Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജിടി തലപ്പത്ത്, റോയല്‍സിന് വീണ്ടും പ്ലേഓഫ് നഷ്ടം! പോയിന്റ് പട്ടിക എങ്ങനെ? ഇതാ പ്രവചനം

ഐപിഎല്ലിന്റെ 17ാം സീസണിനു അടുത്ത വെള്ളിയാഴ്ച (22) തുടക്കമാവുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കന്നിയങ്കം. 10 ടീമുകളാണ് കിരീട പ്രതീക്ഷയുമായി ഇത്തവണ പോര്‍ക്കളത്തിലെത്തുക. പക്ഷെ ഇവരില്‍ പകുതിയിലധികം ടീമുകള്‍ക്കും ലീഗ് ഘട്ടത്തില്‍ തന്നെ മടക്കടിക്കറ്റ് ലഭിക്കും.

വെറും നാലു ടീമുകള്‍ക്കു മാത്രമേ പ്ലേഓഫിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ. ആരൊക്കെയാവും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ് പ്ലേഓഫില്‍ കടക്കുക? ലീഗ് ഘട്ടത്തിനു ശേഷം പോയിന്റ് പട്ടികയെക്കുറിച്ചുള്ള പ്രവചനം എങ്ങനെയായിരിക്കുമെന്നു നോക്കാം.

SHUBMAN GILL

പ്ലേഓഫിലെത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സാണ്. 28.70 ശതമാനമാണ് ജിടിയുടെ പ്ലേഓഫ് സാധ്യത. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടി ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ജിടി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പ്ലേഓഫ് സാധ്യതയില്‍ രണ്ടാംസ്ഥാനത്തുള്ള ടീം. 28 ശതമാനം പ്ലേഓഫ് സാധ്യതയാണ് അവര്‍ക്കുള്ളത്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ വീണ്ടുമൊരിക്കല്‍ക്കൂടി പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും. വളരെ സന്തുലിതമായ ടീമാണ് സിഎസ്‌കെയ്ക്കു ഇത്തവണയുള്ളത്. പരിചയസമ്പത്തിനൊപ്പം യുവത്വവും സമന്വയിപ്പിച്ച ടീമാണ് അവരുടേത്. ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണും കൂടിയായിരിക്കും ഇത്.

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുക അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സായിരിക്കും. 25.70 ശതമാനമാണ് അവരുടെ പ്ലേഓഫ് സാധ്യത. രോഹിത് ശര്‍മയെ മാറ്റിയ ശേഷം ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈയുടെ ആദ്യത്തെ സീസണ്‍ കൂടിയാണിത്.

വളരെ ശക്തമായ ടീമിനെയാണ് ഹാര്‍ദിക്കിനു ഇത്തവണ ലഭിച്ചിട്ടുള്ളത്. ലേലത്തില്‍ പല മികച്ച താരങ്ങളെയും ടീമിലേക്കു കൊണ്ടു വരാനായത് സീസണില്‍ മുംബൈയ്ക്കു ഗുണം ചെയ്യും. ശക്തമായ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമുള്ള ചുരുക്കം ടീമുകളിലൊന്ന് കൂടിയാണ് മുംബൈ.

കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരിക്കും പ്ലേഓഫിലെത്തുന്ന നാലാമത്തെയും അവസാനത്തെയും ടീം. 22 ശതമാനം പ്ലേഓഫ് സാധ്യത അവര്‍ക്കുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേഓഫ് കളിച്ച എല്‍എസ്ജിയെ ഇത്തവണയും അവിടെ കാണാന്‍ സാധിക്കും. ഇത്തവണ കന്നി ഐപിഎല്‍ കിരീടം ചൂടാമെന്ന പ്രതീക്ഷയിലായിരിക്കും രാഹുലും സംഘവും. പക്ഷെ അവരുടെ കിരീടസാധ്യത വെറും 11 മാത്രമാണ്.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സിനു തുടരെ രണ്ടാം സീസണിലും പ്ലേഓഫ് നഷ്ടമാവും. കഴിഞ്ഞ തവണത്തേതു പോലെ റോയല്‍സ് ഇത്തവണയും അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടും. 20.90 ആണ് സഞ്ജു സാംസണിന്റെ ടീമിന്റെ പ്ലേഓഫ് സാധ്യത. റോയല്‍സ് കിരീടമുയര്‍ത്താന്‍ വെറും 10.70 ശതമാനം മാത്രമേ സാധ്യതയുള്ളൂ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാംസ്ഥാനത്തായിരിക്കും സീസണില്‍ ഫിനിഷ് ചെയ്യുക. ഫഫ് ഡുപ്ലെസി നയിക്കുന്ന ടീമിന്റെ പ്ലേഓഫ് സാധ്യത 18.80 ശതമാനമാണ്. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും പതിവുപോലെ ആര്‍സിബിയുടെ ബൗളിങ് ഇത്തവണയും ശോകമാണ്. മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ബൗളറും ആര്‍സിബി നിരയിലില്ല.

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്യുക ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സായിരിക്കും. കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള അവരുടെ കാത്തിരിപ്പ് ഇത്തവണയും തീരില്ല. 17.80 ശതമാനമാണ് പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതയെന്നാണ് പ്രവചനം.

പോയിന്റ് പട്ടികയിലെ അവസാനത്തെ മൂന്ന് സ്ഥാനക്കാര്‍ കൊല്‍ത്തത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരായിരിക്കും. 15.10 %. 12.40%, 10.60% എന്നിങ്ങനെയാണ് ഈ ടീമുകളുടെ പ്ലേഓഫ് സാധ്യത. കഴിഞ്ഞ സീസണിലും അവസാന സ്ഥാനക്കാരായിരുന്നു ഹൈദരാബാദ്.

Story first published: Friday, March 15, 2024, 21:41 [IST]
Other articles published on Mar 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+