For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വേണ്ടത് ഒരു സെഞ്ച്വറി, ചരിത്ര റെക്കോഡിലേക്ക് രോഹിത്- മറ്റൊരു മുംബൈക്കാരനുമില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള അവസാന ഘട്ട പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇത്തവണത്തെ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ സീസണില്‍ തിളങ്ങേണ്ടത് എല്ലാവരെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ താരങ്ങളുടെ നിരയാണ്.

നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇറങ്ങുന്നത്. ഇത്തവണത്തെ സീസണോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ഇത്തവണത്തെ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി എല്ലാവരുടേയും കൈയടി നേടി മുംബൈ വിടാനാവും രോഹിത് ആഗ്രഹിക്കുകയെന്നുറപ്പ്. ഇത്തവണത്തെ സീസണില്‍ വമ്പനൊരു നേട്ടം രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സിനായി രണ്ട് തവണ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാകാനുള്ള അവസരമാണ്. ഇതുവരെ ആറ് താരങ്ങളാണ് മുംബൈ ഇന്ത്യന്‍സിനായി സെഞ്ച്വറി നേടിയത്. എന്നാല്‍ രണ്ട് തവണ സെഞ്ച്വറി നേടിയെടുക്കാന്‍ ഒരാള്‍ക്കുമായിട്ടില്ല. 17ാം സീസണില്‍ സെഞ്ച്വറി നേടാനായാല്‍ ഈ റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കും. ഈ റെക്കോഡോടെ മുംബൈ ഇന്ത്യന്‍സ് വിട്ട് ഹീറോയാകാനാവും രോഹിത് ശ്രമിക്കുക.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണ സെഞ്ച്വറി പ്രകടനം നടത്താന്‍ രോഹിത്തിനായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും രോഹിത് സെഞ്ച്വറി സ്വന്തമാക്കി. ഈ മികവ് ഐപിഎല്ലിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്. ആരാധകരെല്ലാം രോഹിത്തിന്റെ വലിയ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. 2020ന് ശേഷം രോഹിത്തിന് ഐപിഎല്ലില്‍ കാര്യമായ പ്രകടനം നടത്താനായിട്ടില്ല.

hardik pandya rohit sharma

എന്നാല്‍ ഇത്തവണ മികവ് കാട്ടേണ്ടത് രോഹിത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് നായകനെന്ന നിലയില്‍ വലിയ വെല്ലുവിളി നേരിടുന്ന സീസണാണിത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയത്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും സീനിയര്‍ താരങ്ങളായി മുംബൈയിലുണ്ട്.

എന്നാല്‍ ഇവരെ കടത്തിവെട്ടിയാണ് മുംബൈ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത്. ഇതില്‍ ടീമിനുള്ളിലും ആരാധകര്‍ക്കിടയിലും വിയോജിപ്പുണ്ട്. മുംബൈ നായകസ്ഥാനത്ത് രോഹിത്തിനെ മാറ്റിയതിന് പിന്നാലെ രണ്ടര ലക്ഷത്തോളം ആരാധകരാണ് മുംബൈയെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തത്. ഹാര്‍ദിക്കിന്റെ മടങ്ങിവരവില്‍ അതൃപ്തി പരസ്യമാക്കി ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും പോസ്റ്റിട്ടിരുന്നു. ഇതെല്ലാം മുംബൈ ടീമിനുള്ളിലെ അതൃപ്തി പരസ്യമാക്കുന്നതാണ്.

ഹാര്‍ദിക് അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച് രോഹിത് ശര്‍മ രംഗത്തെത്തുകയും ചെയ്തതാണ്. എന്നാല്‍ രോഹിത്തിനെ അപമാനിക്കുന്ന തരത്തിലാണ് മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും പകരം ഹാര്‍ദിക്കിനെ ടീമിലെത്തിക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തത്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ മടങ്ങിവരവ് മുംബൈക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.

ബൗളിങ് കരുത്തുയര്‍ത്താന്‍ മുംബൈക്കായിട്ടുണ്ട്. ജസ്പ്രീത് ബുംറ മിന്നും ഫോമിലാണ്. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ദില്‍ഷന്‍ മധുശനക, നുവാന്‍ തുഷാര എന്നിവരെല്ലാം പേസ് നിരയില്‍ കരുത്ത് പകരുന്നു. സ്പിന്‍ നിരയില്‍ പീയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, എന്നിവരോടൊപ്പം ശ്രേയസ് ഗോപാലുമുണ്ട്. ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് മുംബൈയുടേതെന്ന് പറയാം. 2020ന് ശേഷമുള്ള ആദ്യ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.

Story first published: Wednesday, March 13, 2024, 19:55 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+