For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സെഞ്ച്വറി നേടിയിട്ടും രോഹിത്തിന് രക്ഷയില്ല! കുറിച്ചത് മോശം റെക്കോര്‍ഡ്, കരിയറിലാദ്യം

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഗംഭീര സെഞ്ച്വറിയാണ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈ 20 റണ്‍സിനു തോറ്റെങ്കിലും അപരാജിത സെഞ്ച്വറിയോടെ തലയുയര്‍ത്തിയാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. 63 ബോളില്‍ 11 ഫോറും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 105 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്ലില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.

കിടു സെഞ്ച്വറിയോടെ മുംബൈയുടെ പരാജയഭാരം കുറച്ചെങ്കിലും ഒരു മോശം റെക്കോര്‍ഡാണ് കളിയില്‍ രോഹിത് തന്റെ പേരിലാക്കിയത്. ഐപിഎല്ലില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടും ടീം ജയിക്കാതെ പോയത് ഇതാദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ ഹിറ്റ്മാന്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരം കൂടിയായിരിക്കും ഇത്. നേരത്തേ ഐപിഎല്ലില്‍ രോഹിത് കന്നി സെഞ്ച്വറി നേടിയ കളിയില്‍ ടീം ജയിച്ചിരുന്നു. പക്ഷെ ഇത്തവണ ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല.

ROHIT SHARMA

2015ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയിലെ റെക്കോര്‍ഡാണ് രോഹിത് ഇത്തവണ പഴങ്കഥയാക്കിയത്. അന്നു കെകെആറിനെതിരേ പുറത്താവാതെ അദ്ദേഹം 98 റണ്‍സ് നേടിയിട്ടും മുംബൈ ടീം പരാജയത്തിലേക്കു വീഴുകയായിരുന്നു. ഇതു കൂടാതെ 2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ പുറത്താവാതെ 76ഉം 2013ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 77ഉം 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 73ഉം റണ്‍സ് രോഹിത് നേടിയപ്പോഴും ടീമിനു തോല്‍വി തന്നെയായിരുന്നു ഫലം.

സിഎസ്‌കെയ്‌ക്കെതിരേ കഴിഞ്ഞ നടന്ന പോരില്‍ ദിവസം ക്രീസിന്റെ മറുവശത്ത് തന്റെ ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നിട്ടും രോഹിത് വീറോടെ പൊരുതുകയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ടീമിനെ വിജയിപ്പക്കാന്‍ മാത്രം അദ്ദേഹത്തിനായില്ല. മികച്ച ബാറ്റിങ് പങ്കാളികളെ ലഭിക്കാതിരുന്നതാണ് രോഹിത്തിനു തിരിച്ചടിയായത്. തിലക് വര്‍മ (31), ഇഷാന്‍ കിഷന്‍ (23), ടിം ഡേവിഡ് (13) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മുംബൈ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും രണ്ടക്ക സ്‌കോറിലെത്തിയില്ല.

ROHIT SHARMA

207 റണ്‍സെന്ന വലിയ ടോട്ടലിലേക്കുള്ള റണ്‍ചേസില്‍ മികച്ച തുടക്കമായിരുന്നു രോഹിത്- ഇഷാന്‍ ജോടി മുംബൈയ്ക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 70 റണ്‍സ് ഇരുവരും ടീം ടോട്ടലിലേത്തു കൂട്ടിച്ചേര്‍ത്തു. 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. എന്നാല്‍ എട്ടാം ഓവറില്‍ ഇഷാനെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും (0) മതീശ പതിരാന പുറത്താക്കിയത് കളിയിലെ ടേണിങ് പോയിന്റായി മാറി.

ഇതോടെ മുംബൈയുടെ സ്‌കേറിങിന്റെ വേഗത കുറയുകയും ഉജ്ജ്വല ബൗളിങിലൂടെ സിഎസ്‌കെ അവരെ വരിഞ്ഞുകെട്ടുകയും ചെയ്തു. മധ്യ ഓവറുകളില്‍ മുംബൈ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടതോടെ ആവശ്യമായ റണ്‍റേറ്റ് കുത്തനെ ഉയരുകയും ഒടുവില്‍ അതു എത്തിപ്പിടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൈവിട്ടു പോവുകയുമായിരുന്നു.

അതേസമയം, ക്യാപ്റ്റന്‍സി നഷ്ടമായ ശേഷം ബാറ്ററെന്ന നലയില്‍ മിന്നുന്ന പ്രകടനമാണ് രോഹിത് ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ടീമിന്റെ ടോപ്‌സ്‌കോററും കൂടിയാണ് അദ്ദേഹം. ആറു മല്‍സരങ്ങളില്‍ നിന്നും 52.50 ശരാശരിയില്‍ 167.30 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സ് ഹിറ്റ്മാന്‍ നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

Story first published: Monday, April 15, 2024, 13:30 [IST]
Other articles published on Apr 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+