For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന്റ മുംബൈ കരിയര്‍ തീര്‍ന്നു? ഇനി ഈ ടീമില്‍ കാണില്ല! കാരണം ഇതാണ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രണ്ടാം തവണയും തോറ്റ് മുംബൈ നാണംകെട്ടിരിക്കുകയാണ്. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ജയം നേടാനുള്ള അവസരം മുംബൈക്കുണ്ടായിരുന്നെങ്കിലും മോശം ബാറ്റിങ് പ്രകടനത്തോടെ ടീം തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മുംബെയുടെ തോല്‍വിയില്‍ എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നത് മുന്‍ നായകനായ രോഹിത് ശര്‍മയാണ്.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മ നിരാശപ്പെടുത്തി. 24 പന്തില്‍ 19 റണ്‍സാണ് രോഹിത്തിന് നേടാനായത്. മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി രോഹിത് ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന ആരോപണമാണ് ശക്തം. മുംബൈക്കൊപ്പം രോഹിത് ശര്‍മയുടെ അവസാന മത്സരമായിരുന്നു കെകെആറിനെതിരായതെന്ന് പറയാം. ഇനിയൊരു മത്സരം രോഹിത് മുംബൈ ജേഴ്‌സിയില്‍ കളിക്കില്ല.

ഈ സീസണോടെ രോഹിത് മുംബൈ വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. നിലവില്‍ രോഹിത്തിനെ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് മുംബൈ ഉപയോഗിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് രോഹിത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അവസാന മത്സരത്തില്‍ മുംബൈക്കൊപ്പം രോഹിത് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കെകെആറിനെതിരായ മത്സരശേഷം രോഹിത് വിശ്രമത്തില്‍ പോകുമെന്നും പിന്നീട് ദേശീയ ടീമിന്റെ ചുമതലയിലേക്ക് പോകുകയും ചെയ്യുമെന്നാണ് വിവരം. മുംബൈക്കൊപ്പം അവസാന മത്സരം രോഹിത് കളിക്കാത്ത സാഹചര്യത്തില്‍ രോഹിത്തിന്റെ മുംബൈക്കൊപ്പമുള്ള അവസാന മത്സരമായിരിക്കും കെകെആറിനെതിരായതെന്ന് പറയാം. അടുത്ത സീസണില്‍ മെഗാ താരലേലം വരികയാണ്. രോഹിത് ശര്‍മയെ മുംബൈ ഇനി നിലനിര്‍ത്തില്ല.

rohit sharma

ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റും സൂചന നല്‍കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ രോഹിത്തിന്റെ മുംബെക്കൊപ്പമുള്ള ഐതിഹാസിക കരിയറിന് കെകെആറിനെതിരായ മത്സരത്തോടെ അവസാനമായിരിക്കുകയാണ്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ മുംബൈക്കൊപ്പമുള്ള അവസാന മത്സരത്തില്‍ രോഹിത് ടീമിന്റെ തോല്‍വിക്ക് കാരണക്കാരനായെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇത്തവണ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുകയും ചെയ്തിരുന്നു. രോഹിത്തിനോട് വേണ്ടത്ര ആലോചനകളില്ലാതെയാണ് ഇത്തരമൊരു മാറ്റം ടീം മാനേജ്‌മെന്റ് നടത്തിയത്. ഇത് രോഹിത്തിനെ പ്രതികൂലമായി ബാധിച്ചു. നായകസ്ഥാനത്ത് നിന്ന് മാറിയാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം കാണാനാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരായ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ രോഹിത് ദുരന്തമാവുകയാണ് ചെയ്തിരിക്കുന്നത്. ഈ സീസണോടെ രോഹിത് ശര്‍മ ഐപിഎല്‍ മതിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രോഹിത് മുംബൈ ടീം വിട്ടാല്‍ കെകെആറിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിന് സാധ്യത കുറവാണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ രോഹിത് വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

മുംബൈ ടീമില്‍ നിന്ന് രാജകീയ വിടവാങ്ങല്‍ അര്‍ഹിക്കുന്ന താരമാണ് രോഹിത് ശര്‍മ. ഐതിഹാസിക നേട്ടങ്ങള്‍ മുംബൈ ടീമിനൊപ്പം നേടിയ രോഹിത്തിന് പക്ഷം വില്ലന്‍ പരിവേഷത്തോടെ പടിയിറങ്ങാനാണ് വിധി. കെകെആറിനെതിരായ തോല്‍വിയില്‍ രോഹിത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. രോഹിത് ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമടക്കം ഉയരുകയാണ്.

എന്തായാലും രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സീസണുകളിലൊന്നായി 17ാം സീസണ്‍ മാറിയിരിക്കുകയാണെന്ന് പറയാം. എന്നാല്‍ ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ രോഹിത് ഫോം വീണ്ടെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. രോഹിത് ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

Story first published: Sunday, May 12, 2024, 7:54 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+