For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തകര്‍പ്പന്‍ സെഞ്ച്വറി, പിന്നാലെ മുംബൈയെ അണ്‍ഫോളോ ചെയ്ത് രോഹിത്- പോര് ശക്തം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായാണ് മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരികെ എത്തിച്ചത്. ഇതിന് പിന്നാലെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിന് ചുമതല നല്‍കുകയും ചെയ്തു. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച രോഹിത്തിനോട് അനുവാദം പോലും ചോദിക്കാതെയാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത്.

ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നെങ്കിലും പരസ്യ പ്രതികരണത്തിലേക്ക് അദ്ദേഹം പോയിരുന്നില്ല. മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും ഇന്ത്യയുടെ നായകസ്ഥാനത്ത് തുടരാന്‍ രോഹിത്തിനായി. വരുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ നായകനായി രോഹിത്തുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ എല്ലാവരേയും ഞെട്ടിക്കാന്‍ രോഹിത്തിനായി.

രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറയുമ്പോഴും പരസ്യമായി പോര്‍മുഖം തുറന്നിരിക്കുകയാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഹിത് അണ്‍ഫോളോ ചെയ്താണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ നായകസ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയ ശേഷമാണ് രോഹിത് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നതാണ് ശ്രദ്ധേയം.

ട്വിറ്ററിലടക്കം മുംബൈയെ രോഹിത് അണ്‍ഫോളോ ചെയ്തിട്ടുണ്ട്. രോഹിത്തിനെ സംബന്ധിച്ച് മുംബൈ ചെയ്തത് അംഗീകരിക്കാനാവാത്ത കാര്യമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം നയിച്ചിട്ടും കപ്പിലേക്കെത്താന്‍ മുംബൈക്കായിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മ വന്നതിന് ശേഷമാണ് അഞ്ച് കിരീടം മുംബൈ നേടിയത്. മുംബൈക്ക് ഇന്നത്തെ പ്രതാപം നേടിക്കൊടുത്തത് രോഹിത് ശര്‍മയാണ്. പക്ഷെ അതിന്റെ പരിഗണനയൊന്നും നല്‍കാതെയാണ് മുംബൈ രോഹിത്തിനെ തഴഞ്ഞത്.

rohit sharma, hardik pandya

രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മുംബൈ ആരാധകര്‍ക്കും അതൃപ്തിയുണ്ട്. ഇതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആരാധകര്‍ മുംബൈയെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തിരുന്നു. നേരത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്ന ടീം മുംബൈയായിരുന്നുവെങ്കില്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഈ ഒന്നാം സ്ഥാനം നഷ്ടമായി. രോഹിത്തിനെ തഴഞ്ഞതില്‍ കടുത്ത നിരാശ ആരാധകര്‍ക്കുണ്ട്.

മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളില്‍ത്തന്നെ വിയോജിപ്പ് ശക്തമാണ്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമെല്ലാം പരോക്ഷമായി പ്രതികരിച്ചിട്ടുണ്ട്. രോഹിത് മുംബൈയെ അണ്‍ഫോളോ ചെയ്തതോടെ താരം മുംബൈ വിടാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. രോഹിത് ഈ സീസണില്‍ മുംബൈ തുടരുമോയെന്നതാണ് ഇനി അറിയേണ്ടത്. ഈ സീസണിന് ശേഷം മെഗാ താരലേലം വരികയാണ്. മുംബൈക്കൊപ്പം തുടരാന്‍ രോഹിത് താല്‍പര്യം കാട്ടിയേക്കില്ല.

അതുകൊണ്ടുതന്നെ കൂടുമാറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഹിത് ആര്‍സിബിയിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. രോഹിത് സിഎസ്‌കെയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതിനെ തള്ളി സിഎസ്‌കെ വൃത്തങ്ങളടക്കം രംഗത്തെത്തിയിരുന്നു. ആര്‍സിബി ഇതുവരെ കപ്പിലേക്കെത്താത്ത ടീമാണ്. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അടുത്ത സൗഹൃദമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ രോഹിത് ആര്‍സിബിയിലേക്ക് പോയാല്‍ നന്നാവും.

എന്നാല്‍ ആര്‍സിബി രോഹിത്തിന്റെ കാര്യത്തില്‍ വലിയ താല്‍പര്യം കാട്ടിയിട്ടില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ പരിശീലകന്‍. പോണ്ടിങ് നേരത്തെ മുംബൈയുടെ പരിശീലകനായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തുമായി നല്ല സൗഹൃദവുമുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഡല്‍ഹിയിലേക്ക് പോകാനുള്ള സാധ്യതയാണ് നിലവില്‍ കൂടുതല്‍. എന്നാല്‍ അന്തിമ തീരുമാനം എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, January 19, 2024, 14:20 [IST]
Other articles published on Jan 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+