For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഐപിഎല്ലിലെ 'സിക്‌സര്‍ രോഗി' അത് രോഹിത്തല്ല! സഞ്ജുവാണ്- ഈ കണക്ക് ഞെട്ടിക്കും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ തകര്‍പ്പന്‍ പ്രകനടത്തോടെ കൈയടി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 52 പന്ത് നേരിട്ട് 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. 157ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കസറിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇതോടെ വമ്പന്‍ നേട്ടവും സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്.

ഐപിഎല്ലില്‍ 2020 മുതലുള്ള കണക്ക് പ്രകാരം കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 99 സിക്‌സുകളാണ് സഞ്ജു അടിച്ചെടുത്തത്. മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. രോഹിത് ശര്‍മ ഉള്‍പ്പെടെ പല സിക്‌സര്‍ വീരന്മാരുണ്ടെങ്കിലും ഇവരെക്കാളെല്ലാം കൂടുതല്‍ സിക്‌സര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സഞ്ജു നേടിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.

കൂടാതെ പതിവ് പോലെ ആദ്യ മത്സരത്തില്‍ മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 2020 മുതല്‍ കളിച്ച സീസണുകളിലെ ആദ്യ മത്സരത്തിലെല്ലാം 50ലധികം റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. 2020ലെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്. 2021ലെ ആദ്യ മത്സരം സെഞ്ച്വറിയോടെയാണ് സഞ്ജു ആഘോഷിച്ചത്.

63 പന്തില്‍ 119 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2022ലെ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സ് നേടിയ സഞ്ജു 2023ല്‍ 32 പന്തില്‍ 55 റണ്‍സാണ് അടിച്ചെടുത്തത്. ഇപ്പോഴിതാ 52 പന്തില്‍ 82* റണ്‍സും നേടി. എന്നാല്‍ ഈ മികവ് വരുന്ന മത്സരങ്ങളില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ഏറെ നാളുകളായുള്ള പ്രശ്‌നം. മിക്ക മത്സരങ്ങളിലും സഞ്ജു നന്നായി തുടങ്ങും. എന്നാല്‍ ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോഴേക്കും സഞ്ജു നിരാശപ്പെടുത്തും.

sanju samson

ഇതിന് മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം വരുന്ന ടി20 ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് സാധിക്കാതെ വരും. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ കൂടുതല്‍ തവണ നേടുന്ന താരമെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി. ഇത് 11ാം തവണയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. 12 തവണ ഈ നേട്ടത്തിലെത്തിയ കെ എല്‍ രാഹുലാണ് തലപ്പത്ത്. 10 തവണ ഈ നേട്ടം സ്വന്തമാക്കിയ രോഹിത് ശര്‍മയെയാണ് സഞ്ജു മറികടന്നത്.

കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ തവണ 80 പ്ലസ് സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും സഞ്ജുവിനായി. ഇത് എട്ടാം തവണയാണ് സഞ്ജു 80ലധികം റണ്‍സ് ഐപിഎല്ലില്‍ നേടുന്നത്. ഏഴ് തവണ ഈ നേട്ടത്തിലെത്തിയ മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയെയാണ് സഞ്ജു മറികടന്നത്. എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ളത് എബി ഡിവില്ലിയേഴ്‌സാണ്. 9 തവണയാണ് അദ്ദേഹം ഈ റെക്കോഡ് സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ആറോ അതിലധികമോ സിക്‌സര്‍ കൂടുതല്‍ തവണ നേടുന്ന താരങ്ങളില്‍ നാലാം സ്ഥാനത്തേക്കും സഞ്ജുവെത്തി. 22 തവണ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. എബി ഡിവില്ലിയേഴ്‌സ് 11 തവണയും ആന്‍ഡ്രേ റസല്‍ 10 തവണയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.

Story first published: Sunday, March 24, 2024, 18:25 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+