Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു ഇങ്ങനെ ദേഷ്യപ്പെടുമോ? ജുറേലും ജയ്‌സ്വാളും ഞെട്ടി! കലിപ്പന്‍ ക്യാപ്റ്റന്‍ കിടു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എലിമിനേറ്റര്‍ കടമ്പ കടന്ന് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംളൂരുവിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് സഞ്ജു സാംസണും സംഘവും ക്വാളിഫയര്‍ യോഗ്യത നേടിയെടുത്തിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 172 റണ്‍സ് നേടിയപ്പോള്‍ ഒരോവര്‍ ബാക്കിയാക്കിയാണ് രാജസ്ഥാന്റെ ജയം.

ബാറ്റിങ്ങിലും ബൗളിങ്ങിലും അച്ചടക്കം കാട്ടിയ രാജസ്ഥാന്‍ ആര്‍സിബിയെ നിഷ്പ്രഭമാക്കുകയായിരുന്നു. മത്സരത്തില്‍ ബാറ്റിങ്ങില്‍ സഞ്ജു സാംസണിന് കാര്യമായൊന്നും ചെയ്യാനായില്ല. 13 പന്തില്‍ 17 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു നടത്തിയ ഓരോ നീക്കങ്ങളും കൈയടി അര്‍ഹിക്കുന്നതായിരുന്നു. ലീഗ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളും തോറ്റ സമ്മര്‍ദ്ദത്തിലാണ് ആര്‍സിബിയെ നേരിടാന്‍ രാജസ്ഥാനെത്തിയത്.

എന്നാല്‍ ആര്‍സിബി കടമ്പ കടക്കാന്‍ രാജസ്ഥാന് സാധിച്ചു. മത്സരത്തില്‍ പതിവ് പോലെ ശാന്തനായ സഞ്ജു സാംസണെയല്ല കണ്ടത്. ഫീല്‍ഡര്‍മാരോട് ദേഷ്യപ്പെടുകയും ഓരോ പിഴവിനും കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്ത് നായകനായി സഞ്ജു രാജസ്ഥാന്‍ താരങ്ങളെ വിറപ്പിച്ചു. ദ്രുവ് ജുറേലും യശ്വസി ജയ്‌സ്വാളും സഞ്ജുവിന്റെ ദേഷ്യം കണ്ട് ഞെട്ടിയെന്ന് പറയാം. ആദ്യം ദ്രുവ് ജുറേലിനെയാണ് സഞ്ജു ശകാരിച്ചത്.

11ാം ഓവറില്‍ ആര്‍ അശ്വിന്റെ പന്തില്‍ രജത് പാട്ടീധാറിന്റെ വിക്കറ്റവസരം രാജസ്ഥാന് ലഭിച്ചിരുന്നു. എന്നാല്‍ ദ്രുവ് ജുറേല്‍ അനായാസ ക്യാച്ച് ബൗണ്ടറി ലൈനില്‍ പാഴാക്കി. ആര്‍ അശ്വിന്‍ നിരാശയോടെ തലയില്‍ കൈ വെച്ചപ്പോള്‍ സഞ്ജു കലിപ്പന്‍ നോട്ടത്തോടെയാണ് ജുറേലിനെ വിറപ്പിച്ചത്. ജുറേലിന്റെ ഫീല്‍ഡിങ് പൊസിഷന്‍ മാറ്റിയ സഞ്ജു ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഇതിന് ശേഷം യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും ഫീല്‍ഡിങ് പിഴവ് നടത്തി.

sanju samson

ഡെത്തോവറില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ ജയ്‌സ്വാളിന്റെ പിഴവില്‍ ബൗണ്ടറിപോയി. ഇതോടെ സഞ്ജു കലിപ്പിച്ചു. ദേഷ്യത്തോടെ നോക്കിയ സഞ്ജു ബുദ്ധി ഉപയോഗിക്കാന്‍ ജയ്‌സ്വാളിനോട് ആംഗ്യം കാട്ടുകയായിരുന്നു. ഒന്നും മിണ്ടാതെ ജയ്‌സ്വാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സഞ്ജുവിന്റെ കലിപ്പന്‍ ലുക്ക് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പൊതുവേ ശാന്തതയോടെയാണ് സഞ്ജു ഫീല്‍ഡര്‍മാരോട് പ്രതികരിക്കാറുള്ളത്. എന്നാല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സഞ്ജു ശാന്തനായില്ല.

തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാല്‍ ശക്തമായ നിലപാടുകളോടെയാണ് സഞ്ജു പ്രതികരിച്ചത്. ഇതുവരെ ഇങ്ങനെ സഞ്ജു ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്ന് പറയാം. ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിന് വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. കരണ്‍ ശര്‍മയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച സഞ്ജുവിനെ ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. വൈഡ് പന്ത് എറിഞ്ഞാണ് സഞ്ജുവിനെ കരണ്‍ കബളിപ്പിച്ചത്.

ഇത് സഞ്ജുവിനെ നിരാശനാക്കി. പതിവ് പോലെ ശാന്തതയോടെയല്ല സഞ്ജു കളം വിട്ടത്. ബാറ്റ് വലിച്ചെറിഞ്ഞ സഞ്ജു ഏറെ നേരം ഡഗൗട്ടില്‍ ആരോടും സംസാരിക്കാതെ നിരാശനായി ഇരുന്നു. പിന്നീട് രാജസ്ഥാന്‍ വിജയത്തോട് അടുത്തപ്പോഴാണ് സഞ്ജു ശാന്തനായി ചിരിച്ചത്. എലിമിനേറ്ററില്‍ നായകന്റെ വലിയ സമ്മര്‍ദ്ദം സഞ്ജുവിന്റെ മുഖത്ത് പ്രകടമായിരുന്നു. കൂള്‍ ക്യാപ്റ്റനല്ല താനെന്ന് സഞ്ജു തെളിയിക്കുന്ന മത്സരമായിരുന്നു ഇത്.

നായകനെന്ന നിലയില്‍ സഞ്ജുവിന്റെ നീക്കങ്ങളെല്ലാം ഗംഭീരമായിരുന്നു. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയെടുത്ത് ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കാനും നായകനെന്ന നിലയില്‍ സഞ്ജുവിനായി. ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ എന്നിവരെ നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചു. താരങ്ങള്‍ക്കനുസരിച്ച് കൃത്യമായ ഫീല്‍ഡൊരുക്കിയ സഞ്ജുവിന്റെ മികവും എടുത്തു പറയേണ്ടതാണ്.

Story first published: Thursday, May 23, 2024, 7:43 [IST]
Other articles published on May 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+