Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 10ല്‍ ഒമ്പതും നഷ്ടം! എന്തു ചെയ്യുമെന്നറിയില്ല, വലയ്ക്കുന്ന കാര്യം വെളിപ്പെടുത്തി റുതുരാജ്

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന്‍റെ ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ അഞ്ചാമത്തെയും തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഏറ്റവുമധികം വലയ്ക്കുന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനമല്ല മറിച്ച് ടോസുകള്‍ ജയിക്കാന്‍ കഴിയാതെ പോവുന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യമെന്നു അദ്ദേഹം വ്യക്തമാക്കി. പഞ്ചാബുമായുള്ള കളിയിലും റുതുരാജ് ടോസ് നഷ്ടപ്പെടുത്തിയിരുന്നു.

ഈ സീസണില്‍ ഇതുവരെ സിഎസ്‌കെ കളിച്ചിട്ടുള്ള 10 മല്‍സരങ്ങളില്‍ ഒമ്പതിലും റുതുരാജിനു ടോസ് ലഭിച്ചില്ല. ഒരേയൊരു കളിയില്‍ മാത്രമാണ് അദ്ദേഹത്തിനു ടോസ് ജയിക്കാനായത്. പരിശീലന സെഷനുകളില്‍ ഞാന്‍ ടോസുകള്‍ പരിശീലിക്കാറുണ്ട്. പക്ഷെ മല്‍സരങ്ങളില്‍ ഇവ ശരിയായി വരുന്നില്ല. എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ടോസിനു വേണ്ടി ഗ്രൗണ്ടിലേക്കു പോവുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്നും റുതുരാജ് വ്യക്തമാക്കി.

RUTURAJ GAIKWAD

പഞ്ചാബുമായുള്ള കളിയില്‍ 50-60 റണ്‍സെങ്കിലും കുറച്ചാണ് ഞങ്ങള്‍ക്കു സ്‌കോര്‍ ചെയ്യാനായത്. ഞങ്ങള്‍ ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് അത്ര നല്ലതായിരുന്നില്ല. എന്നാല്‍ പിന്നീട് അതു മെച്ചപ്പെടുകയായിരുന്നു. ഇംപാക്ട് പ്ലെയര്‍ നിയമമുണ്ടായിട്ടും ഞങ്ങള്‍ക്കു പ്രതീക്ഷിച്ചതു പോലെ റണ്‍സ് ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഞങ്ങള്‍ വലിയ മാര്‍ജിനിലാണ് ജയിച്ചത് എന്ന കാര്യം ആശ്ചര്യപ്പെടുത്തുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ പിച്ചും സാഹചര്യങ്ങളും മെച്ചപ്പെട്ടതായിരുന്നു. അതു ഞങ്ങളെ നന്നായി പോരാടാനും 200 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യാനും സഹായിക്കുകയും ചെയ്തു. പഞ്ചാബുമായുള്ള ഈ മല്‍സരത്തില്‍ 180 റണ്‍സ് പോലുമെത്താന്‍ ഞങ്ങള്‍ക്കായില്ല.

പരിക്കു കാരണം ബൗളര്‍മാരെ നഷ്ടമാവുന്നത് വലിയ പ്രശ്‌നം തന്നെയാണ്. നിങ്ങള്‍ക്കു വിക്കറ്റ് ആവശ്യമായ ചില ഘട്ടങ്ങള്‍ മല്‍സരത്തിലുണ്ടാവും. പക്ഷെ നിങ്ങള്‍ക്കു രണ്ടു ബൗളര്‍ മാത്രമേയുള്ളൂവെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. മഞ്ഞുവീഴ്ച കാരണം സ്പിന്നര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെയും വന്നു. ഈ പരാജയം വളരെ കടുപ്പം തന്നെയാണ്. പക്ഷെ നാലു മല്‍സരങ്ങള്‍ കൂടി സീസണില്‍ ഞങ്ങള്‍ക്കു ബാക്കിയുണ്ട്. വിജയവഴിയില്‍ തിരിച്ചെത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.

RUTURAJ GAIKWAD

ബാറ്റിങില്‍ റുതുരാജ് ഉജ്ജ്വല പ്രകടനമാണ് ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചാബുമായുള്ള കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയതോടെ ആഴ്ചകളോളം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈയടക്കി വച്ച വിരാട് കോലിയെ അദ്ദേഹം ഓവര്‍ടേക്ക് ചെയ്തിരുന്നു.

10 മല്‍സരങ്ങളില്‍ നിന്നും 509 റണ്‍സുമായി ഓറഞ്ച് ക്യാപ്പിന്റെ പുതിയ അവകാശിയാണ് റുതുരാജ്. 146.68 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സെടുത്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

അതേസമയം, പഞ്ചാബിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച റുതുരാജാണ് 62 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത്. 48 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അജിങ്ക്യ രഹാനെ 29ഉം സമീര്‍ റിസ്വി 21 റണ്‍സും നേടി. മറുപടിയില്‍ 17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി. ജോണി ബെയര്‍സ്‌റ്റോ 46ഉം റൈലി റൂസ്സോ 43 റണ്‍സും നേടി.

Story first published: Thursday, May 2, 2024, 10:33 [IST]
Other articles published on May 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+