Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ വിടുമോ? ഇനിയൊരു ടീമിന്റെ നായകനാവുമോ? വെളിപ്പെടുത്തി രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നായി മുംബൈ ഇന്ത്യന്‍സ് മാറിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയെത്തിയ മുംബൈ ഈ സീസണിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് മുംബൈ ടീമില്‍ തുടരുന്നതെന്ന് പറയാം.

ഈ തീരുമാനത്തോടെ മുംബൈ ടീമിനുള്ളില്‍ രണ്ട് ഗ്രൂപ്പുകളാവുകയും ഇത് പ്രകടനത്തെ ബാധിക്കുകയും ചെയ്തിരിക്കുകയാണ്. മുംബൈ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പായിരിക്കുകയാണ്. മുംബൈ വേണ്ടത്ര ആലോചനകളില്ലാതെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന്റെ അതൃപ്തി രോഹിത് പരസ്യമാക്കിയതോടെയാണ് ആരാധകരും ടീം മാനേജ്‌മെന്റിനെതിരേ തിരിഞ്ഞതെന്ന് പറയാം.

രോഹിത് ശര്‍മ മുംബൈക്കായി കളിക്കുന്നുണ്ടെങ്കിലും ഹാര്‍ദിക്കിന് കീഴില്‍ സംതൃപ്തല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ സീസണോടെ രോഹിത് മുംബൈ വിടുമെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഈ സീസണോടെ രോഹിത് ശര്‍മ മുംബൈ വിടുകയും മറ്റൊരു ടീമിന്റെ നായകനായി മുംബൈയെ തോല്‍പ്പിക്കുകയും ചെയ്യുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുംബൈ വിട്ട് മറ്റൊരു ടീമിന്റെ നായകനാവാന്‍ രോഹിത് തയ്യാറാവുമോ?

ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരം രോഹിത് തന്നെ നല്‍കിയിരിക്കുകയാണ്. അത്തരമൊരു മാറ്റം ഉണ്ടാകില്ലെന്നാണ് രോഹിത് പറയുന്നത്. മറ്റൊരു ടീമിനായി കളിക്കുകയും നായകനാവുകയും ചെയ്യുമോയെന്ന ആരാധകന്റെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് രോഹിത് മറുപടി പറയുന്നത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഈ വീഡിയോ പഴയതാണ്.

rohit sharma

നേരത്തെ രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരിക്കെ പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അന്നത്തെ സാഹചര്യമല്ല ഇന്ന് ടീമിനുള്ളിലുള്ളത്. രോഹിത്തിനെ മുംബൈ അപമാനിച്ച് നായകസ്ഥാനത്ത് നിന്ന് നീക്കുകയാണുണ്ടായത്. ടീമിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കുകയും ടീമിന്റെ മൂല്യം വളരെയധികം ഉയര്‍ത്തുകയും ചെയ്ത നായകനാണ് രോഹിത്. എന്നിട്ടും ടീം മാനേജ്‌മെന്റ് മര്യാദ കാട്ടിയില്ല.

രോഹിത്തിനെ അപമാനിച്ച് ഇറക്കിവിടുന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. രോഹിത് ഈ സീസണിന് ശേഷം മുംബൈ ടീം വിടാനാണ് സാധ്യത കൂടുതല്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ രോഹിത്തിനെ സ്വന്തമാക്കാന്‍ നേരത്തെ താല്‍പര്യമറിയിച്ചിരുന്നു. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയേക്കില്ല. അങ്ങനെ വന്നാല്‍ രോഹിത് കെകെആറിലേക്ക് പോകാനാണ് സാധ്യത.

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്ന് രോഹിത് നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കെകെആറിന്റെ ഉപദേഷ്ടാവായി നിലവില്‍ ഗൗതം ഗംഭീറാണുള്ളത്. ഗംഭീറിന് രോഹിത് ശര്‍മയുടെ നായക മികവില്‍ വലിയ വിശ്വാസമുള്ളയാളാണ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയെ ഒപ്പം കൂട്ടാന്‍ ഗംഭീര്‍ ശ്രമിച്ചേക്കും. നിലവിലെ കെകെആറിന്റെ നായകന്‍ ശ്രേയസ് അയ്യരാണ്. ബാറ്റിങ്ങില്‍ ശ്രേയസ് മോശം ഫോമിലാണ്.

അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ കെകെആര്‍ പുതിയ നായകനെ പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ രോഹിത്തിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുംബൈ ഇന്ത്യന്‍സുമായി ഇനി രോഹിത് ചേര്‍ന്ന് പോകാന്‍ സാധ്യത കുറവാണ്. അതേ സമയം 2020 മുതലുള്ള രോഹിത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. ഈ സീസണിലും താരം ഫ്‌ളോപ്പാണ്. അതുകൊണ്ടുതന്നെ രോഹിത്തിന് വലിയ പ്രതിഫലത്തില്‍ കൂടുമാറ്റം കടുപ്പമാകാനും സാധ്യതയുണ്ട്.

Story first published: Saturday, April 6, 2024, 15:32 [IST]
Other articles published on Apr 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+