For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: നിത അംബാനി സാക്ഷി, തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; രോഹിത് ഇനി മുംബൈ ജേഴ്‌സിയിലില്ല?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മക്ക് തകര്‍പ്പന്‍ ഫിഫ്റ്റി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്കായി 38 പന്തില്‍ 68 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് മുംബൈയില്‍ ഹിറ്റ്മാന്റെ വെടിക്കെട്ട്. ഈ മത്സരത്തോടെ മുംബൈ ജേഴ്‌സിയിലെ രോഹിത്തിന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അങ്ങനെയെങ്കില്‍ മുംബൈയിലെ തന്റെ അവസാന മത്സരം എന്നെന്നും ഓര്‍ക്കുന്നതാക്കി മാറ്റാന്‍ രോഹിത്തിന് സാധിച്ചുവെന്ന് പറയാം. തകര്‍ത്തടിച്ച ഹിറ്റ്മാനായി ആര്‍പ്പുവിളിച്ച് മുംബൈയിലെ ആരാധകരുണ്ടായിരുന്നു. രവി ബിഷ്‌നോയിയുടെ പന്തില്‍ രോഹിത് പുറത്താവുമ്പോള്‍ ഗ്യാലറി ഒരു നിമിഷം നിശബ്ദമായി. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആരാധകര്‍ രോഹിത്തിനെ അഭിനന്ദിച്ചത്. ഇനിയൊരു മത്സരം മുംബൈക്കൊപ്പം രോഹിത്തിനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു യാത്രയയപ്പ് രോഹിത്തിന് നല്‍കാന്‍ കാരണമെന്ന് പറയാം.

മുംബൈ ടീം ഉടമയായ നിത അംബാനിയെ സാക്ഷിയാക്കിയാണ് രോഹിത് തകര്‍ത്തടിച്ചത്. തന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനും അവഗണിച്ചതിനുള്ളമുള്ള രോഹിത്തിന്റെ കണക്കുതീര്‍ക്കലായി ഈ പ്രകടനത്തെ വിശേഷിപ്പിക്കാം. സീസണിലുടെനീളം രോഹിത് മോശം ഫോമിലായിരുന്നെങ്കിലും സീസണിലെ അവസാന മത്സരത്തില്‍ വിശ്വരൂപം കാട്ടാന്‍ ഹിറ്റ്മാനായി. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ഐപിഎല്‍ മത്സരത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യക്കും ആത്മവിശ്വാസം നല്‍കുന്നു.

ഈ സീസണോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ രോഹിത്തിന്റെ മുംബൈ ജേഴ്‌സിയിലെ അവസാന ഐപിഎല്‍ മത്സരമാണ് ലഖ്‌നൗവിനെതിരേ നടന്നതെന്ന് പറയാം. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനെന്ന നിലയില്‍ മുംബൈ ജേഴ്‌സിയിലെ അവസാന മത്സരം അവിസ്മരണീയമാക്കാന്‍ ഹിറ്റ്മാനായി. രോഹിത്തിന്റെ മുംബൈ ടീമിലെ അവസാന മത്സരമെന്ന വിലയിരുത്തലില്‍ വലിയ ആരാധക പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.

rohit sharma

മത്സരം തുടങ്ങിയത് മുതല്‍ ഗ്യാലറിയില്‍ മുഴങ്ങിയത് രോഹിത്തിനായുള്ള ആര്‍പ്പുവിളികളായിരുന്നു. രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കാതിരിക്കാന്‍ അദ്ദേഹത്തിനായി. വെടിക്കെട്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ ആരാധകരെ ആവേശത്തിലാക്കാന്‍ ഹിറ്റ്മാനായി. രോഹിത് ശര്‍മ മുംബൈയില്‍ തുടര്‍ന്നാല്‍ ടീമിന്റെ ഒത്തിണക്കത്തെ അത് ബാധിക്കും. മുംബൈയുടെ ഭാവി ഹാര്‍ദിക് പാണ്ഡ്യയിലാണെന്നാണ് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ മെഗാ ലേലത്തിലും ഹാര്‍ദിക്കിനെ നായകനായി കണ്ടുകൊണ്ടാവും മുംബൈ അഴിച്ചുപണി നടത്തുക. രോഹിത് ടീമില്‍ തുടര്‍ന്നാല്‍ ഹാര്‍ദിക്കിന് സ്വാഭാവിക ശൈലിയില്‍ ടീമിനെ നയിക്കാനാവില്ല. രോഹിത്തിന്റെ സീനിയോരിറ്റി പരിഗണിച്ചുള്ള ബഹുമാനവും സ്ഥാനവും നല്‍കേണ്ടി വരും. ഹാര്‍ദിക്കിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇത് സാധ്യമല്ല. അതുകൊണ്ടുതന്നെ രോഹിത് ടീമില്‍ തുടര്‍ന്നാല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കും.

മുംബൈ ആരാധകരെ സംബന്ധിച്ച് രോഹിത് ശര്‍മയാണ് ടീമിന്റെ എല്ലാം. അതുകൊണ്ടുതന്നെ ആരാധകര്‍ രോഹിത്തിനൊപ്പമേ നില്‍ക്കുകയുള്ളൂ. ഇത് ഹാര്‍ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കും. ഇത് പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മ ഈ സീസണോടെ മുംബൈ വിടാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും മുംബൈയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച് ആരാധകരുടെ ആവേശം ഉയര്‍ത്താന്‍ രോഹിത്തിനായെന്ന് തന്നെ പറയാം.

അടുത്ത സീസണില്‍ മറ്റൊരു ടീമിനൊപ്പം രോഹിത്തിനെ പ്രതീക്ഷിക്കാം. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളിലൊന്നാവാനാണ് സാധ്യത. എന്തായാലും മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലെ ഇതിഹാസ താരമെന്ന വിശേഷണത്തോടെ തലയുയര്‍ത്തിത്തന്നെയാണ് രോഹിത് പടിയിറങ്ങുക. ഹാര്‍ദിക്കിന് കീഴില്‍ മുംബൈ പുതിയ മുഖത്തോടെ എത്തിയാലും ടീമിന്റെ രാജകീയ സിംഹാസനം രോഹിത്തിന് അവകാശപ്പെട്ടതാണ്.

Story first published: Friday, May 17, 2024, 23:43 [IST]
Other articles published on May 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+