മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതല്‍ മുംബൈ ടീമിനുള്ളിലും പുറത്തും വിവാദം പുകയുകയാണ്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ റിതികയിട്ട പോസ്റ്റുകളെല്ലാം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
രോഹിത്തിന് കീഴില്‍ വളര്‍ന്ന താരമാണ് ഹാര്‍ദിക്. ഇപ്പോള്‍ ഹാര്‍ദിക്കിന് കീഴില്‍ രോഹിത് കളിക്കുമ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഹാര്‍ദിക്കും രോഹിത്തും ശത്രുതയില്ലെന്നും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തില്‍ തന്നെയാണുള്ളതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് മുംബൈ ക്യാംപില്‍ നടക്കുന്നത്. രോഹിത് പരിശീലന ക്യാംപിലെത്തിയപ്പോള്‍ കെട്ടിപ്പിടിച്ചാണ് ഹാര്‍ദിക് അദ്ദേഹത്തെ സ്വീകരിച്ചത്.
പരിശീലനത്തിനിടെ രോഹിത്തും ഹാര്‍ദിക്കും ഏറെ നേരം ഒന്നിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇൗ സംസാരത്തില്‍ ഹാര്‍ദിക്കിന് ബാറ്റിങ് ടിപ്‌സും ക്യാപ്റ്റന്‍സി ടിപ്‌സും രോഹിത് ഉപദേശിച്ചുവെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. രോഹിത്തിന്റെ പുള്‍ ഷോട്ട് ഹാര്‍ദിക് അനുകരിക്കുന്നത് ഈ സംസാരത്തിനിടെ കണ്ടിരുന്നു. രോഹിത് ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ മാനസികമായി തയ്യാറാണെന്നും ആരാധകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രശ്‌നമെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ രണ്ട് സീസണ്‍കൊണ്ട് നായകനെന്ന നിലയില്‍ മികവ് തെളിയിച്ച താരമാണ്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കിക്കുകയും ചെയ്തു. ഇപ്പോള്‍ മുംബൈയിലേക്ക് ഹാര്‍ദിക് നായകനായി എത്തുമ്പോഴും വലിയ പ്രതീക്ഷകളാണുള്ളത്. രോഹിത് ശര്‍മ അഞ്ച് തവണ കിരീടത്തിലെത്തിച്ച ടീമാണ് മുംബൈ. എന്നാല്‍ 2020ന് ശേഷം കിരീടം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല.

രോഹിത് ശര്‍മയുടെ കൈ എപ്പോഴും എന്റെ തോളത്തുണ്ടാവുമെന്ന് ഹാര്‍ദിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുംബൈയിലേക്കെത്താന്‍ ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടോയെന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ ഹാര്‍ദിക് തയ്യാറായില്ല. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും മൗനം പാലിക്കുകയാണ് ചെയ്തത്. മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം.
എന്നാല്‍ പ്രകടനത്തെ ബാധിക്കുന്ന തരത്തിലേക്ക് ഇൗ പ്രശ്‌നം നീളില്ലെന്നാണ് രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. രോഹിത് ശര്‍മ അനുഭവസമ്പന്നനായ താരമാണ്. ഇന്ത്യന്‍ നായകനായ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏറെക്കാലത്തിന് ശേഷമാണ് നായകന്റെ സമ്മര്‍ദ്ദമില്ലാതെ രോഹിത് കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ കസറാനുള്ള അവസരമാണ് രോഹിത്തിനുള്ളത്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തി 600ന് മുകളില്‍ സ്‌കോറിലേക്ക് രോഹിത്തിന് എത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും വലിയ ബാറ്റിങ് പ്രകടനം ഇത്തവണ രോഹിത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഇതിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതാം. ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഒരോവറില്‍ 17 റണ്‍സടക്കം നേടാന്‍ രോഹിത്തിന് സാധിച്ചു. മികച്ച പ്രകടനമാണ് നെറ്റ്‌സിലും പരിശീലനത്തിലും രോഹിത് കാഴ്ചവെച്ചത്.
ഇത് മത്സരത്തിലും തുടരാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പരിക്കാണ് നിലവില്‍ മുംബൈയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന് പരിക്കിനെത്തുടര്‍ന്ന് സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായിരിക്കും. രണ്ട് പേസര്‍മാരും പരിക്കേറ്റ് പുറത്തായി. ഇതെല്ലാം മുംബൈക്ക് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈയുടെ എതിരാളികള്‍. ജയിച്ച് തുടങ്ങാന്‍ ടീമിനാവുമോയെന്നതാണ് അറിയേണ്ടത്.