For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കും രോഹിത്തും മുട്ടന്‍ ഉടക്കില്‍, നെറ്റ്‌സില്‍ നിന്നും ഇറങ്ങിപ്പോയി! വിവാദം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിരിക്കുകയാണ്. വലിയ പ്രതീക്ഷകളോടെ കരുത്തുറ്റ താരനിരയുമായാണ് മുംബൈ ഇറങ്ങിയത്. 2020ന് ശേഷം കിരീടം നേടാന്‍ മുംബൈക്കായിട്ടില്ല. ഇക്കാരണത്താല്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ 17ാം സീസണിലിറങ്ങിയത്. ടീം കാട്ടിയ വലിയ മണ്ടത്തരമാണിതെന്ന് പറയാം. രോഹിത്തിനെ മാറ്റി ഹാര്‍ദിക് നായകനായതോടെ ടീം രണ്ട് തട്ടിലായി.

ഹാര്‍ദിക് പാണ്ഡ്യയെ തികച്ചും അപ്രതീക്ഷിതമായാണ് മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇതോടെ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധവും മോശമായി. ടി20 ലോകകപ്പ് വരാനിരിക്കെ ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിക്കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് പേരും തമ്മിലുള്ള ഉടക്കം കൂടുതല്‍ കടുപ്പമായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. സീസണിലെ അവസാന മത്സരത്തിന് മുമ്പ് മുംബൈ പരിശീലനത്തിലാണ്.

പരിശീലനത്തിനിടെ ചില നാടകീയ സംഭവങ്ങളുണ്ടായെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെറ്റ്‌സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ പരിശീലനെത്തിയപ്പോള്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പരിശീലനം അവസാനിപ്പിച്ച് തിരിച്ചുപോയെന്നാണ് ദൈനിക് ജാഗരണ്‍ പറയുന്നത്. ഹാര്‍ദിക്കിനോട് രോഹിത്തും സൂര്യയും തിലകും അധികം സംസാരിക്കാറില്ലെന്നാണ് വിവരം. ഹാര്‍ദിക്കും തിലക് വര്‍മയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

ഒരു തവണ മുംബൈയുടെ തോല്‍വിയില്‍ തിലകിനെ ഹാര്‍ദിക് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് തിലക് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും സഹതാരങ്ങള്‍ ഇടപെട്ടാണ് പിടിച്ചുമാറ്റിയതെന്നുമാണ് വിവരം. രോഹിത് ശര്‍മയ്ക്ക് കീഴില്‍ വളര്‍ന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ രോഹിത്തിനിട്ട് തന്നെ എട്ടിന്റെ പണിയാണ് ഹാര്‍ദിക് കൊടുത്തത്. മുംബൈയിലേക്ക് തിരികെ എത്താന്‍ ഓഫര്‍ ലഭിച്ചപ്പോള്‍ ഹാര്‍ദിക് നായകസ്ഥാനം ആവശ്യപ്പെടുകയായിരുന്നു.

tilak varma

ഇതോടെയാണ് തിടുക്കപ്പെട്ട് രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത്. രോഹിത്തിനോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് തീരുമാനം. ഇതാണ് ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള ബന്ധം മോശമാക്കിയത്. സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്നു. രോഹിത് ശര്‍മക്ക് ശേഷം മുംബൈയുടെ നായകസ്ഥാനം സൂര്യക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ ഹാര്‍ദിക്കിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. ഇതോടെ സൂര്യകുമാറും ഹാര്‍ദിക്കിനെതിരായി. മുംബൈ ഇന്ത്യന്‍സിലെ ഉടക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രോഹിത് നായകനും ഹാര്‍ദിക് വൈസ് ക്യാപ്റ്റനുമാണ്. ഇരുവരും തമ്മില്‍ മികച്ച ധാരണയില്ലാത്തത് ടീമിന്റെ ഐക്യത്തെ ബാധിച്ചേക്കും. സൂര്യകുമാര്‍ യാദവ് നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്.

സൂര്യകുമാര്‍ യാദവും ഹാര്‍ദിക്കുമായി ഉടക്കി നില്‍ക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല. ടി20 ലോകകപ്പിന് മുമ്പ് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചേക്കില്ല. മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവാന്‍ കാരണം ടീമിനുള്ളിലെ ഈ പ്രശ്‌നങ്ങളാണ്. ഹാര്‍ദിക്കിനോടുള്ള വൈരാഗ്യം കൊണ്ടാണോയെന്നത് വ്യക്തമല്ലെങ്കിലും സീസണില്‍ രോഹിത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. സൂര്യകുമാര്‍ യാദവും സ്ഥിരത കാട്ടുന്നില്ല.

ടീം ജയിക്കണമെന്ന താല്‍പര്യത്തോടെ രോഹിത്തും സൂര്യയും കളിക്കുന്നില്ല. ടീമിനുള്ളില്‍ നിന്ന് പിന്തുണ കിട്ടാത്തത് ഹാര്‍ദിക്കിനേയും ബാധിച്ചു. നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും ഹാര്‍ദിക് ദുരന്തമായി. ആരാധകര്‍ ഹാര്‍ദിക്കിനെതിരാണ്. ഹാര്‍ദിക് അഹങ്കാരിയായ നായകനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്തായാലും മുംബൈ ടീം ഹാര്‍ദിക്കിലാണ് ഭാവി കാണുന്നത്. ഈ സീസണിന് ശേഷം രോഹിത്തും സൂര്യയും മുംബൈ വിടാനാണ് സാധ്യത.

Story first published: Tuesday, May 14, 2024, 14:17 [IST]
Other articles published on May 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+