Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി പടിയിറങ്ങുന്നു, സിഎസ്‌കെയില്‍ പകരക്കാരനാര്? സഞ്ജുതന്നെ! കാരണമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ് നാളെ ആരംഭമാവുകയാണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുകയാണ്. സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ചിരിക്കവെ അപ്രതീക്ഷിതമായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഇതോടെ ഈ സീസണോടെ ധോണി കരിയറിനും വിരാമമിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കുമ്പോള്‍ ധോണിക്ക് പകരക്കാരനെ സിഎസ്‌കെയ്ക്ക് കണ്ടത്തേണ്ടതായുണ്ട്. പല പേരുകളും ധോണിയുടെ പകരക്കാരനായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതില്‍ മുന്നിലുള്ളത് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണാണ്. ധോണിയുടെ പകരക്കാരനായി സഞ്ജു തന്നെ എത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം സഞ്ജുവിന് നേരത്തെ തന്നെ സിഎസ്‌കെയിലേക്ക് വിളി ലഭിച്ചിരുന്നുവെന്ന അഭ്യൂഹമാണ്. സിഎസ്‌കെ ടീം മാനേജ്‌മെന്റ് ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തനിക്ക് വലിയ ടീമില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞിരുന്നു. ഇത് സിഎസ്‌കെ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയെപ്പോലെ ഫിനിഷര്‍ റോളില്‍ കളിക്കുന്ന താരമല്ല സഞ്ജു. എന്നാല്‍ വലിയ ഷോട്ടുകളോടെ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിക്കും.

അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ എത്തിക്കുന്നതില്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമുണ്ടാവും. റിഷഭ് പന്ത് വലിയ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ താരത്തിന് പഴയ മികവുണ്ടാകുമോയെന്നത് സംശയമാണ്. കൂടാതെ വിക്കറ്റ് കീപ്പറായി കളിക്കാന്‍ കൂടുതല്‍ സമയം റിഷഭിന് വേണം. അതുകൊണ്ടുതന്നെ ഭാവിയിലേക്ക് നോക്കുമ്പോള്‍ സഞ്ജുവിനെ പരിഗണിക്കുന്നതാണ് സിഎസ്‌കെയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുക.

ruturaj gaikwad

രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ പ്രകടനം മോശമായാല്‍ ജോസ് ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ രാജസ്ഥാന്‍ തയ്യാറായേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ടീം വിടാനുള്ള അവസരവുമൊരുങ്ങും. രാജസ്ഥാന്റെ വലിയ ആരാധക പിന്തുണക്ക് കാരണം സഞ്ജുവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒപ്പം കൂട്ടിയാല്‍ കൂടുതല്‍ മലയാളി ആരാധകരെ ഒപ്പം കൂട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേക്കും. ഇതും സഞ്ജുവിനെ സിഎസ്‌കെയിലേക്കെത്തിക്കാന്‍ ടീമിന് താല്‍പര്യമുണ്ടാക്കുന്ന കാര്യമാണ്.

രാജസ്ഥാനൊപ്പം കപ്പ് നേടാനാണ് ആഗ്രഹമെന്ന് നേരത്തെ തന്നെ സഞ്ജു പറഞ്ഞതാണ്. എന്നാല്‍ ക്യാപ്റ്റനായി ഈ നേട്ടത്തിലേക്കെത്തുക സഞ്ജുവിന് കടുപ്പമാണ്. സിഎസ്‌കെയിലെത്തിയാല്‍ സഞ്ജുവിന്റെ കരിയറിനത് ഗുണം ചെയ്യും. നിലവില്‍ സഞ്ജുവിന് ബിസിസി ഐ കരാറുണ്ട്. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ ഇടം നേടുക സഞ്ജുവിന് പ്രയാസമാണ്. കൂടുതലും ഏകദിനത്തിലേക്കാണ് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നത്.

അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നാല്‍ പ്രകടനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്താനും കൂടുതല്‍ അവസരം ലഭിക്കാനും അത് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ സഞ്ജുവിനും ടീം മാറാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നില്‍ വന്നിരിക്കുന്നത്. സിഎസ്‌കെ ഫിനിഷര്‍ റോളിലേക്ക് പുതിയൊരു താരത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്താന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു.

സിഎസ്‌കെയിലെ സാഹചര്യം മറ്റ് ടീമുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവിടെയെത്തുന്ന താരങ്ങളുടെ പ്രകടനം സ്വാഭാവികമായും മെച്ചപ്പെടും. അജിന്‍ക്യ രഹാനെ, ശിവം ദുബെ എന്നിവരുടെ സമീപകാല പ്രകടനങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് സിഎസ്‌കെ താരങ്ങളെ തള്ളിപ്പറയില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു താരത്തിന് സിഎസ്‌കെ എന്തുകൊണ്ടും മികച്ച ടീമാകുന്നു. ധോണിയുടെ പകരക്കാരനായി സഞ്ജു തന്നെയാണ് ഏറ്റവും അനുയോജ്യനായ ഇന്ത്യന്‍ താരമെന്ന് പറയാം. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെക്കാള്‍ സിഎസ്‌കെ സഞ്ജുവിന് മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്.

Story first published: Thursday, March 21, 2024, 20:57 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+