For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഈ യുവതാരങ്ങളെ ഓപ്പണറാക്കൂ, മിന്നല്‍ പ്രകടനം ഉറപ്പ്- ആരൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് 17ാം സീസണ്‍ ആരംഭിക്കുന്നത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനിരിക്കുന്നതിനാല്‍ നിലവിലെ ടീമിനൊപ്പം കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ വാശിയേറിയ പോരാട്ടമാണ് എല്ലാ ടീമുകളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഇത്തവണ പല പരീക്ഷണങ്ങളും ടീമുകള്‍ നടത്തിയേക്കും. പല ടീമുകളുടേയും ഓപ്പണര്‍ മാറാനാണ് സാധ്യതയുള്ളത്. ഇത്തവണ ടീമുകള്‍ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചാല്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ താരം സായ് സുദര്‍ശനാണ്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലും ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് സായ് സുദര്‍ശന്‍. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം മൂന്നാം നമ്പറിലാണ് കളിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം നമ്പറില്‍ പരിഗണിക്കുന്ന സായിയെ ഇത്തവണ ഓപ്പണറാക്കിയാല്‍ ഗംഭീര പ്രകടനം പ്രതീക്ഷിക്കാം. വമ്പനടിക്കാരനായ താരമല്ല സായി. എന്നാല്‍ നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഇത്തവണയും ഗുജറാത്തിന്റെ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം വൃദ്ധിമാന്‍ സാഹയെ പരിഗണിക്കുന്നത് മികച്ച നീക്കമായിരിക്കില്ല. അതുകൊണ്ടുതന്നെ സായിയെ ഗുജറാത്തിന് ഓപ്പണര്‍ സ്ഥാനത്ത് കളിപ്പിക്കാം.

ഐപിഎല്ലില്‍ മികച്ച റെക്കോഡ് സായ് സുദര്‍ശന് അവകാശപ്പെടാനാവും. 13 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 507 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 46ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന സായ് സുദര്‍ശന്‍ നാല് അര്‍ധ സെഞ്ച്വറികളാണ് നേടിയത്. 96 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ഗുജറാത്തിന്റെ കുതിപ്പില്‍ സായ് സുദര്‍ശന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഗുജറാത്തിന്റെ കരുത്ത് കണ്ടറിയാം.

ayush badoni

രണ്ടാമത്തെ താരം ആയുഷ് ബദോനിയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ ബദോനി നിലവില്‍ മധ്യനിരയിലാണ് കളിക്കുന്നത്. വലിയ ശാരീരിക കരുത്തുള്ള താരമല്ലെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബദോനിക്ക് കഴിവുണ്ട്. ഇത്തവണ ബദോനിയെ ഓപ്പണിങ്ങിലേക്ക് ലഖ്‌നൗവിന് പരിഗണിക്കാവുന്നതാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ ബദോനിക്ക് ന്യൂബോളില്‍ കസറാനായേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ യുവതാരമായ ബദോനിക്ക് സാധിക്കും.

കെ എല്‍ രാഹുല്‍ മധ്യനിരയിലേക്ക് ബാറ്റിങ് ഓഡര്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എങ്കില്‍ ക്വിന്റന്‍ ഡീകോക്കിനൊപ്പം ബദോനിയെ ഓപ്പണറാക്കാം. കെയ്ല്‍ മെയേഴ്‌സിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. അണ്‍ക്യാപ്പഡ് താരമായ ബദോനി 28 മത്സരത്തില്‍ നിന്ന് 399 റണ്‍സാണ് നേടിയത്. 22.17 ശരാശരിയുള്ള താരം രണ്ട് ഫിഫ്റ്റിയും സ്വന്തമാക്കിയിട്ടുണ്ട്.

സമീര്‍ റിസ്‌വിയാണ് മറ്റൊരു താരം. ഉത്തര്‍ പ്രദേശുകാരനായ 20കാരന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സമീര്‍ ഇതുവരെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. ഡെവോണ്‍ കോണ്‍വേ പരിക്കേറ്റതിനാല്‍ സിഎസ്‌കെയ്ക്ക് മികച്ചൊരു ഓപ്പണറെ അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ റിസ് വിയെ പരിഗണിക്കാവുന്നതാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള യുവതാരമാണ് റിസ് വി.

എന്നാല്‍ സിഎസ്‌കെ പൊതുവേ യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കാറില്ല. അതുകൊണ്ടുതന്നെ റിസ് വിയെ ഓപ്പണര്‍ സ്ഥാനത്തേക്ക് സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഈ റോളില്‍ ഡെവാള്‍ഡ് ബ്രെവിസിനെ പരിഗണിക്കാനും സാധ്യതയുണ്ട്. പല വമ്പന്‍ ടീമുകളും ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താനാണ് സാധ്യത.

Story first published: Monday, March 11, 2024, 9:23 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+