For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ലോകകപ്പ് ടീമിലിടം, പിന്നാലെ സഞ്ജു ഡെക്ക്! മലയാളി പൊളിയായില്ല; രാഹുല്‍ വരണോ?

ഹൈദരാബാദ്: ടി20 ലോകകപ്പ് ടീമിലിടം നേടിയതിന് പിന്നാലെ നിരാശപ്പെടുത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജു സാംസണും. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ് എന്നിവരെല്ലാം നിരാശപ്പെടുത്തിയതിന് പിന്നാലെ സഞ്ജു സാംസണും ഫ്‌ളോപ്പായിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് സഞ്ജു പുറത്തായത്.

ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. 202 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് രാജസ്ഥാന്‍ നായകനായ സഞ്ജു ഡെക്കിന് മടങ്ങിയത്. സഞ്ജുവിന്റെ വീഴ്ചയ്ക്കായി കാത്തിരുന്ന എതിരാളികളെല്ലാം നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജുവിനെതിരേ ഉയര്‍ത്തുന്നത്. സഞ്ജുവിന്റെ തനി നിറം പുറത്തായെന്നാണ് വിമര്‍ശനം ഉയരുന്നത്. വലിയ സാഹചര്യങ്ങളില്‍ സഞ്ജുവിന് ഉയരാന്‍ കഴിവില്ല.

തന്റേതായ ദിവസം മികവ് കാട്ടാന്‍ ശേഷിയുണ്ടെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ സഞ്ജു ദുരന്തമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പില്‍ ഐപിഎല്ലിലെ ഫോം വിലയിരുത്തി സഞ്ജുവിനെ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്നും കെ എല്‍ രാഹുലിനെ കളിപ്പിക്കണമായിരുന്നുവെന്നുമാണ് ആരാധക പക്ഷം. ഹൈദരാബാദിനെതിരായ മത്സരം സഞ്ജുവിനെ സംബന്ധിച്ച് സുവര്‍ണ്ണാവസരമായിരുന്നു.

ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് ഹീറോയാകാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഡെക്കിന് പുറത്തായതോടെ സഞ്ജു ലോകകപ്പ് പ്ലേയിങ് 11ല്‍ ഉള്‍പ്പെടാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. സ്ഥിരതയോടെ മികവ് കാട്ടിയിരുന്നെങ്കില്‍ റിഷഭ് പന്തിനെ മറികടന്ന് പ്ലേയിങ് 11ലേക്കെത്താനുള്ള അവസരം സഞ്ജുവിന് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

sanju samson

എന്നാല്‍ സഞ്ജു ഡെക്കിന് മടങ്ങി സ്വയം വിമര്‍ശകര്‍ക്ക് ഇരയായി മാറിയിരിക്കുകയാണ്. സഞ്ജു മോശം ഷോട്ടിന് ശ്രമിച്ചല്ല വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഭുവനേശ്വര്‍ കുമാറിന്റെ ഇന്‍സ്വിങ്ങറില്‍ സഞ്ജു പ്രതിരോധിക്കാനാണ് ശ്രമിച്ചതെങ്കിലും ടൈമിങ് പിഴച്ചപ്പോള്‍ സ്റ്റംപ് തെറിച്ചു. സഞ്ജുവിന് സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം ടി20 ലോകകപ്പില്‍ ഒരവസരം പോലും ലഭിക്കാതെ തഴയപ്പെടാന്‍ സാധ്യതയുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളും സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഗംഭീര പ്രകടനങ്ങളോടെ തിരിച്ചുവരാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഈ സീസണില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ പക്വതയോടെയാണ് സഞ്ജു കളിക്കുന്നത്. എന്നാല്‍ ലോകകപ്പ് ടീമിലിടം കിട്ടിയതിന് തൊട്ടുപിന്നാലെ സഞ്ജുവിന്റെ ഒരു മാസ് പ്രകടനം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ സഞ്ജു ഡെക്കിന് പുറത്തായതോടെ ആരാധകര്‍ തീര്‍ത്തും നിരാശരായിരിക്കുകയാണ്.

നായകനെന്ന നിലയില്‍ ഹൈദരാബാദിനെതിരേയും സഞ്ജു മികച്ചു നിന്നു. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ അശ്വിന് നല്‍കാന്‍ ധൈര്യം കാട്ടിയതുള്‍പ്പെടെ മികച്ച നീക്കങ്ങളാണ് സഞ്ജു നടത്തിയത്. പവര്‍പ്ലേയില്‍ 2 വിക്കറ്റിന് 37 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഹൈദരാബാദ് ശക്തമായ തിരിച്ചുവരവ് നടത്തി. യുസ് വേന്ദ്ര ചഹാല്‍ നിരാശപ്പെടുത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചഹാലിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തുന്നത്.

എന്നാല്‍ ഇതിന് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ 4 ഓവറില്‍ 62 റണ്‍സാണ് ചഹാല്‍ വിട്ടുകൊടുത്തത്. 1 വിക്കറ്റ് പോലും നേടാനായുമില്ല. അഞ്ച് ബൗളര്‍മാരെ മാത്രമാണ് സഞ്ജു ഉപയോഗിച്ചത്. റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍ എന്നിവരെയെല്ലാം ഉപയോഗിക്കാമായിരുന്നു. ചഹാല്‍ തല്ലുവാങ്ങിയിട്ടും വീണ്ടും വീണ്ടും ഓവര്‍ നല്‍കിയത് നായകനെന്ന നിലയില്‍ സഞ്ജു കാട്ടിയ മണ്ടത്തരമാണ്.

Story first published: Thursday, May 2, 2024, 22:11 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+