For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന്റെ ദുര്‍വിധി, ഈ നാണക്കേടില്‍ ഇനി തലപ്പത്ത്; എന്താണെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത മുംബൈക്കായി വെടിക്കെട്ട് തുടക്കമാണ് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. 27 പന്ത് നേരിട്ട് 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 181.48 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച രോഹിത് 49 റണ്‍സെടുത്താണ് പുറത്തായത്.

അക്ഷര്‍ പട്ടേലിന്റെ പന്തില്‍ രോഹിത് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. അക്ഷറിനെ ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പറത്താനാണ് രോഹിത് ക്രീസ് വിട്ടിറങ്ങിയത്. എന്നാല്‍ രണ്ട് മനസായതോടെ സ്തംഭിച്ചുപോയി. മികച്ച ലൈനില്‍ അക്ഷര്‍ പന്തെറിഞ്ഞു. അല്‍പ്പം വേഗം കൂട്ടിയിറങ്ങിയ അക്ഷറിന് തെറ്റിയില്ല. രോഹിത് ശര്‍മ ക്ലീന്‍ബൗള്‍ഡായി പുറത്ത്. ഒരു റണ്‍സകലെയാണ് അര്‍ഹിച്ച അര്‍ധ സെഞ്ച്വറി രോഹിത്തിന് നഷ്ടമായത്. ഇതോടെ ഒരു നാണക്കേടിലേക്കും രോഹിത് എത്തിയിരിക്കുകയാണ്.

കൂടുതല്‍ തവണ 49ല്‍ പുറത്താവുന്ന താരമെന്ന റെക്കോഡിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് രോഹിത് 49ല്‍ മടങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം, സഞ്ജു സാംസണ്‍, ക്രിസ് ലിന്‍ എന്നിവരെല്ലാം രണ്ട് തവണ വീതം 49ല്‍ പുറത്തായിട്ടുണ്ട്. ഡല്‍ഹിക്കെതിരേ ഒരു റണ്‍സിന് ഫിഫ്റ്റി നഷ്ടമായതോടെ ഈ ഭാഗ്യംകെട്ട റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തുകയായിരുന്നു. രോഹിത് ഈ ഫിഫ്റ്റി ആഗ്രഹിച്ചിരുന്നു.

അതുകൊണ്ടുതന്നെ അര്‍ധ സെഞ്ച്വറി നേടാന്‍ പറ്റാത്തതിന്റെ കടുത്ത നിരാശയോടെയാണ് രോഹിത് കളം വിട്ടത്. ഡല്‍ഹിക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പിന്നാലെ ഡല്‍ഹിക്കെതിരേയും 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ രോഹിത്തിനായി. രാജസ്ഥാനെതിരേ ഡെക്കിനും ഹൈദരാബാദിനെതിരേ 26 റണ്‍സിലും പുറത്തായ രോഹിത് ഗുജറാത്തിനെതിരേ 43 റണ്‍സും നേടിയിരുന്നു.

rohit sharma

രോഹിത് ശര്‍മയുടെ മോശം പ്രകടനം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ പ്രതിഷേധമാണെന്നെല്ലാം ആരാധകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ നായകസ്ഥാനം ഒഴിവായതോടെ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ കടന്നാക്രമിക്കാനാണ് രോഹിത് ശ്രമിക്കുന്നത്. ഇതാണ് പലപ്പോഴും തുടക്കത്തിലേ വിക്കറ്റ് നഷ്ടമാവാന്‍ കാരണമാകുന്നതും. എന്തായാലും ഡല്‍ഹിക്കെതിരായ പ്രകടനം രോഹിത്തിനും മുംബൈക്കും വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നുറപ്പ്.

ഇഷാന്‍ കിഷനും രോഹിത് ശര്‍മക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചു. 23 പന്തില്‍ 42 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. 4 ഫോറും 2 സിക്‌സുമടക്കം 182.60 സ്‌ട്രൈക്ക് റേറ്റിലാണ് ഇഷാന്‍ കിഷന്‍ കസറിയത്. മോശം ഫോമിലായിരുന്ന ഇഷാനും ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. അക്ഷര്‍ പട്ടേലിന്റെ അത്യുഗ്രന്‍ റിട്ടേണ്‍ ക്യാച്ചിലാണ് ഇഷാന്‍ പുറത്തായത്. ഇഷാന്‍ അര്‍ധ സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യമാണ് താരത്തിനും തിരിച്ചടിയായത്.

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന് മടങ്ങിവരവില്‍ ശോഭിക്കാനായില്ല. രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് സൂര്യകുമാര്‍ പുറത്തായത്. ആന്‍ റിച്ച് നോക്കിയേയുടെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സൂര്യയുടെ ടൈമിങ് പിഴച്ചു. ഇതോടെ ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. തിലക് വര്‍മക്ക് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ല. 5 പന്തില്‍ 6 റണ്‍സാണ് തിലകിന് നേടാനായത്. ഇത്തവണ മുംബൈ കിരീടം നേടുമെന്ന് വിലയിരുത്തിയവര്‍ ഏറെയാണ്.

എന്നാല്‍ ആദ്യ മൂന്ന് മത്സരവും ടീം തോറ്റു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള നിരയാണ് മുംബൈയുടേത്. മികച്ച ടീം കരുത്തുള്ള മുംബൈക്ക് ഡല്‍ഹിയെ തോല്‍പ്പിക്കാനായാല്‍ അത് വലിയ കരുത്താവുമെന്നുറപ്പ്.

Story first published: Sunday, April 7, 2024, 17:07 [IST]
Other articles published on Apr 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+