Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലിയെ പിന്നിലാക്കാം, സഞ്ജുവിനെ കാത്ത് ചരിത്ര നേട്ടം- പക്ഷെ 3ാം നമ്പറില്‍ ഇറങ്ങണം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു സാംസണ്‍ ഇറങ്ങുന്നത്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു മിക്ക സീസണുകളിലും നന്നായി തുടങ്ങുമെങ്കിലും മുന്നോട്ട് പോകുന്തോറും പതറുന്നതാണ് കാണാനാവുന്നത്. സ്ഥിരതയില്ലാത്തതാണ് സഞ്ജുവിന്റെ പ്രശ്‌നം.

കൃത്യമായ ബാറ്റിങ് പൊസിഷന്‍ സഞ്ജുവിന് അവകാശപ്പെടാനാവില്ല. എല്ലാ പൊസിഷനിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജു. എന്നാല്‍ ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും കളിക്കുമ്പോഴാണ് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടുള്ളത്. ഇത്തവണ ഏത് ബാറ്റിങ് പൊസിഷനിലാവും സഞ്ജു കളിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാം നമ്പറില്‍ കളിച്ചാല്‍ സഞ്ജുവിനെ കാത്ത് മികച്ചൊരു നേട്ടമുണ്ട്.

ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ റെക്കോഡില്‍ വിരാട് കോലിയെ പിന്നിലാക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. 77 ഇന്നിങ്‌സില്‍ നിന്ന് 2504 റണ്‍സാണ് സഞ്ജുവിന്റെ മൂന്നാം നമ്പറിലെ സമ്പാദ്യം. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായാണ് സഞ്ജു കളിച്ചിട്ടുള്ളത്. മൂന്നാം നമ്പറില്‍ മികച്ച റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാം. എന്നാല്‍ ഇപ്പോള്‍ നാലാം നമ്പറിലാണ് സഞ്ജു കൂടുതലും ബാറ്റ് ചെയ്യുന്നത്.

മൂന്നാം നമ്പറില്‍ 93 ഇന്നിങ്‌സ് ബാറ്റുചെയ്ത് 2815 റണ്‍സാണ് കോലി നേടിയത്. മിക്ക മത്സരങ്ങളിലും ആര്‍സിബിയുടെ ഓപ്പണര്‍ റോളിലാണ് കോലി കളിച്ചിട്ടുള്ളത്. മൂന്നാം നമ്പറില്‍ കളിച്ചപ്പോഴും ഓപ്പണറായി കളിച്ചപ്പോഴും മികച്ച പ്രകടനം നടത്താന്‍ കോലിക്കായിരുന്നു. ഈ സീസണിലും കോലി ഫഫ് ഡുപ്ലെസിസിനൊപ്പം ഓപ്പണറായി കളിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ കോലിയെ മറികടക്കാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്.

sanju samson yashasvi jaiswal

പക്ഷെ മൂന്നാം നമ്പറില്‍ സഞ്ജു കളിക്കാന്‍ സാധ്യത കുറവാണ്. രാജസ്ഥാനില്‍ നാലാം നമ്പറില്‍ത്തന്നെ സഞ്ജു തുടര്‍ന്നേക്കും. ഈ റെക്കോഡില്‍ തലപ്പത്ത് സിഎസ്‌കെ താരമായിരുന്ന സുരേഷ് റെയ്‌നയാണ്. മൂന്നാം നമ്പറിലെ ഇതിഹാസമായി റെയ്‌നയെ വിശേഷിപ്പിക്കാം. സിഎസ്‌കെ, ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന റെയ്‌ന 171 ഇന്നിങ്‌സാണ് മൂന്നാം നമ്പറില്‍ ബാറ്റുചെയ്തത്. 4934 റണ്‍സോടെ അദ്ദേഹം ഈ റെക്കോഡില്‍ തലപ്പത്ത് തുടരുകയാണ്.

സഞ്ജു സാംസണ്‍ നിലവിലെ ഏറ്റവും മികച്ച ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. നെറ്റ്‌സില്‍ സഞ്ജു തകര്‍പ്പന്‍ പരിശീലനമാണ് നടത്തുന്നത്. ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. എന്നാല്‍ സ്ഥിരതയില്ലായ്മ കാരണമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കാത്തത്. ടി20 ലോകകപ്പ് വരാനിരിക്കെ ഐപിഎല്‍ 17ാം സീസണ്‍ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

നായകനെന്ന നിലയിലും സഞ്ജുവിന് വളരെ നിര്‍ണ്ണായകമായ സീസണാണിത്. കപ്പിലേക്കെത്തായില്ലെങ്കിലും പ്ലേ ഓഫിലെങ്കിലും രാജസ്ഥാന് ഇടം നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രാജസ്ഥാന്‍ നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയേക്കും. രാജസ്ഥാന്‍ നായകനാവാന്‍ ജോസ് ബട്‌ലര്‍ ടീമിലുണ്ട്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇത്തവണയും രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാനായില്ലെങ്കില്‍ വഴിമാറിക്കൊടുക്കേണ്ടി വരും.

ഈ സീസണില്‍ പല താരങ്ങളുടേയും ബാറ്റിങ് ഓഡറില്‍ മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം. കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനം വിട്ട് മധ്യനിരയിലേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം സ്ഥാനത്തേക്കെത്തുമെന്നും സൂചനകളുണ്ട്. എന്തായാലും ഇത്തവണ കപ്പിലേക്കെത്തുക ഒരു ടീമിനും എളുപ്പമാവില്ല. മികച്ച താരനിര എല്ലാ ടീമുകള്‍ക്കുമുണ്ട്. ഭാഗ്യം ആരെ തുണക്കുമെന്നത് കണ്ടറിയാം.

Story first published: Monday, March 18, 2024, 15:42 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+