For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്ത് സിഎസ്‌കെയിലേക്ക് തന്നെ! മുമ്പേ ശ്രമിച്ചിരുന്നു- പഴയ ട്വീറ്റ് വൈറല്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് നടക്കാന്‍ പോകവെ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കാണ്. മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതോടെ എന്താവും രോഹിത്തിന്റെ നിലപാടെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 10 വര്‍ഷം മുംബൈയെ നയിക്കുകയും അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കുകയും ചെയ്ത നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിക്കുകയും നായകനാക്കുകയും ചെയ്തിരിക്കുകയാണ് മുംബൈ. ഇതില്‍ ആരാധകര്‍ക്കും മുംബൈ താരങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. രോഹിത് ശര്‍മ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അദ്ദേഹത്തിനും കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തം. രോഹിത് കൂടുമാറുമെന്ന അഭ്യൂഹം ശക്തമാണ്. എങ്ങോട്ടാണ് കൂടുമാറ്റമെന്നതാണ് ഇനി അറിയേണ്ടത്.

ഏറ്റവും കൂടുതല്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് രോഹിത് സിഎസ്‌കെയിലേക്ക് കൂടുമാറണമെന്നാണ്. എംഎസ് ധോണിയാണ് രോഹിത് ശര്‍മക്ക് ഓപ്പണര്‍ സ്ഥാനം നല്‍കിയതും സൂപ്പര്‍ താരമാക്കിയതും. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് രോഹിത്തെത്തി ധോണിക്ക് കീഴില്‍ കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മുംബൈ രോഹിത്തിനെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കൂടുമാറ്റത്തിന് ഇനിയും സമയം ശേഷിക്കുന്നുണ്ട്.

രോഹിത് ശര്‍മ സിഎസ്‌കെയിലേക്ക് പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ രോഹിത്തിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ നേരത്തെ താല്‍പര്യം കാട്ടിയിരുന്നുവെന്നതിന്റെ തെളിവായി സിഎസ്‌കെയുടെ പഴയ ട്വീറ്റ് ഇപ്പോള്‍ വൈറലാവുകയാണ്. 2012ല്‍ 'രോഹിത് ശര്‍മ വരുന്നു' എന്നാണ് സിഎസ്‌കെ ട്വീറ്റ് ചെയ്തത്. ഇത് രോഹിത്തിനെ നേരത്തെ തന്നെ സിഎസ്‌കെ നോട്ടമിട്ടിരുന്നുവെന്നതിന്റെ തെളിവായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

rohit sharma, hardik pandya

ആ സമയത്ത് മുംബൈയുടെ നായകസ്ഥാനത്തേക്ക് രോഹിത് എത്തിയിരുന്നില്ല. ഹര്‍ഭജന്‍ സിങ്ങിന് കീഴിലായിരുന്നു രോഹിത് കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിഎസ്‌കെ രോഹിത്തിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകരുടെ നിരീക്ഷണം. എന്നാല്‍ രോഹിത് ബാറ്റുചെയ്യാനിറങ്ങിയപ്പോള്‍ സിഎസ്‌കെ ട്വീറ്റ് ചെയ്തതാണിതെന്നും ഒരു പക്ഷം ആരാധകര്‍ പറയുന്നു. മുംബൈ വിടുന്ന താരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സിഎസ്‌കെ നല്‍കുന്നത്.

അമ്പാട്ടി റായിഡു, ഹര്‍ഭജന്‍ സിങ് എന്നിവര്‍ മുംബൈയുടെ നിര്‍ണ്ണായക താരങ്ങളായിരുന്നു. ഏറെ നാള്‍ മുംബൈക്ക് വേണ്ടി ഇവര്‍ കളിക്കുകയും ചെയ്തു. എന്നാല്‍ കരിയറിന്റെ അവസാന സമയത്ത് സിഎസ്‌കെയിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. രോഹിത് ശര്‍മ മുംബൈ വിടാന്‍ തയ്യാറായാല്‍ സിഎസ്‌കെ സ്വീകരിക്കാന്‍ തയ്യാറായേക്കും. രോഹിത് ശര്‍മയെ സംബന്ധിച്ച് ഇനി മുംബൈയില്‍ വലിയ റോളില്ല. ഓപ്പണറെന്ന നിലയില്‍ സമീപകാല ഐപിഎല്ലിലെ പ്രകടനം മോശമാണ്.

പ്രകടനം മോശമായാല്‍ രോഹിത്തിനെ പ്ലേയിങ് 11ല്‍ നിന്നും മുംബൈ ഒഴിവാക്കിയേക്കും. ഇത്തരമൊരു നാണക്കേടുണ്ടാവാതിരിക്കാന്‍ മുംബൈ വിടുന്നതാണ് രോഹിത്തിനും നല്ലത്. റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത് ശര്‍മയില്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുംബൈയില്‍ പോണ്ടിങ്ങിനൊപ്പം രോഹിത്ത് കളിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന്റെ വരവ് മുംബൈക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ഹാര്‍ദിക്കിന്റെ വരവോടെ മുംബൈ ടീമിനുള്ളില്‍ ഭിന്നതയുണ്ടായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും രോഹിത്തിന് ശേഷം ടീമിന്റെ നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്നവരാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ നായകനായി വിശ്വസിക്കുന്നത്. ഇതില്‍ ടീമിലെ സഹതാരങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാനാവില്ലെന്ന് സൂര്യയും ബുംറയും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിനൊപ്പം സൂര്യയും ബുംറയും ടീം വിട്ടാന്‍ മുംബൈ ടീമിന്റെ അടിത്തറ ഇളകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, December 19, 2023, 8:20 [IST]
Other articles published on Dec 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+