Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആരാവും ഇത്തവണത്തെ സിക്‌സര്‍ വീരന്‍? ഇവരിലൊരാള്‍- പട്ടികയില്‍ ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കാന്‍ പോവുകയാണ്. ഈ മാസം 22നാണ് കുട്ടിക്രിക്കറ്റിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ആരംഭമാവുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരെ നേരിടും. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം കാത്തിരിക്കുന്നതിനാല്‍ നിലവിലെ ടീം കരുത്തില്‍ കപ്പ് നേടാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്കുള്ളത്.

ഇത്തവണത്തെ ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രകടനങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പല താരങ്ങളും കാഴ്ചവെച്ചേക്കും. സിക്‌സര്‍ മഴ പെയ്യിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലിലുമുണ്ട്. എന്നാല്‍ ആരാവും 17ാം സീസണിലെ സിക്‌സര്‍ വീരന്‍? ഈ നേട്ടത്തിലേക്കെത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ആന്ദ്രേ റസലാണ്. വെസ്റ്റ് ഇന്‍ഡീസ് താരമായ റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്.

ടി20 ക്രിക്കറ്റില്‍ ഭയമില്ലാതെ കളിക്കുന്ന താരങ്ങളിലൊരാളാണ് റസല്‍. ഉയര്‍ന്ന കായിക ക്ഷമതയുള്ള ബാറ്റ്‌സ്മാനാണ് റസല്‍. അതുകൊണ്ടുതന്നെ അനായാസം സിക്‌സര്‍ പറത്താന്‍ പലപ്പോഴും സാധിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ നിലവില്‍ കളിക്കുന്ന ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റസലെന്ന് നിസംശയം പറയാം. ഇത്തവണ റസലില്‍ കെകെആര്‍ വലിയ പ്രതീക്ഷവെക്കുന്നു. ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായെത്തിയത് റസലിനും സന്തോഷം നല്‍കുന്ന കാര്യമാണ്.

അതുകൊണ്ടുതന്നെ വമ്പന്‍ സിക്‌സര്‍ പ്രകടനത്തോടെ റസല്‍ ഇത്തവണത്തെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തെത്തുമെന്ന് പ്രതീക്ഷിക്കാം. രണ്ടാമത്തെ താരം റിങ്കു സിങ്ങാണ്. ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ്. ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തി ടീമിനെ ജയിപ്പിച്ചിട്ടുള്ള താരമാണ് റിങ്കു സിങ്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കാന്‍ അസാമാന്യ കഴിവുള്ള ബാറ്റ്‌സ്മാനാണ് റിങ്കുവെന്ന് പറയാം.

suryakumar yadav

വലിയ സിക്‌സുകള്‍ അടിക്കാന്‍ കെല്‍പ്പുള്ള റിങ്കു ഡെത്തോവറിലാണ് കൂടുതലും ബാറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് സിക്‌സറുകള്‍ നേടാനാണ് റിങ്കു കൂടുതലും ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ ഇത്തവണത്തെ സിക്‌സര്‍ വേട്ടക്കാരില്‍ റിങ്കു തലപ്പത്തെത്താന്‍ സാധ്യതയുണ്ട്. മൂന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ ജയ്‌സ്വാള്‍ ന്യൂബോളില്‍ നന്നായി കളിക്കുന്ന താരമാണ്.

ആദ്യ പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണത്തെ നന്നായി മുതലാക്കാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാള്‍. ടെസ്റ്റിലടക്കം വെടിക്കെട്ട് പ്രകടനം നടത്തുന്ന ജയ്‌സ്വാള്‍ ഐപിഎല്ലില്‍ കടന്നാക്രമിച്ച് കളിക്കുമെന്നുറപ്പാണ്. ഇത്തവണ സിക്‌സറില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. ഇത്തവണ റണ്‍വേട്ടക്കാരില്‍ ജയ്‌സ്വാള്‍ ഒന്നാമനാവാനുള്ള സാധ്യതയും കൂടുതലാണ്. രാജസ്ഥാന്‍ ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ട്.

രോഹിത് ശര്‍മയാണ് മറ്റൊരു താരം. 2020 മുതലുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനം മോശമാണ്. എന്നാല്‍ ഇത്തവണ നായകനെന്ന ഭാരമില്ലാതെ ഇറങ്ങുന്ന രോഹിത്തിന് ഓപ്പണറെന്ന നിലയില്‍ മാത്രം കസറിയാല്‍ മതിയാകും. സ്വാതന്ത്ര്യത്തോടെ കളിക്കാനിറങ്ങുന്ന രോഹിത്തില്‍ നിന്ന് വമ്പന്‍ പ്രകടനമാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. സമീപകാലത്ത് ഇന്ത്യക്കായി രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നത്. അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ രോഹിത് ശര്‍മക്കായി.

അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രകടനം രോഹിത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുകയാണെങ്കിലും സൂര്യകുമാറിന്റെ സിക്‌സര്‍ നേടാനുള്ള കഴിവ് മറ്റാരെക്കാളും ഒരുപടി മുകളിലാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. ഇത്തവണ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമനായി സൂര്യകുമാര്‍ മാറിയേക്കും.

Story first published: Friday, March 1, 2024, 8:34 [IST]
Other articles published on Mar 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+