For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 9ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സഞ്ജു സാംസണ്‍ ഫ്‌ളോപ്പ്. സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാനായി സഞ്ജുവിന് തിളങ്ങാനായില്ല. 14 പന്തില്‍ 15 റണ്‍സാണ് സഞ്ജുവിന് നേടാനായത്. മുകേഷ് കുമാറിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പായിക്കാന്‍ സഞ്ജുവിനായെങ്കിലും ഖലീല്‍ അഹമ്മദിന് മുന്നില്‍ വീഴുകയായിരുന്നു.

മികച്ച ലൈനില്‍ പന്തെറിഞ്ഞ ഖലീല്‍ അഹമ്മദിനെ ബൗണ്ടറി പായിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പ്രതീക്ഷിച്ചതിലും ബൗണ്‍സ് പന്തിലുണ്ടായിരുന്നു. സൈഡ് എഡ്ജായ പന്തിനെ മനോഹര ക്യാച്ചിലൂടെ റിഷഭ് പന്ത് കൈയിലാക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയ സഞ്ജു മിന്നിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡല്‍ഹിയോട് നിരാശപ്പെടുത്തുകയായിരുന്നു. സഞ്ജു പതിവ് പോലെ സ്ഥിരതയുടെ കാര്യത്തില്‍ പിന്നോട്ട് പോവുകയാണ്.

Yashasvi Jaiswal

മിക്ക സീസണുകളിലും മികച്ച രീതിയില്‍ തുടങ്ങാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. എന്നാല്‍ മുന്നോട്ട് പോകുന്തോറും നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഈ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിലേക്കെത്താന്‍ സഞ്ജുവിന് എല്ലാ മത്സരങ്ങളിലും തിളങ്ങേണ്ടതായുണ്ട്. എന്നാല്‍ ഡല്‍ഹിക്കെതിരേ സ്വന്തം തട്ടകത്തില്‍ സഞ്ജു ഫ്‌ളോപ്പായി. ബൗളിങ്ങിന് മുന്‍തൂക്കമുള്ള പിച്ചാണ് തയ്യാറാക്കിയിരുന്നത്.

അതുകൊണ്ടുതന്നെ അല്‍പ്പം കൂടി ക്ഷമയോടെ സഞ്ജു കളിക്കേണ്ടിയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പവര്‍പ്ലേയില്‍ രാജസ്ഥാന്റെ റണ്‍റേറ്റ് വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജു നിര്‍ബന്ധിതനാവുകയായിരുന്നു. ഇതാണ് മോശം ഷോട്ട് കളിക്കാന്‍ സഞ്ജുവിനെ നിര്‍ബന്ധിതനാക്കിയത്. ഡല്‍ഹിക്കെതിരേ മികച്ച റെക്കോഡ് സഞ്ജുവിനുണ്ടെങ്കിലും ഇത്തവണ ആ മികവ് ആവര്‍ത്തിക്കാനായില്ലെന്നതാണ് വസ്തുത.

തുടക്കം മുതല്‍ ബൗളര്‍മാര്‍ മിടുക്കുകാട്ടിയതോടെ രാജസ്ഥാന്റെ ബാറ്റിങ് നിര വിയര്‍ത്തു. മികച്ച ലൈനില്‍ പന്തെറിഞ്ഞ ഡല്‍ഹി ക്യാപ്റ്റന്മാരും മികച്ച ഫീല്‍ഡിങ്ങൊരുക്കിയ റിഷഭ് പന്തും കൈയടി അര്‍ഹിക്കുന്നു. വെടിക്കെട്ട് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും നിരാശപ്പെടുത്തി. 16 പന്തില്‍ 11 റണ്‍സാണ് ബട്‌ലര്‍ക്ക് നേടാനായത്. 68.75 എന്ന നാണംകെട്ട സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇംഗ്ലണ്ട് നായകന്റെ ബാറ്റിങ്.

അവസാന സീസണിലെ മോശം ഫോമില്‍ നിന്ന് ബട്‌ലര്‍ക്ക് കരകയറാനായിട്ടില്ല. കുല്‍ദീപ് യാദവ് ബട്‌ലറെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കാതിരുന്നപ്പോള്‍ റിവ്യൂവിലൂടെയാണ് ഡല്‍ഹി ബട്‌ലറുടെ വിക്കറ്റ് നേടിയെടുത്തത്. യശ്വസി ജയ്‌സ്വാള്‍ ഇത്തവണ ഓറഞ്ച് ക്യാപ് നേടാന്‍ കെല്‍പ്പുള്ളവനാണെന്നാണ് വിലയിരുത്തപ്പെട്ടത്. അത്രത്തോളം മികച്ച ഫോമിലാണ് താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചത്.

എന്നാല്‍ ഈ മികവ് രാജസ്ഥാനൊപ്പം ഇത്തവണ കാട്ടാന്‍ ജയ്‌സ്വാളിനായില്ല. 7 പന്തില്‍ 5 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പപെടും. പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വെറും 31 റണ്‍സാണ് രാജസ്ഥാന് നേടാനായത്. ഡല്‍ഹിക്ക് മികച്ച ബാറ്റിങ് കരുത്തുണ്ടെന്നതിനാല്‍ത്തന്നെ രാജസ്ഥാന്റെ തുടക്കം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

പ്ലേയിങ് 11: രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍

ഡല്‍ഹി ക്യാപിറ്റല്‍സ്- മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷഭ് പന്ത് (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍

Story first published: Thursday, March 28, 2024, 20:33 [IST]
Other articles published on Mar 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+