മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 33ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിനെതിരേ ലഭിച്ചത്. സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പഞ്ചാബിനെതിരേ 2 സിക്‌സര്‍ പറത്തിയതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ഹിറ്റ്മാന്‍. മുംബൈയുടെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമനെന്ന നേട്ടത്തിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്.
223 സിക്‌സര്‍ നേടിയ കരെന്‍ പൊള്ളാര്‍ഡിന്റെ പേരിലായിരുന്നു ഈ റെക്കോഡ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് സിക്‌സര്‍ പറത്തിയതോടെ പൊള്ളാര്‍ഡിനെ മറികടന്ന് രോഹിത് തലപ്പത്തേക്കെത്തുകയായിരുന്നു. 104 സിക്‌സുകള്‍ പറത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ റെക്കോഡില്‍ മൂന്നാമത്. ഇഷാന്‍ കിഷന്‍ 103 സിക്‌സുമായി നാലാം സ്ഥാനത്തുള്ളപ്പോള്‍ 96 സിക്‌സറുമായി സൂര്യകുമാര്‍ അഞ്ചാം സ്ഥാനത്താണ്. ഈ സീസണില്‍ നായകസ്ഥാനമില്ലാതെയാണ് രോഹിത് കളിക്കുന്നത്.
അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ രോഹിത്തിനാവുന്നു. രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ഈ സീസണില്‍ അദ്ദേഹം കളിക്കുന്നത്. 178ന് മുകളിലാണ് ഹിറ്റ്മാന്റെ സ്‌ട്രൈക്ക് റേറ്റ്. 2015 ല്‍ കളിച്ച 151 സ്‌ട്രൈക്ക് റേറ്റിന്റെ കണക്കാണ് രോഹിത് ഇത്തവണ പിന്നിലാക്കിയത്. 2016ല്‍ 138 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് കളിച്ചത്. നായകന്റെ ഭാരം ഒഴിവായതോടെ ഹിറ്റ്മാന് കടന്നാക്രമിക്കാന്‍ സാധിക്കുന്നു.
ഐപിഎല്ലില്‍ 6500 റണ്‍സെന്ന നാഴികക്കല്ലും പിന്നിടാന്‍ രോഹിത്തിനായി. ഇ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് രോഹിത്. വിരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നതാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. അതുകൊണ്ടുതന്നെ ഗംഭീര സ്‌ട്രൈക്ക് റേറ്റിലുള്ള താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്കും വലിയ ആത്മവിശ്വാസം നല്‍കുന്നു.

പ്രായം തളര്‍ത്താത്ത പോരാളിയാണ് രോഹിത്തെന്ന് പറയാം. രോഹിത്തിന്റെ 250ാം മത്സരമാണ് ഇന്ന് നടക്കുന്നത്. എംഎസ് ധോണിക്ക് ശേഷം 250 മത്സരം കളിക്കുന്ന ആദ്യത്തെ താരമായി രോഹിത് മാറിയിരിക്കുന്നു. 249 മത്സരം കളിച്ച ദിനേഷ് കാര്‍ത്തിക് മൂന്നാം സ്ഥാനത്താണ്. വിരാട് കോലി 244 മത്സരവും രവീന്ദ്ര ജഡേജ 232 മത്സരവും കളിച്ചിട്ടുണ്ട്. നായകസ്ഥാനം ഒഴിവായതോടെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മെച്ചപ്പെടാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.
ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും രോഹിത്തിനായി. 7 മത്സരത്തില്‍ നിന്ന് 30 ഫോറും 17 സിക്‌സും ഇതിനോടകം പറത്താന്‍ രോഹിത്തിന് സാധിച്ചു. പഞ്ചാബിനെതിരേ 25 പന്ത് നേരിട്ട് 36 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 144 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് കളിച്ചത്. മുംബൈക്ക് അടിത്തറ പാകിയാണ് മുന്‍ നായകന്‍ മടങ്ങിയത്. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറിയോടെ കസറി.
പഞ്ചാബ് കിങ്‌സിനെതിരേ സൂര്യകുമാര്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. സിഎസ്‌കെയ്‌ക്കെതിരേ ഡെക്കിന് പുറത്തായ സൂര്യ അര്‍ധ സെഞ്ച്വറിെേയാ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫിലേക്കെത്താന്‍ വരുന്ന മത്സരങ്ങളിലെല്ലാം തിളങ്ങേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളും മുംബൈക്ക് വളരെ പ്രധാനപ്പെട്ടതാണ്.