For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ദുബെ എങ്ങനെ ഹീറോയായി? വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നില്‍ ധോണി! തന്ത്രമിതായിരുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറുകയാണ് ശിവം ദുബെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ദുബെയാണ്. 23 പന്തില്‍ 51 റണ്‍സാണ് ദുബെ നേടിയത്. 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ദുബെയുടെ വെടിക്കെട്ട്. 221.73 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ കത്തിക്കയറിയത്. ഒരു കാലത്ത് എല്ലാവരും ഉപേക്ഷിച്ച താരമാണ് ദുബെ.

എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയതോടെ താരത്തിന്റെ നിലവാരം മാറി. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനത്തോടെ തിളങ്ങുന്ന ദുബെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ളവനാണെന്ന് പറയാം. മോശം പ്രകടനത്തോടെ തഴയപ്പെട്ടവനില്‍ നിന്ന് എങ്ങനെയാണ് ദുബെ സൂപ്പര്‍ താരമായി വളര്‍ന്നത്. ഇതിന് പിന്നില്‍ ധോണിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്.

ധോണി ദുബെയുടെ മനോഭാവത്തില്‍ വരുത്തിയ മാറ്റങ്ങളാണ് താരത്തിന്റെ ശക്തമായ തിരിച്ചുവരവിന് കാരണമെന്നാണ് റുതുരാജ് പറയുന്നത്. 'ദുബെ സിഎസ്‌കെയിലേക്കെത്തിയപ്പോള്‍ ടീം മാനേജ്‌മെന്റ് ശ്രദ്ധിച്ചത് അവന്റെ മനോഭാവം മാറ്റാനാണ്. അവന്‍ ഇവിടെയെത്തിയപ്പോള്‍ വ്യക്തിപരമായി ടീം മാനേജ്‌മെന്റ് അവനെ പരിഗണിച്ചു. വ്യക്തിത്വം മാറ്റാനാണ് ധോണി അവനോടൊപ്പം പ്രവര്‍ത്തിച്ചത്' റുതുരാജ് മത്സരശേഷം പറഞ്ഞു. ദുബെ ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ്.

നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള ദുബെയുടെ പ്രശ്‌നം ആത്മവിശ്വാസക്കുറവായിരുന്നുവെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും പലപ്പോഴും താരത്തിന് ആത്മവിശ്വാസത്തോടെ കളിക്കാനായിരുന്നില്ല. എന്നാല്‍ ധോണിക്ക് കീഴിലേക്കെത്തിയതോടെ ദുബെ ആളാകെ മാറി. തികച്ച ആത്മവിശ്വാസത്തോടെ കളിക്കാന്‍ തുടങ്ങിയതോടെ പ്രകടനം മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്തു.

ms dhoni ruturaj gaikwad

സിഎസ്‌കെ ദുബെക്ക് ആത്മവിശ്വാസം നല്‍കി പിന്തുണച്ചു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നുമൊന്നും ഇത്തരമൊരു പിന്തുണ ദുബെക്ക് ലഭിച്ചിരുന്നില്ല. സിഎസ്‌കെ എന്തുകൊണ്ട് വ്യത്യസ്തമായി നില്‍ക്കുന്നുവെന്നത് ദുബെ തന്നെ വ്യക്തമാക്കുന്നുണ്ട്. 'ഇത് വ്യത്യസ്തമായൊരു ഫ്രാഞ്ചൈസിയാണ്. എനിക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം അവര്‍ നല്‍കുന്നു. ഷോര്‍ട്ട് ബോളില്‍ കളിക്കാന്‍ ഞാന്‍ വളരെയധികം കഠിനമായി അധ്വാനിച്ചിരുന്നു' എന്നാണ് ദുബെ പറഞ്ഞത്.

ആര്‍സിബിക്കെതിരായ മത്സരത്തില്‍ ദുബെയെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുടുക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഷോര്‍ട്ട് ബോളിനെയടക്കം ദുബെ തല്ലിപ്പറത്തി. സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ് ദുബെ. അതുകൊണ്ടുതന്നെ മധ്യ ഓവറുകളില്‍ ദുബെ സിഎസ്‌കെയ്ക്ക് മുതല്‍ക്കൂട്ടാവുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കുന്നു. ഇപ്പോള്‍ ഭയമില്ലാതെ കളിക്കുന്നുവെന്നതാണ് ദുബെയുടെ കരുത്ത്. വരുന്ന മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ദുബെയെ നിലനിര്‍ത്താനും സാധ്യതയുണ്ട്.

അത്യാവശ്യ ഘട്ടത്തില്‍ ബൗളറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് ദുബെ. നിലവില്‍ സിഎസ്‌കെയുടെ മധ്യനിരയുടെ വിശ്വസ്തന്‍ ദുബെയാണെന്ന് നിസംശയം പറയാം. വരുന്ന മത്സരങ്ങളിലും ദുബെക്ക് ഈ മികവ് കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ദുബെ സ്ഥിരതയോടെ കളിക്കാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവും. രചിന്‍ രവീന്ദ്ര തകര്‍ത്തടിക്കുന്നുണ്ട്. എന്നാല്‍ ഡാരില്‍ മിച്ചല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കുന്നില്ല.

അജിന്‍ക്യ രഹാനെക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനാവാത്ത അവസ്ഥയില്‍ ദുബെയിലാണ് വലിയ പ്രതീക്ഷ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സിഎസ്‌കെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ കുതിപ്പോടെ സിഎസ്‌കെ കപ്പിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷ. ആറാം കിരീടം സിഎസ്‌കെ അലമാരയിലെത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നായകനെന്ന നിലയില്‍ റുതുരാജും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത് ടീമിന് സന്തോഷം നല്‍കുന്നു.

Story first published: Wednesday, March 27, 2024, 11:11 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+