Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 4 സിക്‌സ്, 2 ഫോര്‍, ഷിഫോര്‍ഡിന്റെ ബാറ്റിങ് പൂരം; മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 20ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ മുംബൈ 5 വിക്കറ്റിന് 234 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ടിം ഡേവിഡുമെല്ലാം മുംബൈക്കായി കസറിയെങ്കിലും എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത് റൊമാരിയോ ഷിഫേര്‍ഡിന്റെ ബാറ്റിങ്ങാണ്.

10 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് ഷിഫേര്‍ഡ് അടിച്ചെടുത്തത്. 390 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഷിഫേര്‍ഡ് അവസാന ഓവറില്‍ ആന്റിച്ച് നോക്കിയേയെ കരയിച്ചാണ് ഷിഫേര്‍ഡ് മടക്കിയത്. 32 റണ്‍സാണ് അവസാന ഓവറില്‍ ഷിഫേര്‍ഡ് അടിച്ചെടുത്തത്. നോക്കിയേയുടെ ആദ്യ പന്ത് ഷിഫേര്‍ഡ് ബൗണ്ടറി പായിച്ചു.

പിന്നീടങ്ങോട്ട് ബാറ്റിങ് പൊടിപൂരമായിരുന്നു. തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ഷിഫേര്‍ഡ് ഗ്യാലറിയിലെത്തിച്ചു. അഞ്ചാം പന്ത് ബൗണ്ടറി കടത്തിയ ഷിഫേര്‍ഡ് അവസാന പന്തില്‍ സിക്‌സറും പായിച്ചു.

മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ ഷിഫേര്‍ഡിന് സാധിച്ചു. നോക്കിയേ 4 ഓവറില്‍ 65 റണ്‍സാണ് വിട്ടുകൊടുത്തത്. 2 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 6 സിക്‌സും 4 ഫോറും വിട്ടുകൊടുത്ത നോക്കിയേ 3 വൈഡും 1 നോബോളുമെറിഞ്ഞു.

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയ ഗംഭീര തുടക്കമാണ് മുംബൈക്ക് കരുത്തായി മാറിയത്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്. രോഹിത് 27 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് നേടിയത്.

ഇഷാന്‍ കിഷന്‍ 23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും നല്‍കിയ അടിത്തറയിലൂന്നിയാണ് മുംബൈ ഗംഭീര ടോട്ടലിലേക്കെത്തിയത്.

സൂര്യകുമാര്‍ യാദവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും താരം രണ്ട് ബോള്‍ നേരിട്ട് ഡെക്കിന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 39 റണ്‍സാണ് നേടിയത്. 3 സിക്‌സും ഒരു ഫോറും താരം പറത്തിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് മോശമായിരുന്നു.

romario shepherd tim david

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ 118. 18 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക്കിന് ബാറ്റുചെയ്യാനായത്. തിലക് വര്‍മയും 5 പന്തില്‍ 6 റണ്‍സില്‍ മടങ്ങിയതോടെ ഡല്‍ഹി തിരിച്ചുവരവ് പ്രതീക്ഷ നല്‍കി.

എന്നാല്‍ ടിം ഡേവിഡും ഷിഫേര്‍ഡും ചേര്‍ന്ന് ഡല്‍ഹിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ടിം ഡേവിഡ് 214.28 സ്‌ട്രൈക്ക് റേറ്റിലാണ് മിന്നിച്ചത്. 21 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സോടെ ടിം ഡേവിഡ് പുറത്താവാതെ നിന്നു.

റൊമാരിയോ ഷിഫേര്‍ഡ് 10 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് നേടിയത്. ഇതോടെ വമ്പന്‍ ടോട്ടലിലേക്ക് മുംബൈയെത്തുകയായിരുന്നു. മുംബൈയുടെ ഐപിഎല്ലിലെ മികച്ച മൂന്നാമത്തെ ടീം ടോട്ടലാണിത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 5 വിക്കറ്റിന് 246 റണ്‍സ് നേടിയതാണ് മുംബൈയുടെ മികച്ച ടീം ടോട്ടല്‍. 200ന് മുകളില്‍ മുംബൈ 13 തവണ സ്‌കോര്‍ നേടിയിട്ടുണ്ട്. അപ്പോഴെല്ലാം ഈ റണ്‍സ് പ്രതിരോധിക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുമുണ്ട്.

ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ ഷിഫേര്‍ഡ് വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കി. മുംബൈക്കായി ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ഷിഫേര്‍ഡ് എത്തിയിരിക്കുന്നത്. 32 റണ്‍സ് നേടിയ ഷിഫേര്‍ഡ് 28 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടേയും റെക്കോഡാണ് തകര്‍ത്തത്.

രോഹിത് ശര്‍മ ഒരോവറില്‍ 26 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡ് ഷിഫേര്‍ഡ് സ്വന്തം പേരിലാക്കി. 390 സ്‌ട്രൈക്ക് റേറ്റോടെയാണ് ഷിഫേര്‍ഡ് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. പാറ്റ കമ്മിന്‍സിന്റെ 373.3 എന്ന റെക്കോഡാണ് ഷിഫേര്‍ഡ് മറികടന്നത്.

Story first published: Sunday, April 7, 2024, 18:07 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+