For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയും മുംബൈയുമല്ല, ഇത്തവണ കിരീടം അവര്‍ക്ക്- ഉത്തപ്പ പ്രവചിക്കുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണുള്ളത്. ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണില്‍ കപ്പടിക്കുകയെന്നത് എല്ലാ ടീമുകളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.

എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും 17ാം സീസണെന്ന റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെ കപ്പടിക്കണമെന്ന് വലിയൊരു വിഭാഗം ആരാധകര്‍ ആഗ്രഹിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ 2020ന് ശേഷമുള്ള ആദ്യ കിരീടം മുംബൈ പ്രതീക്ഷിക്കുന്നു. കരുത്തുറ്റ ടീമുമായി ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇത്തവണ കന്നി കപ്പ് നേടാമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇത്തവണ കൂടുതല്‍ കിരീട സാധ്യത ആര്‍ക്കാണെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ. ആര്‍സിബി, സിഎസ്‌കെ, മുംബൈ ടീമുകളല്ല കപ്പടിക്കുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരിക്കുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ടീമിന് കപ്പിലേക്കെത്താനായിട്ടില്ല. ഇത്തവണ ഇടവേളക്ക് ശേഷം കെകെആറിനൊപ്പം ഗംഭീര്‍ എത്തിയിരിക്കുകയാണ്.

കൊല്‍ക്കത്തയുടെ ഉപദേഷ്ടാവിന്റെ റോളാണ് ഗംഭീറിനുള്ളത്. അദ്ദേഹത്തിന്റെ വരവ് ഇത്തവണ കെകെആറിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്. ശ്രേയസ് അയ്യരാണ് കെകെആറിന്റെ നായകന്‍. ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ താരനിരയാണ് കെകെആറിനുള്ളത്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താന്‍ വലിയ സാധ്യതകളുണ്ട്. എന്നാല്‍ കെകെആറിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

kkr

മുംബൈ ഇന്ത്യന്‍സ് ഇത്തവണ കരുത്തരുടെ നിരയാണ്. അവസാന സീസണുകളില്‍ ടീമിനെ പിന്നോട്ടടിച്ചത് മികച്ച ഓള്‍റൗണ്ടറുടേയും പേസര്‍മാരുടേയും അഭാവമാണ്. ഇതിന് പരിഹാരം കാണാന്‍ ഇത്തവണ മുംബൈക്കായിട്ടുണ്ട്. ജസ്പ്രീത് ബുംറ പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണുള്ളത്. സമീപകാലത്തെ താരത്തിന്റെ ഫോമും വിലയിരുത്തുമ്പോള്‍ മുംബൈക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ ചില താരങ്ങളുടെ പരിക്ക് മുംബൈക്ക് ഭീഷണി ഉയര്‍ത്തുന്നു.

സൂര്യകുമാര്‍ യാദവിന് ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മുംബൈക്കത് ചെറിയ തലവേദനയാവും. ഹാര്‍ദിക് പാണ്ഡ്യ എന്ന താരത്തിന്റെ മടങ്ങിവരവ് നായകനെന്ന നിലയിലേക്കാള്‍ ഓള്‍റൗണ്ടര്‍ റോളിലാണ് ഇന്ത്യക്ക് ഗുണം ചെയ്യുന്നത്. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ദില്‍ഷന്‍ മധുശനക, നുവാന്‍ തുഷാര എന്നിവരെല്ലാം ബുംറക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന പേസര്‍മാരാണ്. ലസിത് മലിംഗ ഇത്തവണ മുംബൈയുടെ ബൗളിങ് കോച്ചായുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ റിങ്കു സിങ്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. നിധീഷ് റാണ ഇത്തവണ നായകനല്ലാതെ ഇറങ്ങുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ആന്‍ഡ്രേ റസലിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. മികച്ച സ്പിന്‍ കരുത്ത് കെകെആറിനുണ്ട്. എന്നാല്‍ പേസ് നിര ശക്തമല്ല. എന്നാല്‍ ഗംഭീറിന്റെ മികച്ച തന്ത്രങ്ങള്‍ കെകെആറിന് ശക്തി പകരുമെന്ന് പ്രതീക്ഷിക്കാം.

എംഎസ് ധോണിയുടെ സിഎസ്‌കെ ഇത്തവണയും കപ്പടിക്കാന്‍ സര്‍വ ശക്തരാണ്. അമ്പാട്ടി റായിഡുവിന്റെ അഭാവം നികത്താന്‍ ഡാരില്‍ മിച്ചലിനെയാണ് സിഎസ്‌കെ ടീമിലെത്തിച്ചത്. പരിക്കേറ്റ ഡെവോണ്‍ കോണ്‍വേ ഇത്തവണ സിഎസ്‌കെയ്ക്കായി കളിക്കില്ല. അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ കെല്‍പ്പുള്ളവനാണ് രചിന്‍ രവീന്ദ്ര. പേസ് നിരയിലേക്ക് മുസ്തഫിസുര്‍ റഹ്‌മാനും വന്നതോടെ സിഎസ്‌കെയുടെ ഡെത്തോവറും ശക്തിപ്പെട്ടു.

Story first published: Wednesday, March 13, 2024, 14:58 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+