For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന് പരിക്ക്, ഐപിഎല്‍ നഷ്ടമാകുമോ? മുംബൈക്ക് ഞെട്ടല്‍- റിപ്പോര്‍ട്ട് ഇതാ

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 64 റണ്‍സിനും ജയം നേടിയെടുത്തിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരം തോറ്റതിന് ശേഷമാണ് രോഹിത്തിന്റേയും സംഘത്തിന്റേയും തിരിച്ചുവരവ്. പല സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ രോഹിത് ശര്‍മക്കായി. നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികവ് അടയാളപ്പെടുത്തുന്ന പരമ്പര നേട്ടമാണിത്.

എന്നാല്‍ അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം രോഹിത് ശര്‍മ കളത്തിലിറങ്ങിയിരുന്നില്ല. പരിക്കേറ്റ രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാനിരിക്കെ രോഹിത് ശര്‍മയുടെ പരിക്ക് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. പുറം വേദനയെത്തുടര്‍ന്നാണ് രോഹിത് മൂന്നാം ദിനം കളത്തില്‍ ഇറങ്ങാതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ഗുരുതര പരിക്ക് രോഹിത്തിനില്ല.

rohit sharma

എന്നാല്‍ താരത്തിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ രോഹിത്തിന് നഷ്ടമായേക്കും. എന്നാല്‍ ഇക്കാര്യം മുംബൈ ഇന്ത്യന്‍സോ ബിസിസി ഐയോ സ്ഥിരീകരിച്ചിട്ടില്ല. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ഇന്ത്യയെ ലോകകപ്പില്‍ നയിക്കുക രോഹിത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്.

രോഹിത് ശര്‍മയുടെ അഭാവം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തിരിച്ചടിയായിരിക്കും. ഇത്തവണ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് മുംബൈ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ മുംബൈ ടീം മാനേജ്‌മെന്റുമായി രോഹിത്തിന് അഭിപ്രായ ഭിന്നതയുണ്ട്. മുംബൈയില്‍ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ രോഹിത് വലിയ താല്‍പര്യം കാട്ടിയേക്കില്ല. അതുകൊണ്ടുതന്നെ പരിക്കേറ്റതിനാല്‍ അദ്ദേഹം വിട്ടുനില്‍ക്കാന്‍ ശ്രമിച്ചേക്കും.

രോഹിത്തിന്റെ അഭാവം മുംബൈയെ കാര്യമായി ബാധിച്ചേക്കില്ല. 2020ന് ശേഷം രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ പരീക്ഷിക്കാന്‍ മുംബൈ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഇഷാന്‍ കിഷനോടൊപ്പം ഡെവാള്‍ഡ് ബ്രെവിസിനെ മുംബൈ ഓപ്പണറാക്കിയേക്കും. അങ്ങനെ വരുമ്പോള്‍ രോഹിത്തിന്റെ അഭാവം മുംബൈയെ പ്രതികൂലമായി ബാധിച്ചേക്കില്ല.

രോഹിത് തുടര്‍ച്ചയായി ഇന്ത്യക്കായി മത്സരം കളിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്ക് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നത്. ഒരു മത്സരം പോലും രോഹിത് പാഴാക്കിയിട്ടില്ല. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും ഐപിഎല്‍ ടീമിന്റെ ക്യാംപിലേക്കെത്തും. ഇതിനോടകം എല്ലാ ടീമുകളും ഐപിഎല്‍ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അധികം ഇടവേളയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ ടീമിനോടൊപ്പം ചേരേണ്ടി വരും.

ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇത്തവണ കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയതില്‍ ടീമിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ട്. രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ടീമിനുള്ളിലെ പ്രമുഖരായ സൂര്യകുമാര്‍ യാദവിനും ജസ്പ്രീത് ബുംറക്കും അഭിപ്രായ ഭിന്നതയുണ്ട്. ഇത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും.

എന്തായാലും രോഹിത്തിന്റെ കാര്യത്തില്‍ പരിശോധനക്ക് ശേഷം ഔദ്യോഗികമായിത്തന്നെ പുറത്തുവരുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ രോഹിത് വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. എന്തായാലും ഇംഗ്ലണ്ട് പരമ്പര നേട്ടം നായകനെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ഇന്ത്യ തോറ്റിരുന്നു. പിന്നീടാണ് ചരിത്ര തിരിച്ചുവരവ് ഇന്ത്യ നടത്തിയത്.

Story first published: Saturday, March 9, 2024, 16:56 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+