For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 18ാം ഓവറില്‍ 25 റണ്‍സ്, എന്നിട്ടും തുഷാറിന് 20ാം ഓവര്‍! ഇതാണ് ക്യാപ്റ്റന്‍, റുതു സൂപ്പര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇതിഹാസ നായകന്‍ എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം റുതുരാജ് ആദ്യമായി ടീമിനെ നയിച്ച മല്‍സരമായിരുന്നു ഇത്. ആറു വിക്കറ്റിന്റെ ഗംഭീര വിജയത്തോടെ നായകനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കാനും അദ്ദേഹത്തിനു സാധിച്ചു.

മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് റുതുരാജിന്റെ ക്യാപ്റ്റന്‍സി മിടുക്കിനെക്കുറിച്ച് ഗവാസ്‌കര്‍ സംസാരിച്ചത്. 18ാം ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കിയിട്ടും 20ാം ഓവറിലും തുഷാര്‍ ദേശ്പാണ്ഡെയില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള റുതുരാജിന്റെ നീക്കത്തെ അദ്ദേഹം പ്രശംസിച്ചു.

RUTURAJ- DUPLESSIS

മുസ്തഫിസുര്‍ റഹ്മാനെ കളിയില്‍ റുതുരാജ് ഉപയോഗിച്ച രീതി ഗംഭീരമായിരുന്നു. ദീപക് ചാഹറിനെ അവന്‍ മാറി മാറി ബൗളിങില്‍ പരീക്ഷിക്കുകയും ചെയ്തു. അവസാനത്തെ ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയില്‍ വിശ്വാസമര്‍പ്പിച്ചതും എടുത്തു പറയേണ്ടതാണ്. ടീമിലെ മറ്റേതെങ്കിലും ബൗളര്‍ക്കു ഈ ഓവര്‍ നല്‍കാനുള്ള അവസരമായിരുന്നു അത്.

പക്ഷെ തുഷാറില്‍ തന്നെ റുതുരാജ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. വളരെ മികച്ചൊരു അവസാന ഓവറിലൂടെ ക്യാപ്റ്റന്റെ ഈ തീരുമാനത്തോടു ബൗളര്‍ പ്രതികരിക്കുകയും ചെയ്തതായി ഗവാസ്‌കര്‍ വിലയിരുത്തി. 20ാം ഓവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ തുഷാര്‍ വിട്ടുകൊടുത്തിരുന്നുള്ളൂ. ഒരേയൊരു ഫോര്‍ മാത്രമേ ഈ ഓവറില്‍ ആര്‍സിബിക്കു നേടാനായുള്ളൂ.

സിഎസ്‌കെ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് ബംഗ്ലാദേശിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുറായിരുന്നു. 29 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് സിഎസ്‌കെയ്ക്കു വേണ്ടിയുള്ള കന്നി മല്‍സരത്തില്‍ അദ്ദേഹം പിഴുതത്. ഐപിഎല്ലില്‍ മുസ്തഫിസുറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്.

കളിക്കളത്തില്‍ മുന്‍ നായകന്‍ ധോണിയുടെ സാന്നിധ്യം ക്യാപ്റ്റന്‍സിയില്‍ റുതുരാജിനു ഗുണം ചെയ്തിട്ടുണ്ടെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ ഉപദേശം ആവശ്യമെങ്കില്‍ ധോണിയില്‍ നിന്നും അതു സ്വീകരിക്കാമെന്നതു വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎസ് ധോണി എല്ലായ്‌പ്പോഴും കളിക്കളത്തില്‍ തനിക്കു ചുറ്റുമുണ്ടെന്നത് തീര്‍ച്ചയായും റുതുരാജിനു പ്ലസ് പോയിന്റാണ്. അവനെ വഴി കാണിക്കാനും, ഉപദേശിക്കാനും, പ്രചോദിപ്പിക്കാനുമെല്ലാം ധോണി കൂടെ തന്നെയുണ്ട്. എംഎസ്ഡിയെപ്പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ എല്ലായ്‌പ്പോഴും ടീമിനു മുതല്‍ക്കൂട്ടാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

RUTURAJ- DHONI

ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ ടീമിനെ താനാണ് നയിക്കുകയെന്നു ഒരാഴ്ച മാത്രം മുമ്പാണ് അറിയാന്‍ കഴിഞ്ഞതെന്നായിരുന്നു ടോസിനു ശേഷം റുതുരാജ് വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ ഇതാദ്യമായാണ് അദ്ദേഹം ഒരു ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് റുതുരാജ്. ഇനി സിഎസ്‌കെയിലും തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

ആര്‍സിബിക്കെതിരേ ക്യാപ്റ്റന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചെങ്കിലും ബാറ്റിങില്‍ റുതുരാജിനു കാര്യമായ സംഭാവന നല്‍കാനായില്ല. 15 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു 15 ബോളില്‍ മൂന്നു ഫോറുകള്‍ പായിച്ച റുതുരാജിനെ പേസര്‍ യഷ് ദയാലാണ് മടക്കിയത്.

ദയാലിന്റെ ബൗളിങില്‍ എഡ്ജായ റുതുരാജിനെ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. സിഎസ്‌കെയുടെ അടുത്ത പോരാട്ടം ചൊവ്വാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

Story first published: Saturday, March 23, 2024, 15:04 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+