Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വമ്പന്‍ കൂടുമാറ്റങ്ങള്‍ വരുന്നു, 3 പേര്‍ പുതിയ ടീമിലേക്ക്? രണ്ടും മുംബൈ താരങ്ങള്‍!

ഐപിഎല്ലിന്റെ താരലേലം ചൊവ്വാഴ്ച ദുബായില്‍ നടക്കാനിരിക്കുകയാണ്. ചില വമ്പന്‍ കളിക്കാര്‍ ഇത്തവണത്തെ ലേലത്തിന്റെ ഭാഗമാണ്. ലേലത്തിനു ശേഷം 20 മുതല്‍ ഐപിഎല്‍ ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കുകയാണ്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന്റെ ഒരു മാസം മുമ്പ് വരെ വിന്‍ഡോ തുറന്നിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ ചില വമ്പന്‍ ട്രാന്‍സ്ഫറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനു കാരണം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീം ക്യാംപിലെ ഇപ്പോഴത്തെ മോശം അവസ്ഥയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതു മുതല്‍ മുംബൈ ടീം പൊട്ടിത്തെറിയുടെ വക്കിലാണ്. ആരാധകര്‍ മാത്രമല്ല ടീമിലെ ചില മുതിര്‍ന്ന കളിക്കാര്‍ പോലും ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തരാണ്. ചിലര്‍ ടീം വിടാനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്.

ROHIT SHARMA

അതുകൊണ്ടു തന്നെ ലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോയില്‍ ചില വമ്പന്‍ താരങ്ങളുടെ കൂടുമാറ്റം ഇത്തവണ കാണാന്‍ സാധിച്ചേക്കും. ലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട ട്രാന്‍സ്ഫറുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച് മുംബൈ ടീമിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനാണ് അദ്ദേഹം. എന്നാല്‍ ഇതു പരിഗണിക്കാതെയാണ് തികച്ചും അപ്രതീക്ഷിതമായി രോഹിത്തിനെ നായകസ്ഥാനത്തു നിന്നും മുംബൈ നീക്കിയത്. ടീം മാനേജ്‌മെന്റിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അദ്ദേഹത്തിനും നിരാശയും ദുഖവുമുണ്ടെന്നാണ് സൂചനകള്‍.

ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുംബൈ വിടാനും രോഹിത് ആലോചിക്കുന്നതായാണ് വിവരം. ഇതിനകം ഡല്‍ഹി ക്യാപ്പിറ്റല്‍സ് അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഓഫറുമായി അവര്‍ മുംബൈയെ സമീപിക്കുകയും ചെയ്‌തെങ്കിലും അതു തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ട്രേഡ് വിന്‍ഡോ വീണ്ടും തുറന്നാല്‍ മറ്റു ചില ഫ്രാഞ്ചൈസികള്‍ കൂടി രോഹിത്തിനായി രംഗത്ത് ഇറങ്ങിയേക്കും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്തും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ രോഹിത് മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണറും ഇന്ത്യന്‍ യുവതാരവുമായ പൃഥ്വി ഷായാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിലവില്‍ ഡിസിക്കൊപ്പം തന്നെയാണെങ്കിലും രോഹിത്തിനെ മുംബൈയില്‍ നിന്നും ഡിസി വാങ്ങുകയാണെങ്കില്‍ പകരം പൃഥ്വിയെ അവര്‍ക്കു വിട്ടു നല്‍കിയേക്കും. ഓപ്പണിങില്‍ രോഹിത്തിന്റെ അഭാവം മുംബൈ ടീമില്‍ നികത്താന്‍ കഴിയുന്ന താരമാണ് പൃഥ്വി.

JASPRIT BUMRAH

പ്രായം കുറവാണെന്നതും നേതൃശേഷിയുണ്ടെന്നതും പൃഥ്വിയെ സംബന്ധിച്ച് പ്ലസ് പോയിന്റുകളാണ്. മാത്രമല്ല മുംബൈയില്‍ നിന്നുള്ള ക്രിക്കറ്ററും കൂടിയാണ് താരം. അതുകൊണ്ടു തന്നെ രോഹിത്തിനെ വിട്ടുനല്‍കുകയാണെങ്കില്‍ പകരം ഡിസിയില്‍ നിന്നും പൃഥ്വിയെ മുബൈ ആവശ്യപ്പെട്ടേക്കും. ഫോമും ഫിറ്റ്‌നസും പൃഥ്വിക്കു ഇപ്പോള്‍ അല്‍പ്പം പ്രശ്‌നമാണെങ്കിലും മുംബൈ ടീമിനോടൊപ്പം അതു മെച്ചപ്പെടുത്താന്‍ സാധിക്കും.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങിയതു മുതല്‍ ബുംറ നിരാശയിലാണ്. കാരണം രോഹിത്തിനു ശേഷം മുംബൈ ടീമില്‍ അദ്ദേഹം നായകസ്ഥാനം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക്ക് മുംബൈയിലേക്കു തിരികെയെത്തിയ ശേഷം ഈ നീക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ബുംറ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ രോഹിത്തിനെ നീക്കി ഹാര്‍ദിക്കിനെ ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബുംറ നിരാശയിലും രോഷത്തിലുമാണ്. അടുത്ത സീസണിനു മുമ്പ് ടീം വിടാനും അദ്ദേഹം ആലോചിക്കുന്നതായാണ് അഭ്യൂഹങ്ങള്‍. ബുംറയെപ്പോലെയൊരു ബൗളര്‍ക്കായി കോടികള്‍ മുടക്കാന്‍ ഏതൊരു ടീമും മടിക്കില്ല. ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹം മുംബൈ വിടുകയാണെങ്കില്‍ അതു വലിയ സംഭവമായി മാറുമെന്ന കാര്യമുറപ്പാണ്.

Story first published: Monday, December 18, 2023, 12:16 [IST]
Other articles published on Dec 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+