For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയില്‍ ധോണിയുടെ പിന്‍ഗാമിയാര്? റിഷഭോ സഞ്ജുവോ? സാധ്യതാ പട്ടിക

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ദുബായിലാണ് ഇത്തവണത്തെ ലേലം നടക്കുന്നത്. ഇതിനോടകം നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ടീമുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എല്ലാ ടീമുകളും ആറിലധികം താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിനി താരലേലത്തെ പ്രതീക്ഷയോടെയാണ് എല്ലാ ടീമുകളും കാണുന്നത്.

ഇത്തവണത്തെ സീസണോടെ പല സൂപ്പര്‍ താരങ്ങളും പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ഉത്തമ പകരക്കാരെ കണ്ടെത്താന്‍ ഇത്തവണത്തെ ലേലത്തിലൂടെ ടീമുകള്‍ ശ്രമിച്ചേക്കും. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. എംഎസ് ധോണിയെന്ന സൂപ്പര്‍ നായകന്‍ വരുന്ന സീസണോടെ പടിയിറങ്ങുമെന്നുറപ്പ്. ധോണിക്ക് പകരക്കാരനായി ഒരു താരത്തെ വരുന്ന സീസണിലൂടെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്.

അത് ആരായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ധോണിയുടെ പിന്‍ഗാമികള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. നേരത്തെ തന്നെ സഞ്ജു സിഎസ്‌കെയിലേക്കെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. രാജസ്ഥാനില്‍ നിന്ന് തന്നെ സ്വന്തമാക്കാന്‍ പ്രമുഖരായ രണ്ട് ടീമുകള്‍ ശ്രമിച്ചിരുന്നുവെന്നാണ് സഞ്ജു പറഞ്ഞത്.

ഇതിലൊന്ന് സിഎസ്‌കെ ആണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് സഞ്ജു. കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും. അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്താന്‍ സഞ്ജുവിന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സിഎസ്‌കെയിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. മറ്റൊരു താരം റിഷഭ് പന്താണ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് റിഷഭ്.

rishabh pant

ആധുനിക ക്രിക്കറ്റിലെ യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് റിഷഭ്. അതിവേഗത്തില്‍ ആക്രമിച്ച് കളിക്കാനും സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങാനും ശേഷിയുള്ള റിഷഭിന് വലിയ ആരാധകരുമുണ്ട്. ധോണി പടിയിറങ്ങിയപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയത് റിഷഭ് പന്തായിരുന്നു. അതുപോലെ ധോണി സിഎസ്‌കെയുടെ പടിയിറങ്ങുമ്പോള്‍ തല്‍സ്ഥാനത്തേക്ക് റിഷഭ് എത്താനുള്ള സാധ്യതയും കൂടുതലാണ്.

ധോണിയുടെ കടുത്ത ആരാധകനായ റിഷഭിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയും താല്‍പര്യം കാട്ടിയേക്കും. എന്നാല്‍ റിഷഭിനെ കൈവിടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറായേക്കില്ല. ഡല്‍ഹിയും റിഷഭും തമ്മില്‍ വൈകാരികമായ ആത്മബന്ധമുണ്ട്. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയാല്‍ റിഷഭിന്റെ കരിയര്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഈ കൂടുമാറ്റ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

മൂന്നാമത്തെ താരം കെ എസ് ഭരത്താണ്. ടി20യില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് ഭരത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയില്ലെങ്കിലും ആംഗര്‍ റോളില്‍ കളിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സാധിച്ചേക്കും. ഭരത്തിനേയും സിഎസ്‌കെയ്ക്ക് പരിഗണിക്കാമെങ്കിലും ടീം താരത്തില്‍ വലിയ താല്‍പര്യം കാട്ടാന്‍ സാധ്യത കുറവാണ്.

വിദേശ താരങ്ങളിലേക്ക് വരുമ്പോള്‍ സാം ബില്ലിങ്‌സിനെ ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കാം. ക്യാപ്റ്റനായി പരിഗണിക്കുക പ്രയാസമാണെങ്കിലും ഫിനിഷര്‍ റോളിലും വിക്കറ്റ് കീപ്പര്‍ റോളിലും സാം ബില്ലിങ്‌സിനെ പരിഗണിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബില്ലിങ്‌സിന് ശേഷിയുണ്ട്. നേരത്തെ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സാം ബില്ലിങ്‌സ്. അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്റിന് താരത്തിന്റെ മികവിനെ നന്നായി അറിയാം.

ഇന്ത്യക്കാരനായ നാരായണ്‍ ജഗദീശനെ സിഎസ്‌കെ ടീമിലെത്തിച്ചിരുന്നെങ്കിലും കാര്യമായ അവസരം നല്‍കിയിരുന്നില്ല. ധോണി മാറുമ്പോള്‍ ആ സ്ഥാനത്തേക്ക് ജഗദീശനെ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഇതിന് സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

Story first published: Saturday, December 9, 2023, 12:44 [IST]
Other articles published on Dec 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+