For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് ഇനി മുംബൈയിലില്ലേ? ഹിറ്റ്മാന്റെ തീരുമാനം എന്താണ്? വെളിപ്പെടുത്തി കോച്ച്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങാന്‍ തട്ടകത്തിലിറങ്ങിയ മുംബൈയെ നാണംകെടുത്തിയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പറഞ്ഞയച്ചത്. 18 റണ്‍സിനായിരുന്നു മുംബെയുടെ തോല്‍വി. ഇതോടെ അവസാന സ്ഥാനക്കാരെന്ന നാണക്കേടോടെ മുംബൈക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. രോഹിത് ശര്‍മയെ മാറ്റി നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്തിയിട്ടും മുംബൈക്ക് രക്ഷയില്ല.

ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ രോഹിത്തിനുള്ള അതൃപ്തി ഈ സീസണോടെ താരം മുംബൈ വിടുമെന്ന അഭ്യൂഹം ഉയര്‍ത്തിയിരിക്കുകയാണ്. ലഖ്‌നൗവിനെതിരായ അവസാന മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ രോഹിത്തിനായി. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് രോഹിത്തിനെ ആരാധകര്‍ മടക്കി അയച്ചത്. ഇതോടെ അടുത്ത സീസണില്‍ രോഹിത് മുംബൈ ടീമിലുണ്ടാകില്ലെന്ന അഭ്യൂഹം ശക്തമാക്കിയിരിക്കുകയാണ്.

ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കാന്‍ രോഹിത്തിന് താല്‍പര്യമില്ലെന്നാണ് വിവരം. എന്നാല്‍ പല തരത്തിലുള്ള അഭ്യൂഹവും ശക്തമാകവെ രോഹിത് മുംബൈ വിടുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുംബൈയുടെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. 'എന്നെ സംബന്ധിച്ച് അവന്‍ മാസ്റ്ററാണ്. അടുത്ത സീസണില്‍ വലിയ ലേലമാണ് നടക്കാന്‍ പോകുന്നത്. എന്താണ് സംഭവിക്കുകയെന്നത് കണ്ടറിയണം. ലഖ്‌നൗവിനെതിരായ മത്സരശേഷം രോഹിത്തുമായി സംസാരിച്ചിരുന്നു.

ഈ വര്‍ഷത്തെ പ്രകടനം വിലയിരുത്തി. അതിന് ശേഷം എന്താണ് അടുത്ത പദ്ധതിയെന്ന് അവനോട് ചോദിച്ചിരുന്നു. ലോകകപ്പാണെന്നാണ് അവന്‍ മറുപടി നല്‍കിയത്. വളരെ മികച്ച രീതിയിലാണ് രോഹിത് ഈ സീസണ്‍ തുടങ്ങിയത്. മികച്ച ടൈമിങ്ങും അവനുണ്ടായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ മികച്ച സെഞ്ച്വറിയും നേടി. എന്നാല്‍ പിന്നീട് ഈ മികവ് തുടരാനായില്ല. ടി20യുടെ സ്വഭാവം കൂടിയാണത്. ആക്രമണോത്സകതയോടെ കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയും ഉയരും.

rohit sharma

എന്തായാലും അവന്‍ അവസാനിപ്പിച്ചത് മനോഹരമായൊരു ഇന്നിങ്‌സോടെയായിരുന്നു' ബൗച്ചര്‍ പറഞ്ഞു. മുംബൈയുടെ ഓപ്പണറായി 14 മത്സരത്തില്‍ നിന്ന് 417 റണ്‍സാണ് രോഹിത് നേടിയത്. സ്ഥിരതയോടെ കളിക്കാന്‍ രോഹിത്തിനായില്ല. മുംബൈ ടീം മാനേജ്‌മെന്റ് ഹാര്‍ദിക് പാണ്ഡ്യയിലാണ് ടീമിന്റെ ഭാവി കാണുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. കാരണം രോഹിത് ടീമില്‍ തുടര്‍ന്നാല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ അത് ബാധിക്കും.

ആക്രമണോത്സകതയോടെയുള്ള നായക ശൈലിയാണ് ഹാര്‍ദിക്കിന്റേത്. ഈ രീതിക്ക് കീഴില്‍ കളിക്കുമ്പോള്‍ സീനിയര്‍ താരമെന്ന നിലയിലും ഇതിഹാസ നായകനെന്ന നിലയിലും രോഹിത്തിന് അര്‍ഹിച്ച ബഹുമാനം ചിലപ്പോള്‍ ലഭിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ ടീമിനുള്ളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. ഇത് ടീമിനെ രണ്ട് തട്ടിലാക്കുകയും 17ാം സീസണിലെ അതേ പ്രതിസന്ധി ടീം നേരിടാനുള്ള സാധ്യതയും ഉയരും.

ഹാര്‍ദിക്കിന്റെ ശൈലിയോട് രോഹിത്തിന് വിയോജിപ്പുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിനെ ടീം വിടാന്‍ മുംബൈ അനുവദിക്കാനാണ് സാധ്യത കൂടുതല്‍. വലിയ ഉടച്ചുവാര്‍ക്കല്‍ത്തന്നെ മുംബൈ ടീമിനുള്ളില്‍ സംഭവിച്ചേക്കും. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ സൂര്യകുമാര്‍ യാദവിനും അതൃപ്തിയുണ്ട്. എന്നാല്‍ സൂര്യയെ ടീം വിടാന്‍ മുംബൈ അനുവദിച്ചേക്കില്ല. ജസ്പ്രീത് ബുംറയും സൂര്യയും ടീമില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ഇടപെടല്‍ നടത്തിയേക്കും.

എന്നാല്‍ രോഹിത്തിന്റെ സമീപവര്‍ഷങ്ങളിലെ ഐപിഎല്ലിലെ പ്രകടനങ്ങളെല്ലാം ശരാശരി ആയതിനാല്‍ രോഹിത്തിനെ ഒഴിവാക്കാനാവും മുംബൈ ശ്രമിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ രോഹിത്തിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. എന്തായാലും അടുത്ത സീസണില്‍ രോഹിത്തിനെ പുതിയ തട്ടകത്തില്‍ കാണാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, May 18, 2024, 13:17 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+