Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സ് ഇപ്പോള്‍ കിടു! അവന്‍ വന്നതോടെ എല്ലാ പ്രശ്‌നവും തീര്‍ന്നു, മുന്‍ താരം പറയുന്നു

ഐപിഎല്ലിന്റെ 17ാം സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിനെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. കഴിഞ്ഞ സീസണില്‍ റോയല്‍സിനു വലിയൊരു വീക്ക്‌നെസുണ്ടായിരുന്നുവെന്നും പക്ഷെ ഇപ്പോള്‍ അവര്‍ അതു പരിഹരിച്ചു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ പ്ലേഓഫ് പോലും കാണാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും റോയല്‍സ് പുറത്തായത്. നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനെ ട്രേഡ് വിന്‍ഡോയില്‍ ടീമിലെത്തിക്കാനായത് റോയല്‍സിനെ സംബന്ധിച്ച് മുതല്‍ക്കൂട്ടായി മാറുമെന്നു ചോപ്ര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ റോയല്‍സ് സ്‌ക്വാഡിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

AVESH KHAN

മറുനാടന്‍ മലയാളി താരവും മുന്‍നിര ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെ വിട്ടുകൊടുത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ആവേശിനെ റോയല്‍സ് സ്വന്തമാക്കിയത്. കൂടാതെ ദുബായില്‍ നടന്ന ലേലത്തില്‍ 14.30 കോടി രൂപ മുടക്കി അഞ്ചു പുതിയ കളിക്കാരെക്കൂടി റോയല്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരുന്നു.

ദേവ്ദത്ത് പടിക്കലിനെ റിലീസ് ചെയ്ത് പകരം ആവേശ് ഖാനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. ഡെത്ത് ഓവറുകളില്‍ ഫാസ്റ്റ് ബൗളിങിലെ പ്രശ്‌നം പരിഹരിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇപ്പോള്‍ റോയല്‍സിനു പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ തുടങ്ങിയവരെല്ലാമുണ്ടെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ഇവരെക്കൂടാതെ യുസി (യുസ്വേന്ദ്ര ചഹല്‍), രവിചന്ദ്രന്‍ അശ്വിന്‍, ആദം സാംപ എന്നിവരും രാജസ്ഥാന്‍ റോയല്‍സ് സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ അവരുടെ ബൗളിങ് ഇപ്പോള്‍ റെഡിയാണ്. ജേസണ്‍ ഹോള്‍ഡര്‍ക്കു ആ ജോലി ചെയ്യാനായില്ല. ഒബെഡ് മക്കോയിക്കും ആ ജോലി നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചോപ്ര വിലയിരുത്തി.

വിന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടറായ ഹോള്‍ഡറിനു കഴിഞ്ഞ തവണ എട്ടു കളിയില്‍ നിന്നും 9.96 ഇക്കോണമി റേറ്റില്‍ വെറും നാലു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ. മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് പേസറായ ഒബെഡ് മക്കോയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരേയൊരു മല്‍സരത്തില്‍ ഒരോവര്‍ മാത്രമാണ് കഴിഞ്ഞ തവണ അദ്ദേഹം ബൗള്‍ ചെയ്തത്. 13 റണ്‍സ് വിട്ടുകൊടുത്ത മക്കോയ്ക്ക് വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.

NANDRE BURGER

ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ യുവ ഫാസ്റ്റ് ബൗളര്‍ നാന്ദ്രെ ബര്‍ഗറിനെ ലേലത്തില്‍ റോയല്‍സ് വാങ്ങിയിരുന്നു. അടുത്ത സീസണിലൂടെ റോയല്‍സിനൊപ്പം അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്‌തേക്കും. റോയല്‍സിവനെ സംബന്ധിച്ച് സീം ബൗളിങില്‍ നല്ലൊരു ഓപ്ഷനാണ് ബര്‍ഗറെന്നു ചോപ്ര അഭിപ്രായപ്പെട്ടു.

ഐപിഎല്ലിന്റെ അടുത്ത സീസണിലെ ചില മല്‍സരങ്ങളില്‍ വേണമെങ്കില്‍ ട്രെന്റ് ബോള്‍ട്ടിനു പകരം നാന്ദ്രെ ബര്‍ഗറെ രാജസ്ഥാന്‍ റോയല്‍സിനു കളിപ്പിക്കാവുന്നതാണ്. ഒരു ബൗളറെന്ന നിലയില്‍ ബര്‍ഗറെ എനിക്കിഷ്ടമാണ്. 145-146 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്ന അദ്ദേഹം നല്ലൊരു ബൗളറാണ്. ബര്‍ഗറെയും രണ്ട്-മൂന്ന് മികച്ച ഇന്ത്യന്‍ താരങ്ങളെയും റോയല്‍സിനു വാങ്ങാന്‍ സാധിച്ചതായും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കായിരുന്നു ബര്‍ഗറിനെ റോയല്‍സ് കൈക്കലാക്കിയത്. പക്ഷെ വിന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റോമന്‍ പവെലിനു വേണ്ടിയാണ് ലേലത്തില്‍ അവര്‍ കൂടുതല്‍ തുക മുടക്തിയത്. 7.4 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ റോയല്‍സ് കൈക്കലാക്കിയത്.

Story first published: Tuesday, January 2, 2024, 11:58 [IST]
Other articles published on Jan 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+