Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇത് അവസാന സീസണ്‍, രോഹിത് വിരമിക്കും? അഭിഷേകിനോട് പറഞ്ഞു! വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ശേഷം രോഹിത് ശര്‍മയുടെ കൂടുമാറ്റം എങ്ങോട്ടാവുമെന്ന് ചിന്തിക്കുകയാണ് ആരാധകര്‍. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട രോഹിത്തിന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ഹിച്ച ബഹുമാനവും നല്‍കിയില്ല. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനെന്ന യാതൊരു പരിഗണനയും നല്‍കാതെയാണ് ടീം രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്.

അതുകൊണ്ടുതന്നെ രോഹിത് ഈ സീസണിന് ശേഷം മുംബൈ വിടാന്‍ സാധ്യതയുണ്ടെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇനിയൊരു സീസണ്‍ കളിക്കാനില്ലെന്ന നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം നടക്കാനിരിക്കെയാണ് രോഹിത് നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുന്നത്. കെകെആര്‍ പരിശീലകന്‍ അഭിഷേക് നായരുമായി രോഹിത് സംസാരിക്കവെയാണ് നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുന്നത്.

അഭിഷേകിനോട് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് രോഹിത് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം കെകെആര്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ കെകെആര്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ രോഹിത് വിരമിക്കുമെന്ന വ്യക്തമായ സൂചന ഈ വീഡിയോയിലുണ്ട്. ഈ സീസണില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും രോഹിത്തിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ഒന്നും ചെയ്യാനാവാതെ രോഹിത് ദുരന്തമായി മാറിയിരിക്കുകയാണ്. മോശം പ്രകടനത്തില്‍ മനംനൊന്ത് രോഹിത് കരയുന്ന സാഹചര്യം പോലും ഉണ്ടായി. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം രോഹിത് വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരഫലം നിര്‍ണ്ണായകമാവും. മുംബൈയുടെ നായകസ്ഥാനം പോയെങ്കിലും ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കുന്നത് രോഹിത്താണ്.

rohit sharma

ഇന്ത്യക്ക് കപ്പിലേക്കെത്താനാവാതെ പോയാല്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ടി20 ലോകകപ്പാവും നിര്‍ണ്ണായകമാവും. ഈ സീസണോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കാനാണ് രോഹിത് ആഗ്രഹിക്കുന്നത്. ടെസ്റ്റിലേക്ക് മാത്രമായി രോഹിത് കരിയര്‍ മാറ്റാനും സാധ്യതയുണ്ട്. പ്രായം രോഹിത്തിനെ തളര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത.

ടി20യില്‍ നിന്ന് രോഹിത് വഴിമാറിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് ഈ സീസണോടെ വിരമിച്ചാലും തെറ്റ് പറയാനാവില്ല. എന്നാല്‍ രോഹിത് മുംബൈ വിട്ട് കെകെആറിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മുംബൈ വിട്ടാല്‍ കെകെആറിലേക്ക് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് രോഹിത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നല്‍കിയ സൂചന ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

ഈ സീസണോടെ രോഹിത് വിരമിച്ചാല്‍ അത് വലിയ നിരാശയോടെ കരിയറില്‍ നിന്നുള്ള പടിയിറക്കമായി മാറും. നിലവില്‍ രോഹിത് അപമാനിക്കപ്പെട്ട് നില്‍ക്കുന്ന സാഹചര്യമാണ്. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് രോഹിത്തിനോട് കാട്ടിയ അനീതിക്ക് മറ്റൊരു ടീമിനൊപ്പം ചേര്‍ന്ന് പകരം വീട്ടി പടിയിറങ്ങണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് കാത്ത് നില്‍ക്കാതെ രോഹിത് വിരമിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത്തിന് ഇപ്പോഴും മികച്ച ടൈമിങ് ഉണ്ട്. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിട്ടുനിന്ന ശേഷം തിരിച്ചുവന്ന രോഹിത് അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് സെഞ്ച്വറിയോടെ കളം നിറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ കാട്ടാന്‍ രോഹിത്തിന് സാധിക്കുന്നില്ല. 2020 മുതലുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് കണക്കുകള്‍ മോശമാണ്. അതുകൊണ്ടുതന്നെ ഈ സീസണോടെ രോഹിത് വിരമിക്കാന്‍ തീരുമാനിച്ചാലും തെറ്റുപറയാനാവില്ല.

Story first published: Saturday, May 11, 2024, 7:45 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+