Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോസ്, പക്ഷെ ഐപിഎല്ലില്‍ ഫ്‌ളോപ്പ്! ആരൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കടന്നുവരവ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്ന യുവതാരങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനവിന് കാരണം ഐപിഎല്ലിന്റെ കടന്നുവരവാണെന്ന് പറയാം. ഓരോ ഐപിഎല്‍ സീസണിന് ശേഷവും നിരവധി യുവതാരങ്ങളാണ് മികവ് കാട്ടിയെത്തുന്നത്. ഇന്ന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ മതിയെന്നതാണ് വസ്തുത.

ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലും മികച്ച റെക്കോഡുള്ളവരാണ്. കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനായും കസറുന്നവരാണ്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സൂപ്പര്‍ താരങ്ങളായ ചിലര്‍ക്ക് ഐപിഎല്ലില്‍ മോശം റെക്കോഡുകളാണുള്ളത്. ഇത്തരത്തില്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ പ്രധാന ടെസ്റ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരമായി സര്‍ഫറാസ് ഖാനെ പരിഗണിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം തുടര്‍ച്ചയായി നടത്തിയ താരമാണ് സര്‍ഫറാസ് ഖാന്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയുമെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്താന്‍ സര്‍ഫറാസിന് സാധിച്ചു. ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സര്‍ഫറാസ് നടത്തുന്നത്.

കടന്നാക്രമിച്ച് കളിക്കുന്ന താരം സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകളും കളിക്കാന്‍ മിടുക്കനാണ്. എന്നാല്‍ ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാത്തവനാണ് സര്‍ഫറാസ്. ഇത്തവണത്തെ മിനി ലേലത്തില്‍ അദ്ദേഹത്തെ വാങ്ങാന്‍ ആളുണ്ടായില്ല. ടെസ്റ്റിലെ വെടിക്കെട്ട് ബാറ്റിങ് ഐപിഎല്ലില്‍ നടത്താന്‍ എന്തുകൊണ്ടോ സര്‍ഫറാസിന് സാധിക്കുന്നില്ല. രണ്ടാമത്തെ താരം ഇഷാന്ത് ശര്‍മയാണ്. ഇപ്പോഴും ഐപിഎല്ലില്‍ തുടരുന്നുണ്ടെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ് ഇഷാന്ത്.

cheteshwar pujara

ടെസ്റ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു ഇഷാന്ത് ശര്‍മ. വിദേശ പിച്ചുകളിലെല്ലാം തകര്‍പ്പന്‍ ബൗളിങ് നടത്താന്‍ ഇഷാന്തിനായിരുന്നു. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ എല്ലാവരും ചെണ്ടയായി കാണുന്ന ബൗളറാണ് ഇഷാന്ത്. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് നിരയില്‍ ഇഷാന്തുണ്ട്. എന്നാല്‍ ടെസ്റ്റിലെപ്പോലെ മികച്ച ബൗളിങ് റെക്കോഡ് ഐപിഎല്ലില്‍ നേടിയെടുക്കാന്‍ ഇഷാന്തിനായിട്ടില്ല.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഇതിഹാസ താരങ്ങളിലൊരാളായിരുന്നു ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡ് വിരമിച്ചപ്പോള്‍ മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറിയത് പുജാരയായിരുന്നു. ഏറെക്കാലം ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി പുജാരയുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം ടീമിന് പുറത്താണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം മികച്ച ടെസ്റ്റ് റെക്കോഡ് അദ്ദേഹത്തിനുണ്ട്. പക്ഷെ ഐപിഎല്ലില്‍ പുജാര ദുരന്തമായിരുന്നു. ആര്‍സിബി, സിഎസ്‌കെ ടീമുകളുടെയെല്ലാം ഭാഗമായെങ്കിലും വലിയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരിലൊരാളുമാണ് സൗരവ് ഗാംഗുലി. ഗംഭീര റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഗാംഗുലി ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരങ്ങളിലൊരാളാണ്. വിദേശ മൈതാനങ്ങളിലടക്കം മികച്ച ടെസ്റ്റ് റെക്കോഡ് ഗാംഗുലിക്കുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായി അറിയപ്പെട്ട ഗാംഗുലി ഐപിഎല്ലിലേക്കെത്തിയപ്പോള്‍ ഫ്‌ളോപ്പ് ഷോയാണ് നടത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു ഗാംഗുലിയെങ്കിലും ഇന്ത്യയുടെ മറ്റ് പല വെടിക്കെട്ട് താരങ്ങളെപ്പോലെ പേരെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ല. വിവിഎസ് ലക്ഷ്മണും ഇന്ത്യയുടെ ഇതിഹാസ ടെസ്റ്റ് താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ലക്ഷ്മണിന് സാധിച്ചിട്ടില്ല. കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ചിട്ടുള്ള താരമാണ് ലക്ഷ്മണ്‍

Story first published: Monday, February 19, 2024, 13:13 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+