For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആരും പ്രതീക്ഷിക്കില്ല, 17ാം സീസണിന് ശേഷം ഇവര്‍ ടീം വിടും? സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സീസണെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്. എല്ലാ ടീമുകള്‍ക്കും ശക്തമായ താരനിര ഇത്തവണയുണ്ട്. കൂടാതെ നിലവിലെ ടീമുകള്‍ക്കൊപ്പം കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം മുറുകുമെന്ന കാര്യം ഉറപ്പാണ്. ഈ സീസണോടെ പല താരങ്ങളും ടീം മാറാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ എല്ലാവരേയും ഞെട്ടിച്ച് കൂടുമാറ്റാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത നായകനാകേണ്ടിയിരുന്ന താരമാണ് സൂര്യകുമാര്‍. എന്നാല്‍ മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നത് സൂര്യയെ ചൊടിപ്പിച്ചിട്ടുണ്ട്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റയതിലുള്ള അതൃപ്തി സാമൂഹ്യ മാധ്യമങ്ങളിലൂടെത്തന്നെ സൂര്യകുമാര്‍ പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ മുംബൈ ടീം മാനേജ്‌മെന്റുമായി സൂര്യകുമാര്‍ അത്ര രസത്തിലല്ല. പരിക്കേറ്റ സൂര്യകുമാറിന് ഈ സീസണിലെ ആദ്യത്തെ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് വിവരം. നിലവിലെ റിപ്പോര്‍ട്ടും സൂചനകളും വിലയിരുത്തുമ്പോള്‍ സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് സൂര്യകുമാര്‍ തിരിച്ചുപോകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയുടെ ഉപദേഷ്ടാവായി തിരിച്ചെത്തിയതോടെ സൂര്യയുടെ തിരിച്ചുപോക്ക് സാധ്യത ഉയര്‍ന്നു.

ജസ്പ്രീത് ബുംറയും ടീം മാനേജ്‌മെന്റുമായി അത്ര രസത്തിലല്ല. അതിനും കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ്. നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ എത്തിച്ചതില്‍ വിയോജിപ്പുള്ള താരമാണ് ബുംറ. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. എന്നാല്‍ മുംബൈ ടീമില്‍ തുടരാന്‍ ബുംറക്ക് ഇപ്പോള്‍ വലിയ താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബുംറ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത സൂചനകളുള്ളത്.

sanju samson

ബുംറ മുംബൈ വിടുകയും ലേലത്തിലേക്കെത്തുകയും ചെയ്താല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമായി ഇത് മാറാനും സാധ്യതകളുണ്ട്. മറ്റൊരു താരം സഞ്ജു സാംസണാണ്. ഈ സീസണില്‍ക്കൂടി രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയില്ലെങ്കിലും സഞ്ജുവിന്റെ ചീട്ടുകീറാനാണ് സാധ്യത. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ ഒഴിവാക്കിയാല്‍ അദ്ദേഹം സിഎസ്‌കെയിലേക്ക് കൂടുമാറാനുള്ള സാധ്യതയാണുള്ളത്. എംഎസ് ധോണിക്ക് ശേഷം സിഎസ്‌കെയ്ക്ക് മികച്ച വിക്കറ്റ് കീപ്പറെ ആവശ്യമാണ്.

ഈ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് ആന്‍ഡ്രേ റസല്‍ പുതിയ തട്ടകം തേടാന്‍ സാധ്യതയുണ്ട്. കെകെആറിനൊപ്പം ഏറെക്കാലമായി തുടരുന്ന റസല്‍ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കാത്തതില്‍ താരത്തിന് അതൃപ്തിയുണ്ട്. ഇത് പല തവണ അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചതാണ്. ഈ സീസണോടെ റസല്‍ ടീം വിടാനാണ് സാധ്യത.

എന്നാല്‍ റസലിന്റെ പുതിയ തട്ടകം ഏതായിരിക്കുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ രോഹിത് ശര്‍മ മുംബൈ വിടുമെന്ന കാര്യം ഉറപ്പാണ്. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. എന്നാല്‍ അദ്ദേഹത്തോട് കൂടിയാലോചന പോലും നടത്താതെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മുംബൈ മാറ്റിയത്. ഇതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്.

രോഹിത് മുംബൈ ഇന്ത്യന്‍സ് വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറാനാണ് സാധ്യത. റിക്കി പോണ്ടിങ് ഇത് സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. എന്തായാലും 17ാം സീസണിന് ശേഷം രോഹിത് മുംബൈ വിടുമെന്ന കാര്യം ഉറപ്പാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രോഹിത്തിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, March 15, 2024, 13:05 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+