For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 19 ഓവറിനുള്ളില്‍ എസ്ആര്‍എച്ചിനെ തീര്‍ത്തു, കാരണം സാക്ഷി ധോണി! സംഭവം ഇങ്ങനെ

ചെന്നൈ: രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ അപകടകാരികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 78 റണ്‍സാണ് സിഎസ്‌കെ കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ് ചെന്നൈ. 19 ഓവറിനുള്ളില്‍ തന്നെ സിഎസ്‌കെ കളി തീര്‍ത്തിരുന്നു. ഇതിനു പിന്നില്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷിയാണെന്നതാണ് കൗതുകകരമായ കാര്യം.

മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ ശേഷമുള്ള സാക്ഷിയുടെ അഭ്യര്‍ഥനയാണ് ഇത്രയും പെട്ടെന്നു കളി തീര്‍ക്കാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സിനിടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ സാക്ഷി നടത്തിയ അഭ്യര്‍ഥനയാണ് വൈറലാവുന്നത്.

SAKSHI DHONI

ദയവു ചെയ്ത ഇന്നു ഗെയിം വേഗം ഫിനിഷ് ചെയ്യണം. കുഞ്ഞ് വരാനിരിക്കുകയാണ്, സങ്കോചങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ആന്റിയാവാന്‍ പോവുന്നയാളുടെ അഭ്യഥന എന്നായിരുന്നു സിഎസ്‌കെയെ ടാഗ് ചെയ്തു കൊണ്ടുള്ള സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കളിയുടെ ദൃശ്യത്തോടൊപ്പമായിരുന്നു സാക്ഷി ഇങ്ങനെ കുറിച്ചത്.

സഹോദരന്റെ ഭാര്യ കുഞ്ഞിനു ജന്‍മം നല്‍കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ തനിക്കു അവിടേക്കു പോവേണ്ടതുണ്ടെന്നും കളി നേരത്തേ തീര്‍ക്കണമെന്നുമാണ് സാക്ഷി ധോണി ഉദ്ധേശിച്ചതെന്നുമാണ് അവരുടെ അഭ്യര്‍ഥനയില്‍ നിന്നും വ്യക്തമാവുന്നത്. സിഎസ്‌കെയുടെ മല്‍സരങ്ങളിലെ സ്ഥിരം സാന്നിധ്യമായ സാക്ഷി ഈ കളിയിലും ധോണിക്കു പിന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്നു. പക്ഷെ ഇത്തവണ മകള്‍ സിവയെ സാക്ഷിക്കൊപ്പം കണ്ടിരുന്നില്ല.

അതേസമയം, പാറ്റ് കമ്മിന്‍സ് നയിച്ച ഹൈദരാബാദിനെതിരേ ആധികാരിക വിജയമാണ് സിഎസ്‌കെ സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വന്തമാക്കിയത്. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള കമ്മിന്‍സിന്റെ തീരുമാനം പാളുകയായിരുന്നു. മൂന്നു വിക്കറ്റിനു 212 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സിഎസ്‌കെയ്ക്കു സാധിച്ചു. നായകന്റെ ഇന്നിങ്‌സ് കളിച്ച റുതുരാജ് ഗെയ്ക്വാദാണ് ടീമിനെ 200 കടക്കാന്‍ സഹായിച്ചത്. വെറും രണ്ട് റണ്‍സകലെ അദ്ദേഹത്തിനു സെഞ്ച്വറി നഷ്ടമാവുകയായിരുന്നു.

DHONI- SAKSHI

54 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കമാണ് റുതുരാജ് 98 റണ്‍സ് നേടിയത്. ഡാരില്‍ മിച്ചെലും സിഎസ്‌കെയ്ക്കായി ഫിഫ്റ്റി കണ്ടെത്തി. 32 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 52 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. ശിവം ദുബെയുടെ (20 ബോളില്‍ 39*) ഫിനിഷിങും സിഎസ്‌കെയ്ക്കു കരുത്തേകി. നാലു സിക്‌സറും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ ഹൈദരാബാദിനെ സിഎസ്‌കെ വരിഞ്ഞുകെട്ടുകയായിരുന്നു. 150 റണ്‍സ് പോലും തികയ്ക്കാന്‍ എസ്ആര്‍എച്ചിനെ അവര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നതോടെ ഹൈദരാബാദിനു റണ്‍ചേസ് ദുഷ്‌കരമായി മാറി. ഒടുവില്‍ 18.5 ഓവറില്‍ വെറും 134 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു.

32 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം മാത്രമേ എസ്ആര്‍എച്ച് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. 26 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറടിച്ചു. ഹെന്‍ട്രിച്ച് ക്ലാസെന്‍ (20), അബ്ദുള്‍ സമദ് (19), അഭിഷേക് ശര്‍മ (15), ട്രാവിസ് ഹെഡ് (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. സിഎസ്‌കെയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ നാലു വിക്കറ്റുകളെടുത്തു.

Story first published: Monday, April 29, 2024, 11:12 [IST]
Other articles published on Apr 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+