For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവിന്റെ കലിപ്പ് ആഘോഷം, സെലക്ടമാരെ ചൊടിപ്പിച്ചു! എട്ടിന്റെ പണി വരുന്നുണ്ട്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ആവേശ മത്സരത്തില്‍ 7 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 6 പന്ത് ബാക്കിയാക്കിയാണ് വിജയലക്ഷ്യം മറികടന്നത്. സഞ്ജു സാംസണിന്റേയും (71*) ദ്രുവ് ജുറേലിന്റേയും (52*) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ്

പൊതുവേ ശാന്തനായ താരമാണ് സഞ്ജുവെങ്കിലും ലഖ്‌നൗവിനെതിരായ ജയം ആക്രമണോത്സകത കാട്ടിയാണ് സഞ്ജു ആഘോഷിച്ചത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ഇന്നോ നാളെയോ ആയി നടക്കാനിരിക്കെ സഞ്ജുവിന്റെ വൈറല്‍ ആഘോഷം സെലക്ടര്‍മാരെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചകളാണ് സജീവം. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും കെ എല്‍ രാഹുലിനാണ് കൂടുതല്‍ സാധ്യതയെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ എല്ലാ വിമര്‍ശകര്‍ക്കൂമുള്ള മറുപടിയാണ് സഞ്ജുവിന്റെ കലിപ്പ് ആഘോഷമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ സഞ്ജുവിന്റെ ആഘോഷം സെലക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിന്റെ ആഘോഷം സെലക്ടര്‍മാര്‍ക്കെതിരായ വെല്ലുവിളിയായാണ് പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ അജിത് അഗാര്‍ക്കര്‍ക്കും സംഘത്തിനും സഞ്ജുവിന്റെ ആക്രമണോത്സക ആഘോഷത്തില്‍ വിയോജിപ്പുണ്ടായേക്കാം.

ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെ ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സ്വന്തം കുഴി തോണ്ടുന്നതുപോലെയാവാന്‍ സാധ്യതയുണ്ട്. സെലക്ടര്‍മാരാണ് സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സെലക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിനെ തഴയാനുള്ള സാധ്യതയും ഉയരും.

sanju samson dhruv jurel

സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോഴും അന്താരാഷ്ട്ര ടി20യിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴഞ്ഞ് കെ എല്‍ രാഹുലിനെ സെലക്ടര്‍മാര്‍ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും സെലക്ടര്‍മാര്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കെ എല്‍ രാഹുലിന് ഇപ്പോഴും മുന്‍തൂക്കം അവകാശപ്പെടാം.

കെ എല്‍ രാഹുലും മികച്ച പ്രകടനമാണ് നടത്തുന്നത്. രാജസ്ഥാനെതിരേ 48 പന്തില്‍ 76 റണ്‍സാണ് രാഹുല്‍ നേടിയത്. 8 ഫോറും 2 സിക്‌സും ഇതില്‍ ഉള്‍പ്പെടും. സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തും രാഹുലാണുള്ളത്. ഈ സാഹചര്യത്തില്‍ സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാതെ സഞ്ജുവിന് ടി20 ലോകകപ്പില്‍ റിസര്‍വ് താരമായിപ്പോലും എത്താനാവില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ലഖ്‌നൗവിനെതിരായ വിജയാഘോഷം അനവസരത്തിലായിപ്പോയെന്ന് പറയാം.

രോഹിത് ശര്‍മ സഞ്ജുവിനെക്കാള്‍ രാഹുലിനെയാവും പിന്തുണക്കുക. അവസാനമായി സഞ്ജു അന്താരാഷ്ട്ര ടി20 കളിച്ചത് അഫ്ഗാനിസ്ഥാനെതിരേയാണ്. ഈ മത്സരത്തില്‍ സഞ്ജു ഡെക്കായിരുന്നു. ഇന്ത്യക്കായി ടി20 കളിച്ചപ്പോള്‍ ഒരു തവണപോലും ടീമിന്റെ പ്രതീക്ഷക്കൊത്ത് സഞ്ജുവിന് ഉയരാനായിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനം വിലയിരുത്തി ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുക പ്രയാസമാണെന്ന് പറയാം.

എല്ലാ മത്സരത്തിലും ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൗ പ്രകടനം മാത്രം വിലയിരുത്തി ലോകകപ്പിലേക്ക് പരിഗണിക്കാനാവില്ല. ദേശീയ ടീമില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം മറ്റൊരു തലത്തിലാണ്. ഐപിഎല്‍ തിളങ്ങുന്നതുപോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനാവില്ല. ടീമില്‍ നിലനിക്കാന്‍ സെലക്ടര്‍മാരുടേയും നായകന്റേയും വിശ്വാസം പിടിച്ചുപറ്റേണ്ടതും അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ലോകകപ്പ് ഉറപ്പിക്കാന്‍ സമയമായിട്ടില്ലെന്ന് തന്നെ പറയാം. റിഷഭ് പന്ത് ഒന്നാം നമ്പര്‍ കീപ്പറാവുമെന്നുറപ്പ്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം രാഹുലിനാണെന്ന് നിസംശയം പറയാം.

Story first published: Sunday, April 28, 2024, 13:56 [IST]
Other articles published on Apr 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+