For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൂജ്യത്തിന് പുറത്ത്, സഞ്ജുവിനെ ആശ്വസിപ്പിക്കാന്‍ പോയി, പക്ഷെ ആ മറുപടി ഞെട്ടിച്ചു!

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ നയിക്കാന്‍ തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. 2022ല്‍ റോയല്‍സിനെ രണ്ടാം കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ കലാശക്കളിയില്‍ റോയല്‍സിനു അടിതെറ്റുകയായിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പ്ലേഓഫ് നഷ്ടമായി.

ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചായിരിക്കും സഞ്ജുവിന്റെയും ടീമിന്റെയും വരവ്. കളിക്കളത്തിനകത്തും പുറത്തും വളരെ രസികനായ വ്യക്തിയാണ് സഞ്ജു. ഈ കാരണത്താന്‍ തന്നെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കുമെല്ലാം അദ്ദേഹം വളരെ പ്രിയങ്കരനുമാണ്. ഏതു കാര്യത്തെയും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

SANJU SAMSON

സമ്മര്‍ദ്ദങ്ങളിലേക്കു അദ്ദേഹം അധികം വീഴാറില്ല. ഏതു പ്രതിസന്ധി ഘട്ടത്തെയും വളരെം കൂളായി, ചിരിയോടെ നേരിടാന്‍ ഇഷ്ടപ്പെടുന്നയാളാണ് സഞ്ജു. അദ്ദേഹത്തിന്റെ നര്‍മബോധത്തെക്കുറിച്ച് രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍സ് ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനറായ രാജാമണി.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ഒരു മല്‍സരത്തിനിടെ അദ്ദേഹത്തിന്റെ പെരുമാറ്റം തങ്ങളെ ഒരുപോലെ ഞെട്ടിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തുവെന്നാണ് രാജാമണിയുടെ വെളിപ്പെടുത്തല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഞങ്ങളുടെ മല്‍സരത്തിനിടെയായിരുന്നു രസകരമായ ആ സംഭവം. അന്നു അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

കളിയില്‍ പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. ഔട്ടായ ശേഷം അദ്ദേഹം ഡ്രസിങ് റൂമിലേക്കു തിരികെ വന്നപ്പോള്‍ പോയി സംസാരിക്കാനും ആശ്വസിപ്പിക്കാനും ആര്‍ അശ്വിന്‍ എന്നോടു പറയുകയായിരുന്നു. സഞ്ജുവിന്റെ അടുത്തു പോയി സംസാരിച്ച് നിരാശയും ദുഖവുമെല്ലാം മാറ്റി ഒന്നു ചില്‍ ആക്കിയെടുക്കണം എന്നായിരുന്നു അശ്വിന്റെ വാക്കുകള്‍. ഞാന്‍ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ സഞ്ജു അവിടെയുണ്ട്. പക്ഷെ അക്കൗണ്ട് തുറക്കാതെ പുറത്തായതിനാല്‍ അദ്ദേഹം എങ്ങനെയാവും പ്രതികരിക്കുകയെന്നു തനിക്കു അറിയില്ലായിരുന്നുവെന്നും രാജാമണി വ്യക്തമാക്കി.

മേശപ്പുറത്ത് ഫ്രൂട്ട്സ് വച്ചിട്ടുണ്ടായിരുന്നു. സഞ്ജുവിനോടു എന്തു സംസാരിക്കണമെന്ന് അറിയാത്തതിനാല്‍ അശ്വിനോടു ഒരു കള്ളം പറയാന്‍ ഞാന്‍ തീരുമാനിച്ചു. ടേബിളില്‍ നിന്നും കുറച്ച് ഫ്രൂട്ട്‌സ് എടുത്ത ശേഷം തിരികെ പോയി സഞ്ജു ആകെ അസ്വസ്ഥനാണെന്നു അശ്വിനോടു പറയാനായിരുന്നു എന്റെ പ്ലാന്‍. പക്ഷെ അതിനു മുമ്പ് സഞ്ജു എന്നെ വിളിച്ചു.

SANJU SAMSON

അണ്ണാ, നിങ്ങള്‍ക്കു ഓംലേറ്റ് ഉണ്ടാക്കിത്തരാന്‍ ഞാന്‍ മുട്ട അയക്കാം. ദയവു ചെയ്ത് അതു കഴിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഓംലേറ്റ് എന്റെ ഫേവറിറ്റായിരുന്നു. ഇതു സഞ്ജുവിനു അറിയുകയും ചെയ്യാം. പൂജ്യത്തിനു പുറത്തായി മടങ്ങിയെത്തിയ ശേഷം ഈ തരത്തില്‍ അസ്വസ്ഥനായി ഇരിക്കുമ്പോള്‍ അദ്ദേഹത്തിനു എങ്ങനെ എനിക്കു ഓംലേറ്റ് ഓഫര്‍ ചെയ്യാന്‍ തോന്നിയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

പിന്നാലെ സഞ്ജുവിന്റെ അടുത്ത വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ ഇപ്പോള്‍ ഡെക്ക് ആയിട്ടേയുള്ളൂ, മുട്ട റെഡിയാണെന്നായിരുന്നു ചിരിയോടെ അദ്ദേഹം പറഞ്ഞത്. സഞ്ജുവിന്റെ ഈ വാക്കുകള്‍ തന്നെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്തതായും രാജാമണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സഞ്ജുവിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഒരുപോലെ നിര്‍ണായകമാണ് ഈ സീസണ്‍. ടീമിനെ പ്ലേഓഫിലെങ്കിലും എത്തിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഭീഷണി നേരിട്ടേക്കും. ബാറ്റിങില്‍ കസറിയെങ്കില്‍ മാത്രമേ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടംപിടിക്കാനും സാധിക്കുകയുള്ളൂ.

Story first published: Monday, March 18, 2024, 21:43 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+