For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തല്ലിത്തകര്‍ത്ത് ഡികെ, പ്രോത്സാഹിപ്പിച്ച് രോഹിത്; പക്ഷെ സ്റ്റംപ് മൈക്ക് പണികൊടുത്തു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നാണംകെട്ട് തോറ്റിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആര്‍സിബിയെ കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 27 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈയുടെ സര്‍വാധിപത്യമാണ് കാണാനായത്.

എന്നാല്‍ മുംബൈയുടെ തകര്‍പ്പന്‍ പ്രകടനത്തിനിടെയിലും ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് പ്രകടനം ശ്രദ്ധ നേടി. തന്റെ അവസാന സീസണിനിറങ്ങിയ കാര്‍ത്തിക് തകര്‍പ്പന്‍ പ്രകടനമാണ് മുംബൈക്കെതിരേ കാഴ്ചവെച്ചത്. 23 പന്ത് നേരിട്ട് 53 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കാര്‍ത്തികിന്റെ പ്രകടനം. ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് കാര്‍ത്തികിന്റെ പ്രകടനമാണെന്ന് പറയാം.

എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക് ബാറ്റ് ചെയ്യവെ രോഹിത് ശര്‍മ നല്‍കിയ പ്രോത്സാഹനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'സൂപ്പറായി കളിക്കുന്നു ഡികെ, നീ ലോകകപ്പ് കളിക്കണം' എന്നാണ് രോഹിത് പറഞ്ഞത്. കാര്‍ത്തികിനോട് ചിരിച്ചുകൊണ്ടാണ് രോഹിത് പറയുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സ്റ്റംപ് മൈക്കാണ് രോഹിത്തിന്റെ കാര്‍ത്തികുമായുള്ള സംഭാഷണം പിടിച്ചെടുത്തത്.

ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കൈയടിച്ച് കാര്‍ത്തികിനെ രോഹിത് പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. രോഹിത്തിന് കാര്‍ത്തികുമായി നല്ല സൗഹൃദമാണുള്ളത്. അതുകൊണ്ടുതന്നെ രോഹിത് കാര്‍ത്തികിനെ പ്രോത്സാഹിപ്പിക്കുന്നതിനെ തമാശയെന്ന നിലയില്‍ ആരാധകര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം ആരാധകര്‍ രോഹിത്തിനെ വിമര്‍ശിക്കുകയും ചെയ്യുന്നു.

dinesh karthik

കാര്‍ത്തികിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കാതെ രോഹിത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് മത്സരത്തില്‍ ടീമിന് ഗുണം ചെയ്യുന്നതല്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും ഈ പ്രായത്തിലും ഗംഭീര ബാറ്റിങ് പ്രകടനത്തോടെ കസറാന്‍ കാര്‍ത്തികിന് സാധിക്കുന്നു. വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്താന്‍ ഇപ്പോഴും തനിക്ക് മികവുണ്ടെന്ന് തെളിയിക്കാന്‍ കാര്‍ത്തികിന് സാധിച്ചിരിക്കുകയാണ്.

ടി20 ലോകകപ്പ് വരാനിരിക്കെ ഇനിയൊരു സര്‍പ്രൈസ് തിരിച്ചുവരവിന് കാര്‍ത്തിക്കിന് ബാല്യമില്ലെങ്കിലും ആര്‍സിബി നിരയില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയോടെ കളിക്കുന്ന താരം കാര്‍ത്തികാണെന്ന് പറയാം. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള കാര്‍ത്തിക് ഡെത്തോവറിലാണ് ഏറ്റവും കൂടുതല്‍ അപകടകാരിയാവുന്നത്. മുംബൈക്കെതിരേ അവസാന ഓവറില്‍ 2 സിക്‌സും ഒരു ഫോറുമാണ് കാര്‍ത്തിക് നേടിയത്.

എന്നാല്‍ കാര്‍ത്തികിന്റെ വെടിക്കെട്ട് ബാറ്റിങ് പാഴായിപ്പോയി എന്നതാണ് വസ്തുത. മുംബൈയിലെ ബാറ്റിങ് പിച്ചില്‍ മുംബൈ ഇന്ത്യന്‍സിനെപ്പോലെ കരുത്തുറ്റ ബാറ്റിങ് മികവുള്ള ടീമിനെതിരേ 196 റണ്‍സ് അത്ര മികച്ച ടോട്ടലല്ല. ആര്‍സിബിയുടെ ബൗളിങ് നിരയുടെ മികവ് കൂടി നോക്കുമ്പോള്‍ 250 റണ്‍സടിച്ചാലും പ്രതിരോധിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. എന്തായാലും ആര്‍സിബിയെ ഒന്നുമല്ലാതെയാക്കുന്ന വിജയമാണ് മുംബൈ നേടിയെടുത്തിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സുമായി കസറി. 7 ഫോറും 5 സിക്‌സുമാണ് ഇഷാന്‍ നേടിയത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സാണ് അടിച്ചെടുത്തത്. 3 വീതം സിക്‌സും ഫോറുമാണ് രോഹിത്തിന്റെ സമ്പാദ്യം.

സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയതും ടീമിന് വലിയ ആശ്വാസമായിട്ടുണ്ട്. 19 പന്ത് നേരിട്ട് 5 ഫോറും 4 സിക്‌സുമാണ് സൂര്യകുമാര്‍ നേടിയത്. അര്‍ധ സെഞ്ച്വറിയോടെ നിറഞ്ഞാടിയപ്പോള്‍ ഹാര്‍ദിക് മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്തു.

6 പന്തില്‍ പുറത്താവാതെ 21 റണ്‍സാണ് ഹാര്‍ദിക് നേടിയത്. മുംബൈ ഇന്ത്യന്‍സ് തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയില്‍ തിരിച്ചെത്തിയത് ആരാധകരേയും സന്തോഷവാന്മാരാക്കിയിരിക്കുകയാണ്. വരുന്ന മത്സരത്തിലും ഇതേ വിജയം തുടരാന്‍ മുംബൈക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Friday, April 12, 2024, 8:35 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+