For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 56 റണ്ണിനിടെ 5 വിക്കറ്റ്! കെകെആറിനെ 'മണിച്ചിത്രത്താഴിട്ട്' പൂട്ടിയ റുതു, ക്യാപ്റ്റന്‍ പൊളി

ചെന്നൈ: തുടര്‍ പരാജയങ്ങളുടെ നിരാശയില്‍ നിന്നും വിജയത്തിലേക്കു ഉദിച്ചുയര്‍ന്നിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലിലെ തൊട്ടുമുമ്പത്തെ രണ്ടു കളിയിലും തോറ്റതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദത്തോടെയാണ് സിഎസ്‌കെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലെത്തിയത്. മുന്‍ മല്‍സരങ്ങളില്‍ റണ്‍മഴ പെയ്യിച്ച് ഹാട്രിക്ക് ജയവുമായി എത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ട് സിഎസ്‌കെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിശക്തമായ കെകെആറിന്റെ ബാറ്റിങ് ലൈനപ്പിനെ മണിച്ചിത്രത്താഴിട്ടു പൂട്ടിയാണ് റുതുരാജ് ഗെയ്ക്വാദ് സിഎസ്‌കെയ്ക്കു ഗംഭീര ജയമൊരുക്കിയത്.

നായകനെന്ന നിലയില്‍ റുതുരാജിന്റെ അസാധാരണ മിടുക്ക് തന്നെയാണ് ഈ മല്‍സരത്തില്‍ നമുക്കു കാണാന്‍ സാധിക്കുക. അത്രയ്ക്കും ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി. പ്രധാന പേസര്‍മാരായ ദീപക് ചാഹര്‍, മതീശ പതിരാന എന്നിവരില്ലാതിരുന്നിട്ടും കെകെആര്‍ ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടാന്‍ സിഎസ്‌കെയെ സഹായിച്ചത് റുതുരാജിന്‍റെ കൃത്യമായ ബൗളിങ് റൊട്ടേഷനുകളും ഫീല്‍ഡ് ക്രമീകരണവുമായിരുന്നു.

RUTURAJ- SHREYAS

ചാഹറിന്റെ അഭാവത്തില്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു ഓപ്പണിങ് ഓവര്‍ നല്‍കിയാണ് റുതുരാജ് ആദ്യത്തെ തന്ത്രം പയറ്റിയത്. ആദ്യ ബോളില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ തുഷാര്‍ മടക്കുകയും ചെയ്തു. രണ്ടാം ഓവറില്‍ പരിചയ സമ്പന്നനായ മുസ്തഫിസുര്‍ റഹ്‌മാനെ കൊണ്ടുവന്ന റുതുരാജ് മൂന്നാമത്തെ ഓവര്‍ തുഷാറിനു തന്നെ നല്‍കി. പക്ഷെ 19 റണ്‍സാണ് ഈ ഓവറില്‍ വന്നത്.

മുസ്തഫിസിനെ വലിച്ച് ശര്‍ദ്ദുല്‍ ടാക്കൂറിനെക്കൊണ്ടാണ് നാലാം ഓവര്‍ ബൗള്‍ ചെയ്യിച്ചത്. മുമ്പത്തെ ഓവറില്‍ തല്ലുകിട്ടിയ തുഷാറിനെ പെട്ടെന്നു മാറ്റിയ റുതുരാജ് അഞ്ചാം ഓവറില്‍ തന്നെ സ്പിന്നര്‍ മഹീഷ് തീക്ഷണയെ കൊണ്ടു വരികയായിരുന്നു. 13 റണ്‍സാണ് തീക്ഷണ ഈ ഓവറില്‍ വിട്ടുനല്‍കിയത്.

CSK-KKR

ഒരോവര്‍ മാത്രമെറിഞ്ഞ ശര്‍ദ്ദുലിനെ മാറ്റിയ റുതുരാജ് ആറാം ഓവറില്‍ മുസ്തഫിസിനെ തിരികെ വിളിച്ചു. ഈ ഓവറില്‍ ആറു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. പവര്‍പ്ലേയ്ക്കു പിന്നാലെ തീക്ഷണയെ പിന്‍വലിച്ച റുതുരാജ് പകരം രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. അന്‍ക്രിഷ് രഘുവംശി (24), സുനില്‍ നരെയ്ന്‍ (27) എന്നിവരെ ഈ ഓവറില്‍ മടക്കിയ ജഡേജ കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കി. തന്റെ അടുത്ത ഓവറില്‍ വെങ്കടേഷ് അയ്യരെയും (3) അദ്ദേഹം പുറത്താക്കുകയായിരുന്നു.

ഇതോടെ രണ്ടു എന്‍ഡുകളിലും റുതുരാജ് സ്പിന്നര്‍മാരെ കൊണ്ടുവന്ന് കെകെആറിനെ വെള്ളം കുടിപ്പിച്ചു. ജഡേജയ്‌ക്കൊപ്പം തീക്ഷണയും മാറി മാറി ബൗള്‍ ചെയ്തു. അതിനിടെ ഒരോവര്‍ (10ാം ഓവര്‍) രചിന്‍ രവീന്ദ്രയ്ക്കും നല്‍കി. ഒരോവര്‍ കൂടി അദ്ദേഹത്തിനു നല്‍കുമെന്നു കരുതിയെങ്കിലും തീക്ഷണയെ തിരിച്ചുവിളിച്ച് കെകെആറിനു സ്‌കോറിങ് ദുഷ്‌കരമാക്കി. 12ാം ഓവറില്‍ രമണ്‍ദീപ് സിങിനെ (13) തീക്ഷണ ബൗള്‍ഡാക്കിയതോടെ കെകെആര്‍ അഞ്ചിനു 85 റണ്‍സിലേക്കു തകര്‍ന്നു.

14 ഓവര്‍ വരെ സ്പിന്‍ തുടര്‍ന്ന റുതുരാജ് 14ാം ഓവറില്‍ ശര്‍ദ്ദുലിനെ തന്റെ രണ്ടാം സ്‌പെല്ലിനു തിരികെ വിളിക്കുകയായിരുന്നു. 17ാം ഓവറില്‍ തുഷാറിലൂടെ റിങ്കു സിങിനെ (9) ബൗള്‍ഡാക്കിയ റുതുരാജ് കെകെആറിനു മേല്‍ അടുത്ത ആണിയും അടിച്ചു. വെറും 56 റണ്‍സിനിടെയാണ് കെകെആറിന്റെ അഞ്ചു വിക്കറ്റുകള്‍ സിഎസ്‌കെ പിഴുതത്.

തുടര്‍ന്നെത്തിയ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിനെതിരേ സിഎസ്‌കെ ബൗളര്‍മാര്‍ക്കു വ്യക്തമായ പ്ലാനുണ്ടായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് നിരന്തരമായി അവര്‍ ബൗള്‍ ചെയ്തതോടെ റസ്സല്‍ നിസ്സഹായനായി. 19ാം ഓവറില്‍ റസ്സലിനെ (10) തുഷാര്‍ മടക്കുകയും ചെയ്തതോടെ കെകെആറിന്റെ പതനം പൂര്‍ണമായി.

Story first published: Monday, April 8, 2024, 23:52 [IST]
Other articles published on Apr 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+