Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തേര്‍ഡ് അംപയറുടെ ചതി, ഹെഡ്ഡിന്റെ റണ്ണൗട്ട് നല്‍കിയില്ല! കലിപ്പിച്ച് സഞ്ജു- വിവാദം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ അംപയറുടെ മോശം തീരുമാനങ്ങളുടെ പേരിലുള്ള വിവാദം തുടരുന്നു. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദ സംഭവം. ട്രാവിസ് ഹെഡിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തീരുമാനിച്ചത്. ഹൈദരാബാദിന്റെ ബാറ്റിങ്ങിന്റെ 15ാം ഓവറിലാണ് വിവാദ സംഭവം.

ആവേശ് ഖാനെറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കിടിലന്‍ ത്രോ സ്റ്റംപില്‍ കൊണ്ടു. ഈ സമയം ട്രാവിസ് ഹെഡ് ക്രീസിന് പുറത്തായിരുന്നു. തിരിച്ച് ക്രീസിലേക്ക് ബാറ്റുകുത്താന്‍ ഹെഡ് ശ്രമിച്ചിരുന്നു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് സ്റ്റംപില്‍ കൊള്ളുമ്പോള്‍ നേരിയ വ്യത്യസത്തില്‍ ബാറ്റ് വായുവിലായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ ഇത് നോട്ടൗട്ടാണ് വിധിച്ചത്. തീരുമാനം സഞ്ജുവിനെയടക്കം ഞെട്ടിക്കുന്നതായിരുന്നു.

ദേഷ്യമടക്കാനാവാതെ സഞ്ജു ഇക്കാര്യം അംപയറോട് ചോദിക്കുകയും ചെയ്തു. ഡഗൗട്ടിലിരുന്ന രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും അംപയറോട് കയര്‍ത്തു. എന്നാല്‍ ഇത് നോട്ടൗട്ടാണെന്ന തീരുമാനമാണ് തേര്‍ഡ് അംപയറെടുത്തത്. ഈ സീസണില്‍ നിരവധി തവണ തെറ്റായ തീരുമാനം തേര്‍ഡ് അംപയറെടുത്തിരുന്നു. ഇതെല്ലാം വിവാദത്തിലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹെഡിന്റെ റണ്ണൗട്ടും വിവാദത്തിന്റെ പേജിലേക്കെത്തിയിരിക്കുകയാണ്.

സഞ്ജു സാംസണിന്റെ മികച്ച നീക്കമാണ് ഫലം കാണാതെ പോയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ത്തന്നെ ആവേശ് ഖാന്‍ ഇതിന് പ്രതികാരം വീട്ടി. ഹെഡിനെ ആവേശ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 44 പന്തില്‍ 58 റണ്‍സ് നേടിയ ഹെഡിനെ കൂടുതല്‍ അപകടകാരിയാവും മുമ്പ് പുറത്താക്കാന്‍ ആവേശിനായി. ഈ വിക്കറ്റ് ആവേശ് വീഴ്ത്തിയില്ലായിരുന്നെങ്കില്‍ തേര്‍ഡ് അംപയറുടെ ചതി വലിയ ചര്‍ച്ചയായി മാറുമായിരുന്നുവെന്നുറപ്പാണ്.

travis head

രാജസ്ഥാന്റെ ബൗളര്‍മാര്‍ പവര്‍പ്ലേയിലടക്കം മികച്ച ബൗളിങ് കാഴ്ചവെച്ചു. എന്നാല്‍ യുസ് വേന്ദ്ര ചഹാല്‍ നിരാശപ്പെടുത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് യുസ് വേന്ദ്ര ചഹാലിന് ടി20 ലോകകപ്പിലേക്കുള്ള വിളിയെത്തിയത്. ഇന്ത്യന്‍ ടീമിന് പുറത്താവുകയും കരാറില്‍ നിന്ന് തഴയപ്പെടുകയും ചെയ്ത ചഹാല്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയെടുത്തത്.

എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ത്തന്നെ ചഹാല്‍ ദുരന്തമായിരിക്കുകയാണ്. രാജസ്ഥാന്റെ മറ്റ് ബൗളര്‍മാരെല്ലാം മികവ് കാട്ടിയ പിച്ചില്‍ ചഹാല്‍ 4 ഓവറില്‍ 62 റണ്‍സാണ് വഴങ്ങിയത്. ഭേദപ്പെട്ട ടേണ്‍ പിച്ചില്‍ ലഭിച്ചിട്ടും ഇത് മുതലാക്കാന്‍ ചഹാലിനായില്ല. ഓഫ് സൈഡില്‍ മോശം ലൈനില്‍ പന്തെറിഞ്ഞ ചഹാല്‍ തല്ലുവാങ്ങിക്കൂട്ടുകയായിരുന്നു. ഷോട്ട് ബോളുകളെറിഞ്ഞ് കൊടുത്ത ചഹാലിനെ ട്രാവിസ് ഹെഡിനൊപ്പം യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയും തല്ലിപ്പറത്തി.

സെലക്ടര്‍മാരോട് നീതികാട്ടാന്‍ ചഹാലിന് സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രവി ബിഷ്‌നോയിയെപ്പോലെ മികച്ച ഫോമിലുണ്ടായിരുന്ന സ്പിന്നറെ തഴഞ്ഞാണ് ചഹാലിന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. എന്നാല്‍ ഇതിനോട് നീതികാട്ടുന്ന പ്രകടനമല്ല ചഹാല്‍ കാഴ്ചവെച്ചത്.

പ്ലേയിങ് 11- സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്‍മല്‍പ്രീത് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാന്‍സന്‍, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, റോവ്മാന്‍ പവല്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Thursday, May 2, 2024, 21:13 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+