Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2024: ക്യാപ്റ്റന്‍സി തെറിച്ചു, മുംബൈ വിടാന്‍ രോഹിത് ശര്‍മ! പുതിയ തട്ടകമേത്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടീമിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനായ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. പകരം ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ നായകനാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ റണ്ണറപ്പുകളുമാക്കി.

ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയത് തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വരുന്ന സീസണില്‍ കൂടി രോഹിത്തിനെ നായകനാക്കി തുടരാന്‍ അനുവദിച്ച് അതിന് ശേഷമുള്ള സീസണില്‍ ഹാര്‍ദിക്കിനെ നായകനാക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി മുംബൈ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയിരിക്കുകയാണ്. ടീമിന്റെ തീരുമാനത്തില്‍ രോഹിത് ശര്‍മക്ക് അതൃപ്തിയുണ്ടാവുമെന്നുറപ്പ്.

രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ താരം മുംബൈ വിടാനും സാധ്യത കൂടുതലാണ്. 10 വര്‍ഷം മുംബൈയെ നയിച്ച ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. മുംബൈ വിടാന്‍ രോഹിത് തയ്യാറായാല്‍ പുതിയ തട്ടകമേത്?. പരിശോധിക്കാം. ഒന്നാമത്തെ ടീം ആര്‍സിബിയാണ്. നിലവില്‍ ഫഫ് ഡുപ്ലെസിസാണ് ആര്‍സിബിയുടെ നായകന്‍. വിരാട് കോലി കളിക്കുന്ന ആര്‍സിബി രോഹിത്തിനെ നോട്ടമിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നതാണ്.

ആര്‍സിബി രോഹിത് പോകാന്‍ സാധ്യതയുള്ള ടീമാണ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ടീമാണ് ആര്‍സിബി. രോഹിത്തിനെപ്പോലെ അനുഭവസമ്പന്നനായ നായകനെ ഒപ്പം കൂട്ടിയാല്‍ ആര്‍സിബിക്ക് കപ്പിലേക്കെത്താന്‍ സാധിച്ചേക്കും. കോലി, രോഹിത്, ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഒരുമിച്ച് കളിച്ചാല്‍ ആര്‍സിബിക്കും അത് ആവേശം നല്‍കും. രണ്ടാമത്തെ ടീം ഗുജറാത്ത് ടൈറ്റന്‍സാണ്. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ഗുജറാത്ത് നായകനായി ശുബ്മാന്‍ ഗില്ലിനെ നിയമിച്ചിട്ടുണ്ട്.

rohit sharma

എന്നാല്‍ രോഹിത്തിനെപ്പോലെ അനുഭവസമ്പന്നനായ താരത്തെ ഒപ്പം കൂട്ടുന്നത് ഗുജറാത്തിന് ഗുണം ചെയ്‌തേക്കും. ആശിഷ് നെഹ്‌റക്കൊപ്പം രോഹിത് ശര്‍മ എത്തിയാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. ശുബ്മാന്‍ ഗില്‍ വലിയ അനുഭവസമ്പത്തില്ലാത്ത നായകനാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ ടീമിലെത്തിച്ചാല്‍ ഗുജറാത്തിനത് ഗുണം ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക്കിനോടുള്ള കണക്കുവീട്ടാന്‍ ഗുജറാത്തിലേക്ക് രോഹിത് പോകണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്.

മൂന്നാമത്തെ ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. റിഷഭ് പന്ത് നായകനായുള്ള ഡല്‍ഹിയില്‍ ഡേവിഡ് വാര്‍ണറുമുണ്ട്. എന്നാല്‍ രോഹിത്തിനെപ്പോലൊരു സൂപ്പര്‍ താരത്തെ ഒപ്പം കൂട്ടാന്‍ ഡല്‍ഹി താല്‍പര്യം കാട്ടിയേക്കും. ഡല്‍ഹിയുടെ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്. നേരത്തെ പോണ്ടിങ് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരിക്കെ രോഹിത് നായകനായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒപ്പം കൂട്ടാന്‍ പോണ്ടിങ് താല്‍പര്യം കാട്ടിയേക്കും.

രോഹിത്തിനെ സ്വന്തമാക്കാന്‍ മറ്റുള്ള ടീമുകളും താല്‍പര്യം കാട്ടിയേക്കും. എന്നാല്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലേക്ക് രോഹിത് കൂടുമാറാന്‍ സാധ്യത കുറവാണ്. രോഹിത്തിന്റെ നിലവാരത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ടീമിനെയാവും അദ്ദേഹം തിരഞ്ഞെടുക്കുക. മുംബൈ വിട്ട പല പ്രമുഖരും സിഎസ്‌കെയ്ക്കായും കളിച്ചിട്ടുണ്ട്. അമ്പാട്ടി റായിഡുവും ഹര്‍ഭജന്‍ സിങ്ങുമെല്ലാം ഇത്തരത്തില്‍ സിഎസ്‌കെയിലേക്ക് കൂടുമാറ്റം നടത്തിയവരാണ്.

വരുന്ന സീസണോടെ എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞേക്കും. സീനിയര്‍ താരങ്ങളെ ഒപ്പം കൂട്ടാന്‍ മടിയില്ലാത്ത ടീമാണ് സിഎസ്‌കെ. അതുകൊണ്ടുതന്നെ രോഹിത് സിഎസ്‌കെയിലേക്കെത്തിയാല്‍ അത് വലിയ ആവേശമാവും. എന്നാല്‍ ഈ കൂടുമാറ്റത്തിന് സാധ്യത കുറവാണ്. ധോണി അടുത്ത സീസണോടെ വിരമിച്ച് സിഎസ്‌കെയുടെ മെന്ററാവുകയും രോഹിത് നായകനാവുകയും ചെയ്താല്‍ ഐപിഎല്ലിലെ ചരിത്ര നിമിഷമായി അത് മാറുമെന്നുറപ്പാണ്.

Story first published: Friday, December 15, 2023, 20:32 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+