For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 20 ബോളില്‍ 55! അമ്പമ്പോ എന്തൊരടി; ദുബെയല്ല, ഇനി ധോണിയുടെ തുറുപ്പുചീട്ട് ഇത് തന്നെ

17ാമത് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിനു ഇനി രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുതിയൊരു തുറുപ്പുചീട്ടിനെ ലഭിച്ചിരിക്കുകയാണ്. ശിവം ദുബെയെപ്പോലെ സ്‌ഫോടനാത്മക ഇന്നിങ്‌സുമായി മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള വെടിക്കെട്ട് താരം സമീര്‍ റിസ്വിയാണിത്. ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത അദ്ദേഹത്തിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ഉദ്ഘാടന മല്‍സരത്തിലൂടെ ഇതു സാധിച്ചേക്കുമെന്നാണ് സൂചനകള്‍.

പരിശീലന മല്‍സരത്തിലെ തീപ്പൊരി ഇന്നിങ്‌സോടെ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് റിസ്വി. സീസണിനു മുന്നോടിയായി സിഎസ്‌കെ കളിച്ച പരിശീലന മല്‍സരത്തില്‍ വെറും 20 ബോളില്‍ താരം വാരിക്കൂട്ടിയത് 55 റണ്‍സാണ്. വളരെ ഒഴുക്കോടെ ബാറ്റ് വീശിയ റിസ്വിയുടെ ഇന്നിങ്‌സില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുമുണ്ടായിരുന്നു. താരത്തിന്റൈ പ്രകടനം ക്യാപ്റ്റന്‍ എംഎസ് ധോണിയെയും സിഎസ്‌കെ ടീം മാനേജ്‌മെന്റിനെയും ഏറെ ആകര്‍ഷിച്ചതായാണ് വിവരം.

SAMEER RIZVI

വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ യുവതാരമായ റിസ്വിയെ കയറൂരിവിടാന്‍ തന്നെയായിരിക്കും ധോണിയുടെ നീക്കം. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് 20കാരനായ റിസ്വി സിഎസ്‌കെയുടെ ഭാഗമായത്.

ബൗളര്‍മാരെ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും പ്രഹരിച്ച് അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടാന്‍ മിടുക്കനാണ് അദ്ദേഹം. മല്‍സരഗതി മാറ്റാനുള്ള കഴിവാണ് ഈ ഫോര്‍മാറ്റില്‍ റിസ്വിയെ ഏറെ അപകടകാരിയാക്കി മാറ്റുന്നത്. വലംകൈയന്‍ സുരേഷ് റെയ്‌നയെന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്.

കഴിഞ്ഞ മിനി താരലേലത്തില്‍ 8.4 കോടി രൂപയാണ് റിസ്വിക്കു വേണ്ടി സിഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നത്. അണ്‍ക്യാപ്ഡ് താരം കൂടിയായ അദ്ദേഹത്തിനു വേണ്ടി ഇത്രയും വലിയൊരു തുക സിഎസ്‌കെ മുടക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഒമ്പതു കോടിയോളം രൂപ സിഎസ്‌കെ തനിക്കു വേണ്ടി ചെലവഴിച്ചത് വെറുതെയല്ലെന്നു പരിശീലന മല്‍സരത്തില്‍ റിസ്വിയുടെ തീപ്പൊരി ഇന്നിങ്‌സ് തെളിയിക്കുകയാണ്.

സിഎസ്‌കെ ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിക്കു വലിയ മതിപ്പാണ് റിസ്വിയെക്കുറിച്ചുള്ളത്. കഴിഞ്ഞ സീസണിനു ശേഷം വിരമിച്ച ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവിന്റെ റോള്‍ സിഎസ്‌കെയില്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹമെന്നാണ് ഹസ്സിയുടെ വിലയിരുത്തല്‍.

സിഎസ്‌കെയില്‍ അമ്പാട്ടി റായുഡുവിന്റെ റോളില്‍ കളിക്കാന്‍ സമീര്‍ റിസ്വിക്കു കഴിയും. റായുഡു ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായിരുന്നു, റിസ്വിയാവട്ടെ ഐപിഎല്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ഹസ്സി വിശദമാക്കി.

SAMEER RIZVI

ഉത്തര്‍ പ്രദേശിനു വേണ്ടി ടി20യില്‍ 11 മല്‍സരങ്ങളിലാണ് റിസ്വി കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 49.16 ശരാശരിയില്‍ 134.70 സ്‌ട്രൈക്ക് റേറ്റില്‍ 295 റണ്‍സും താരം സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 20 ഫോറുകളടിച്ച റിസ്വി 18 സിക്‌സറുകളും പറത്തി. ലിസ്റ്റ് എ ക്രിക്കറ്റിലും 11 മല്‍സരങ്ങളിലാണ് താരം കളിച്ചത്. 74 സ്ട്രൈക്ക് റേറ്റില്‍ 205 റണ്‍സും റിസ്വി നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും.

സിഎസ്‌കെയുടെ ഏറെ വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു റായുഡു. മധ്യനിരയില്‍ ഇറങ്ങി വളരെ അഗ്രസീവായ ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ മിടുക്കനാണ് അദ്ദേഹം. ഈ റോളിലേക്കു പുതിയൊരാളെ സിഎസ്‌കെയ്ക്കു കണ്ടെത്തിയേ തീരൂ.

ആഭ്യന്തര ടി20യിലെ പ്രകടനങ്ങളും പരിശീലന മല്‍സരത്തിലെ ഇന്നിങ്‌സുമെല്ലാം പരിഗണിക്കുമ്പോള്‍ ഈ റോളില്‍ റിസ്വിക്കു നറുക്കുവീണേക്കും. ഒന്നോ, രണ്ടോ ഇന്നിങ്‌സുകളുടെ പേരില്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുന്ന ക്യാപ്റ്റനല്ല ധോണി. അതുകൊണ്ടു തന്നെ റിസ്വിക്കു പ്രതിഭ തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ അദ്ദേഹം നല്‍കിയേക്കുകയും ചെയ്യും.

Story first published: Wednesday, March 20, 2024, 12:22 [IST]
Other articles published on Mar 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+