For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എല്ലാം തിരക്കഥ, ഡ്രസിങ് റൂമില്‍ തുറന്നടിച്ച് രോഹിത്; മുന്‍ ക്യാപ്റ്റന് നിരാശ

മുംബൈ: തുടര്‍ച്ചയായ 3 തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സാണ് മുംബൈ തോല്‍പ്പിച്ചത്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലെ മുംബൈയുടെ ആദ്യ ജയമാണിത്. മോശം ഫോമിലായിരുന്ന രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ടിം ഡേവിഡുമെല്ലാം ഫോമിലേക്കെത്തിയതോടെ മുംബൈ തട്ടകത്തില്‍ ജയിച്ച് കയറുകയായിരുന്നു. മത്സരത്തിനിടെ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും പല തവണ സംസാരിക്കുന്നത് കണ്ടിരുന്നു.

ഇതോടെ രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും മുംബൈ ഇന്ത്യന്‍സ് ടീം വീണ്ടും ഒത്തിണക്കത്തിലേക്കെത്തിയെന്നുമാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്ന് പുറത്തുവരുന്നത്. ഡല്‍ഹിക്കെതിരായ ജയത്തിന് ശേഷം നടന്ന ഡ്രസിങ് റൂം വീഡിയോ മുംബൈ പങ്കുവെച്ചിരുന്നു. ഇതില്‍ നിരാശയോടെയിരിക്കുന്ന രോഹിത്തിന്റെ മുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മുംബൈ ടീമില്‍ രോഹിത് സന്തോഷവാനല്ലെന്നാണ് വീണ്ടും ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മ ഡ്രസിങ് റൂമില്‍ പറഞ്ഞ വാക്കുകളിലും അതൃപ്തി വ്യക്തമാണ്. ഡ്രസിങ് റൂമില്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ രോഹിത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. മികച്ച പ്രകടനത്തിന് മുംബൈ ഡ്രസിങ് റൂമില്‍ വെച്ച് ചെറിയൊരു അംഗീകാരം നല്‍കാറുണ്ട്. 'ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഈ അവാര്‍ഡ് നിനക്കാണ്' എന്ന് പറഞ്ഞ് ബൗച്ചര്‍ രോഹിത്തിനെ ക്ഷണിച്ചപ്പോള്‍ രോഹിത് അത്ഭുതത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.

കറെന്‍ പൊള്ളാര്‍ഡാണ് രോഹിത്തിന് ഈ അവാര്‍ഡ് നല്‍കിയത്. ഇതിന് ശേഷം രോഹിത് പറഞ്ഞത് ഇങ്ങനെയാണ്. 'ഇതൊരു മികച്ച ബാറ്റിങ് പ്രകടനമായിരുന്നെന്നാണ് കരുതുന്നത്. ആദ്യ മത്സരം മുതല്‍ നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് ഇതായിരുന്നു. വ്യക്തിഗത പ്രകടനമല്ല. ടീമെന്ന നിലയില്‍ നമ്മള്‍ ഒത്തരുമയോടെ അവസരത്തിനൊത്തുയര്‍ന്നു. ടീമിന്റെ ലക്ഷ്യങ്ങള്‍ക്കായി പോരാടിയാല്‍ ഇത്തരത്തില്‍ വലിയ ടോട്ടലിലേക്കെത്താന്‍ നമുക്കാവും. ദീര്‍ഘ നാളത്തേക്കായി നമ്മള്‍ ഇത് കൊണ്ടുപോകേണ്ടതാണ്.

rohit sharma

നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ആവശ്യപ്പെടുന്നത് ഇതാണ് ' എന്നാണ് രോഹിത് പറഞ്ഞത്. എന്നാല്‍ ഇത് പറയുമ്പോഴും രോഹിത് പൂര്‍ണ്ണമായും സന്തോഷവാനല്ലെന്ന് മുഖ ഭാവത്തില്‍ നിന്ന് വ്യക്തം. പതിവായി കാണുന്ന രോഹിത്തിന്റെ ശരീര ഭാഷയായിരുന്നില്ല വീഡിയോയിലുള്ളത്. നായകനും പരിശീലകനും ആവശ്യപ്പെടുന്നതാണ് ചെയ്തതെന്ന് രോഹിത് പറയുമ്പോള്‍ നിരാശ മുഖത്ത് വ്യക്തം. നായകസ്ഥാനം നഷ്ടമായതില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത്തിനോട് വേണ്ടവിധം ചര്‍ച്ച ചെയ്യാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. അന്ന് മുതല്‍ ആരാധകരും ഇടഞ്ഞുനില്‍ക്കുകയാണ്. ഹാര്‍ദിക്കിനെതിരേ ആദ്യ മത്സരം മുതല്‍ കൂവലാണ് കണ്ടത്. ആദ്യ മൂന്ന് മത്സരത്തിലും മൈതാനത്തും സാമൂഹ്യ മാധ്യമങ്ങളിലും ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം തട്ടകത്തിലും രോഹിത്തിനെതിരേ കൂവല്‍ ഉണ്ടായതോടെ മുംബൈ ടീം മാനേജ്‌മെന്റും സമ്മര്‍ദ്ദത്തിലായി.

എന്നാല്‍ രണ്ടാം ഹോം മത്സരത്തില്‍ മുംബൈക്ക് ഡല്‍ഹിയെ തോല്‍പ്പിക്കാനായി. രോഹിത് മൈതാനത്തില്‍ വളരെ സജീവമായി നില്‍ക്കുന്നതും ചിരിച്ചുകൊണ്ട് നില്‍ക്കുന്നതുമെല്ലാം കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉണ്ടായില്ലെങ്കിലും മൈതാനം ആര്‍പ്പുവിളിച്ചത് രോഹിത്തിനായാണ്. 27 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ രോഹിത് കത്തിക്കയറിയതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലുമായി.

എന്നാല്‍ കളത്തില്‍ രോഹിത് ചിരിച്ചുകൊണ്ട് നിന്നതെല്ലാം തിരക്കഥയാണെന്നും മുംബൈയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിന് ശേഷം രോഹിത് മുംബൈ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് രോഹിത് കൂടുമാറ്റം നടത്താനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും നിലവില്‍ പുറത്തുവരുന്ന വീഡിയോ രോഹിത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നതാണ്. അതുകൊണ്ടുതന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു.

Story first published: Monday, April 8, 2024, 15:47 [IST]
Other articles published on Apr 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+