For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന് കീഴില്‍ കളിക്കില്ല, സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നിച്ച് മുംബൈ വിടാമോ?

മുംബൈ: മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതും പിന്നാലെ രോഹിത് ശര്‍മയെ മാറ്റി നായകസ്ഥാനം നല്‍കിയതുമെല്ലാം വലിയ ചര്‍ച്ചാ വിഷമായിട്ടുണ്ട്. അവസാന സീസണില്‍ മുംബൈയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത ഹാര്‍ദിക്കിന് കീഴില്‍ ഇത്തവണ കളിക്കുകയെന്നത് മുംബൈയിലെ മറ്റ് താരങ്ങള്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ഇതിനോടകം മുംബൈ ടീമിനുള്ളില്‍ പടലപ്പിണക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവ് ഇതിനോടകം തന്റെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും പരോക്ഷമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ കൂടുമാറാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. രോഹിത് ശര്‍മ മുംബൈ വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതിന് പിന്നാലെ ബുംറയും സൂര്യയും ടീം വിടുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഈ സീസണില്‍ ടീമിനൊപ്പം തുടരാതിരിക്കാനാവില്ല.

അടുത്ത മെഗാ ലേലത്തില്‍ ഇവര്‍ക്ക് ഒന്നിച്ച് കൂടുമാറാന്‍ സാധിക്കുമോ?. നിയമപ്രകാരം തെറ്റില്ലെന്ന് തന്നെ പറയാം. മെഗാ ലേലത്തില്‍ താരങ്ങളെ നിലനിര്‍ത്താന്‍ അവരുടെ സമ്മതം കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ മൂന്ന് പേരും മുംബൈ വിടാനുള്ള സാധ്യതയാണ് കൂടുതല്‍. രോഹിത് ശര്‍മയെ അപമാനിക്കുന്ന നടപടിയാണ് മുംബൈ എടുത്തിരിക്കുന്നത്. 10 സീസണുകളില്‍ നയിക്കുകയും അഞ്ച് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത നായകനാണ് രോഹിത്.

എന്നിട്ടും ഒരു വാക്കുപോലും പറയാതെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ തഴയുകയായിരുന്നു. ഇതോടെ രോഹിത് മുംബൈ വിടുമെന്നുറപ്പായിരിക്കുകയാണ്. രോഹിത്തിനെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ രോഹിത് സിഎസ്‌കെയിലേക്ക് കൂടുമാറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും സജീവമാണ്. എംഎസ് ധോണിക്കൊപ്പം രോഹിത് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

hardik pandya, rohit sharma

രോഹിത് ഗുജറാത്ത് ടൈറ്റന്‍സിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഹാര്‍ദിക്കിനെ മുംബൈ റാഞ്ചിയപ്പോള്‍ പകരം രോഹിത്തിനെ ഗുജറാത്ത് സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. ആശിഷ് നെഹ്‌റ പരിശീലകനായുള്ള ഗുജറാത്ത് ടൈറ്റന്‍സ് രോഹിത്തിനെ സ്വന്തമാക്കാന്‍ കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും. എന്നാല്‍ അന്തിമ തീരുമാനം രോഹിത്തിന്റേതാണ്. എന്തായാലും രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യതയാണ് കൂടുതല്‍.

സൂര്യകുമാര്‍ യാദവ് മുംബൈ വിടാന്‍ തയ്യാറായാല്‍ നോട്ടമിട്ട് പല പ്രമുഖ ടീമുകളും രംഗത്തെത്തിയേക്കും. നിലവിലെ ഏറ്റവും മികച്ച ടി20 താരമാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യയെ നോട്ടമിട്ട് ആര്‍സിബി, ഗുജറാത്ത്, ഡല്‍ഹി ടീമുകള്‍ എത്തിയേക്കും. രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ സൂര്യക്ക് കടുത്ത നിരാശയും അമര്‍ഷവുമുണ്ട്. ഇത് പരസ്യമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവ് മുംബൈ വിടാന്‍ വലിയ താല്‍പര്യം കാട്ടിയേക്കും. ആര്‍സിബിയിലേക്കെത്തിയാല്‍ സൂര്യക്ക് നായകസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ കൂടുമാറ്റത്തിന് സാധ്യത കൂടുതലാണ്. ജസ്പ്രീത് ബുംറ ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളാണ്. അതുകൊണ്ടുതന്നെ ബുംറ ടീം വിട്ടാലും ഒപ്പം കൂട്ടാന്‍ എല്ലാ ടീമുകളും താല്‍പര്യം കാട്ടും. ബുംറയെ സിഎസ്‌കെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം.

സിഎസ്‌കെ അവസാന സീസണിലും കപ്പടിച്ചെങ്കിലും എടുത്തു പറയാന്‍ ഒരു ബൗളര്‍ ടീമിലില്ല. ദീപക് ചഹാറിനെ ഇടക്കിടെ പരിക്ക് വേട്ടയാടുന്നതിനാല്‍ വിശ്വസ്തനെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ബുംറയുമായി കരാറിലെത്താന്‍ സിഎസ്‌കെ കഠിനമായി ശ്രമിക്കുന്നുണ്ട്. ഈ കൂടുമാറ്റം നടന്നാല്‍ അത് ചരിത്രമാവും.

രോഹിത്, ബുംറ, സൂര്യ എന്നിവര്‍ ഒന്നിച്ച് ടീം വിട്ടാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായി മാറും. ഇത്തരമൊരു കൂട്ട കൂടുമാറ്റം നടക്കാതിരിക്കാന്‍ മുംബൈ പരമാവതി ശ്രമിച്ചേക്കും. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Tuesday, December 19, 2023, 12:15 [IST]
Other articles published on Dec 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+