Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മണ്ടത്തരം കാട്ടി ടീമിനെ തോല്‍പ്പിച്ചു, പക്ഷെ സഞ്ജുവിന് വമ്പന്‍ റെക്കോഡ്! തലപ്പത്ത്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് ഗുജറാത്ത് ടൈറ്റന്‍സ് അവസാനമിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചാം ജയം സ്വപ്‌നംകണ്ട് തട്ടകത്തില്‍ ഇറങ്ങിയ രാജസ്ഥാനെ 3 വിക്കറ്റിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 3 വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് അവസാന പന്തില്‍ 3 വിക്കറ്റ് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു.

നായകനെന്ന നിലയില്‍ സഞ്ജു സാംസണിന് സംഭവിച്ച പിഴവും രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ തോല്‍വിയിലും സഞ്ജുവിനെ തേടി വലിയൊരു റെക്കോഡെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ വമ്പന്‍ നേട്ടത്തെ പിന്നിലാക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. 50ാം ഐപിഎല്‍ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് സഞ്ജു ഒന്നാം സ്ഥാനത്തേക്കെത്തിയത്. ഗുജറാത്തിനെതിരേ 38 പന്തില്‍ പുറത്താവാതെ 68* റണ്‍സാണ് സഞ്ജു നേടിയത്.

ഇതിന് മുമ്പ് 2016ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രോഹിത് ശര്‍മ 48 പന്തില്‍ നേടിയ 65 റണ്‍സായിരുന്നു തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനെയും മറികടന്ന് തലപ്പത്തേക്കെത്താന്‍ സഞ്ജുവിനായിരിക്കുകയാണ്. 2013ല്‍ ആര്‍സിബിക്കെതിരേ 46 പന്തില്‍ 59 റണ്‍സ് നേടിയ ഗൗതം ഗംഭീറാണ് മൂന്നാം സ്ഥാനത്ത്. 2021ല്‍ ഡേവിഡ് വാര്‍ണര്‍ 33 പന്തില്‍ 45 റണ്‍സ് നേടിയതാണ് നാലാം സ്ഥാനത്ത്.

രാജസ്ഥാന്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഇത്തവണ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി സഞ്ജു ശക്തമായി രംഗത്തുണ്ട്. സീസണിലെ രാജസ്ഥാന്റെ ആദ്യ തോല്‍വിയാണ് ഗുജറാത്തിനെ നേരിട്ടത്. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. സീസണില്‍ 3 അര്‍ധ സെഞ്ച്വറികള്‍ സഞ്ജു നേടിക്കഴിഞ്ഞു.

sanju samson

5 മത്സരത്തില്‍ നിന്ന് 246 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ സഞ്ജു നാലാം സ്ഥാനത്താണുള്ളത്. 157ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ ഫോമില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മിക്ക സീസണുകളിലും നന്നായി തുടങ്ങാന്‍ സഞ്ജുവിന് സാധിക്കാറുണ്ടെങ്കിലും പിന്നീട് മോശം ഫോമിലേക്കെത്തുന്നതാണ് കാണാറുള്ളത്. ഇത്തവണയും ഇതേ പിഴവ് സഞ്ജു ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഗുജറാത്തിനെതിരേ ലാസ്റ്റ്‌ബോള്‍ ത്രില്ലറിലാണ് രാജസ്ഥാന്റെ തോല്‍വി. 15 ഓവര്‍വരെ രാജസ്ഥാന്‍ വലിയ വിജയ പ്രതീക്ഷവെച്ച മത്സരം ഡെത്തോവറില്‍ ടീം നഷ്ടപ്പെടുത്തുകയായിരുന്നു. അവാസ ഓവറില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാനെറിഞ്ഞ അവസാന ഓവറില്‍ റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മോശം ഫോമിലായിരുന്ന റാഷിദ് അവസരത്തിനൊത്തുയര്‍ന്നത് ഗുജറാത്തിന് കരുത്തായി.

ട്രന്റ് ബോള്‍ട്ടിന് സഞ്ജു 2 ഓവര്‍ മാത്രമാണ് ബൗളിങ് നല്‍കിയത്. 8 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട് 1 വിക്കറ്റ് പോലും നേടിയില്ല. എന്നാല്‍ ടീമിലെ ഏറ്റവും പ്രധാന സ്പിന്നറെന്ന നിലയില്‍ ബോള്‍ട്ടിന് 2 ഓവര്‍ കൂടി നല്‍കാന്‍ സഞ്ജു തയ്യാറാവണമായിരുന്നു. ഇത് ചെയ്യാത്തതാണ് തിരിച്ചടിയായത്. സന്ദീപ് ശര്‍മയുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുന്നുണ്ട്. ഡെത്തോവറിലെ റണ്ണൊഴുക്ക് തടയാന്‍ രാജസ്ഥാന് മികച്ചൊരു ബൗളറെ ആവശ്യമാണ്.

കുല്‍ദീപ് സെന്‍ 3 വിക്കറ്റ് നേടിയെങ്കിലും 41 റണ്‍സാണ് വിട്ടുകൊടുത്തത്. ആര്‍ അശ്വിന്‍ 4 ഓവറില്‍ 40 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. യുസ്‌വേന്ദ്ര ചഹാല്‍ 4 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തെങ്കിലും 2 വിക്കറ്റാണ് നേടാനായത്. ഡെത്തോവറില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താത്തതാണ് രാജസ്ഥാനെതിരേ ഗുജറാത്ത് തോല്‍ക്കാന്‍ കാരണം.

Story first published: Thursday, April 11, 2024, 13:48 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+