മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇടവേളക്ക് ശേഷം കിരീടത്തിലേക്കെത്താന്‍ രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. എന്നാല്‍ സീസണില്‍ തൊട്ടതെല്ലാം മുംബൈക്ക് പിഴച്ചു. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ സഹതാരങ്ങള്‍ക്കുള്ള അതൃപ്തി മുംബൈ ടീമിന്റെ പ്രകടനത്തെയാകെ ബാധിച്ചു. ടീം 11 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 8ലും തോറ്റു.
3 ജയം മാത്രമുള്ള മുംബൈക്ക് ശേഷിക്കുന്ന 3 മത്സരം ജയിച്ചാലും പ്ലേ ഓഫിലേക്കെത്താനാവില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും മുംബൈ വമ്പന്‍ അഴിച്ചുപണി ടീമില്‍ നടത്താന്‍ തയ്യാറെടുക്കുകയാണ്. അടുത്ത മത്സരത്തില്‍ മുംബൈ ടീമില്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പരിശോധിക്കാം. ഓപ്പണിങ് മുംബൈക്ക് ക്ലിക്കാവുന്നില്ല. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മോശം ഫോമിലാണ്. രണ്ട് പേര്‍ക്കും സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല.
രോഹിത് ശര്‍മയെ അവസാന മത്സരത്തില്‍ ഇംപാക്ട് പ്ലയറായാണ് കൡപ്പിച്ചത്. അതുകൊണ്ടുതന്നെ രോഹിത്തിന് വിശ്രമം അനുവദിച്ച് പകരം വമ്പനടിക്കാരനായ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നേക്കും. മുംബൈ ഈ സീസണില്‍ 2 മത്സരത്തില്‍ താരത്തെ കളിപ്പിച്ചു. 46 റണ്‍സാണ് ബ്രെവിസിന് നേടാനായത്. ഓപ്പണറാക്കിയാല്‍ വമ്പനടി നടത്താന്‍ കെല്‍പ്പുള്ളവനാണ് ബ്രെവിസ്. യുവതാരത്തിന് മുംബൈ അവസരം നല്‍കിയേക്കും.
ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മക്ക് കൂടുതല്‍ വിശ്രമം നല്‍കാനാണ് സാധ്യത. ഇഷാനും മികവ് കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇഷാന് പകരം ഹാര്‍വിക് ദേശായി കളിച്ചേക്കും. ഹാര്‍വിക്കിന് അരങ്ങേറ്റ മത്സരം മുംബൈ നല്‍കാനാണ് സാധ്യത കൂടുതല്‍. ഇഷാന്‍ കിഷന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമില്ല. താരം ഈ സീസണില്‍ ഫ്‌ളോപ്പ് ഷോയാണ് നടത്തുന്നത്.

പേസ് നിരയിലും മാറ്റം ഉണ്ടാവും. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. പകരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കളിക്കാന്‍ അവസരം നല്‍കിയേക്കും. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ അര്‍ജുന് ഈ സീസണില്‍ ഒരവസരം പോലും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരത്തില്‍ അര്‍ജുന്‍ പ്ലേയിങ് 11ലേക്കെത്തിയേക്കും. ബുംറക്ക് ടി20 ലോകകപ്പിന് മുമ്പ് ആവശ്യത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യ കാര്യമാണ്.
അര്‍ജുന് അടുത്ത സീസണിലെ മെഗാ ലേലത്തിന് മുമ്പ് കഴിവുകാട്ടാന്‍ അവസരം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. മുഹമ്മദ് നബിയെ മുംബൈ പുറത്തിരുത്തും. പ്ലേയിങ് 11ല്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ നബിക്കാവുന്നില്ല. അതുകൊണ്ടുതന്നെ നബിക്ക് പകരം അന്‍ഷുല്‍ കാംബോജ്, ശിവാലിക്ക് ശര്‍മ എന്നിവരിലൊരാളെ കളിപ്പിച്ചേക്കും. രണ്ട് പേര്‍ക്കും ഈ സീസണില്‍ അവസരം ലഭിച്ചിട്ടില്ല.
നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഇടവേളയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. തുടര്‍ തോല്‍വികളും ടീമിനുള്ളിലെ പിന്തുണക്കുറവുമെല്ലാം ഹാര്‍ദിക്കിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. ഹാര്‍ദിക്കിന് വിശ്രമം അനുവദിച്ചാല്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കാവുന്നതാണ്. ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദിക് വിശ്രമം ആവശ്യപ്പെടുന്നുണ്ട്.
അല്ലാത്ത പക്ഷം ടി20 ലോകകപ്പിലെ ഇന്ത്യക്കൊപ്പമുള്ള ഹാര്‍ദിക്കിന്റെ പ്രകടനത്തെ അത് കാര്യമായി ബാധിച്ചേക്കും. നിലവിലെ മുംബൈ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ടീം കരുത്ത് ശക്തമാണെങ്കിലും ഒത്തിണക്കമില്ലായ്മയാണ് പ്രശ്‌നം. വരുന്ന മത്സരങ്ങളില്‍ ജയിച്ച് അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ മുംബൈക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും മുംബൈ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഈ സീസണില്‍ നേരിട്ടത്.