Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രണ്ടാം കിരീടം വേണം, വമ്പന്‍ മാറ്റത്തിന് എസ്ആര്‍എച്ച്- നോട്ടമിടുന്നത് ഈ താരങ്ങളെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 19ന് നടക്കാന്‍ പോവുകയാണ്. ദുബായിലാണ് ഇത്തവണത്തെ താരലേലം നടക്കുന്നത്. എല്ലാ ടീമുകളും അവസാന സീസണിലെ പാളിച്ചകള്‍ വിലയിരുത്തി വലിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണ്. വരുന്ന സീസണ്‍ എല്ലാ ടീമുകള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ലേലത്തിലൂടെ വലിയ മാറ്റങ്ങളാണ് ടീമുകള്‍ പദ്ധതിയിടുന്നത്.

2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സമീപകാല സീസണ്‍ വളരെ മോശമാണ്. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഹൈദരാബാദിനെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. ഇത്തവണത്തെ ലേലത്തില്‍ ഹൈദരാബാദ് നോട്ടമിടുന്ന അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം റോവ്മാന്‍ പവലാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ താരത്തെ ഫിനിഷര്‍ റോളില്‍ എസ്ആര്‍എച്ച് നോട്ടമിടുന്നു.

അവസാന സീസണില്‍ മികച്ച ഫിനിഷറുടെ അഭാവം ഹൈദരാബാദിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മികച്ച ഫിനിഷറെ ടീമിന് ആവശ്യമാണ്. വെസ്റ്റ് ഇന്‍ഡീസിനായി ഗംഭീര പ്രകടനമാണ് റോവ്മാന്‍ പവല്‍ സമീപകാലത്തായി കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ടി10 ലീഗിലും മികവ് കാട്ടാന്‍ റോവ്മാന്‍ പവലിന് സാധിച്ചു. അതുകൊണ്ടുതന്നെ താരത്തെ ഒപ്പം കൂട്ടിയാല്‍ ഹൈദരാബാദിനത് വലിയ കരുത്താവുമെന്നുറപ്പ്.

രണ്ടാമത്തെ താരം ഹാരി ബ്രൂക്കാണ്. 2014ലെ ലേലത്തിന് മുമ്പ് ഹൈദരാബാദ് ഒഴിവാക്കിയ താരമാണ് ഹാരി ബ്രൂക്ക്. 13.25 കോടിക്കാണ് അവസാന സീസണില്‍ ഹാരി ബ്രൂക്കിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ഒരു സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയോടെ മിന്നിക്കാന്‍ ഹാരി ബ്രൂക്കിനായില്ല. ഇത്തവണ ഒഴിവാക്കിയ ശേഷം ലേലത്തില്‍ ചെറിയ തുകയ്ക്ക് തിരികെ എത്തിക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. ഇംഗ്ലണ്ട് താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.

harry brook

അക്കീല്‍ ഹൊസീനാണ് മറ്റൊരു താരം. ഷഹബാസ് അഹമ്മദിനെ ഒഴിവാക്കിയ ഹൈദരാബാദിന് സ്പിന്‍ നിരയിലേക്ക് അക്കീല്‍ ഹൊസീനെ പരിഗണിക്കാം. പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ കഴിവുള്ളവനാണ് അക്കീല്‍. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ അക്കീലിന് കഴിവുണ്ട്. ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അക്കീല്‍.

നാലാമത്തെ താരം ഉമേഷ് യാദവാണ്. ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയിട്ടുണ്ട്. അനുഭവസമ്പന്നനായ പേസറാണ് ഉമേഷ്. ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുണ്ടെങ്കിലും ഡെത്തോവറില്‍ വലിയ മിടുക്കില്ല. എങ്കിലും തുടക്കത്തിലേ എതിരാളികളെ വിറപ്പിക്കാന്‍ ഉമേഷ് യാദവിന് സാധിക്കും. ചെറിയ വിലക്ക് ഉമേഷിനെ സ്വന്തമാക്കാന്‍ ഹൈദരാബാദിന് സാധിക്കും.

ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ സൗരവ് ചൗഹാനാണ് ഹൈദരാബാദിന് സ്വന്തമാക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ് സൗരവ്. ഹൈദരാബാദിന് മികച്ചൊരു യുവ ഓപ്പണറെ അത്യാവശ്യമാണ്. അണ്‍ക്യാപ്പഡ് താരം സൗരവിനെ ചെറിയ വിലക്ക് ഹൈദരാബാദിന് സ്വന്തമാക്കാന്‍ സാധിച്ചേക്കും. കാവ്യാ മാരന്‍ ഇത്തവണയും ഹൈദരാബാദിന്റെ ലേല മേശയിലുണ്ടാവും. കാവ്യയുടെ മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരേ ആരാധകര്‍ അവസാന സീസണില്‍ത്തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു.

Story first published: Saturday, December 9, 2023, 19:41 [IST]
Other articles published on Dec 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+