For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഡല്‍ഹിയെ പൂട്ടി, രാജസ്ഥാന് ത്രില്ലിങ് ജയം; ഹീറോയായി പരാഗും ആവേശും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് രാജസ്ഥാന്‍. ആവേശ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റിന് 185 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹിക്ക് 5 വിക്കറ്റിന് 173 റണ്‍സാണ് നേടാനായത്. റിയാന്‍ പരാഗിന്റെ (84*) വെടിക്കെട്ടാണ് രാജസ്ഥാന് കരുത്തായത്. അവസാന ഓവറിലെ ആവേശ് ഖാന്റെ മിന്നും പ്രകടനവും രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. തുടക്കം മുതല്‍ മികച്ച ലൈനില്‍ പന്തെറിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍മാര്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യശ്വസി ജയ്‌സ്വാള്‍ ആദ്യം പുറത്തായി. 7 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 5 റണ്‍സെടുത്ത ജയ്‌സ്വാളിനെ മുകേഷ് കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ബാറ്റു ചെയ്യാന്‍ ദുഷ്‌കരമായ പിച്ചില്‍ ജോസ് ബട്‌ലര്‍ നിന്ന് വിയര്‍ത്തു.

മൂന്നാമനായെത്തിയ നായകന്‍ സഞ്ജു സാംസണ്‍ ഒരുവശത്ത് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. പതിയെ തുടങ്ങിയ സഞ്ജു മുകേഷ് കുമാറിനെ മൂന്ന് ബൗണ്ടറിയടക്കം പായിച്ച് പ്രതീക്ഷ നല്‍കി. എന്നാല്‍ വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 14 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് നേടിയ സഞ്ജുവിനെ ഖലീല്‍ അഹമ്മദ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 വിക്കറ്റിന് 31 എന്ന മോശം നിലയിലായിരുന്നു രാജസ്ഥാന്‍.

ജോസ് ബട്‌ലര്‍ റണ്‍സ് കണ്ടെത്താനാകാതെ പ്രയാസപ്പെട്ടു. 16 പന്തില്‍ 11 റണ്‍സെടുത്ത ബട്‌ലറെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് ഡല്‍ഹി നേടിയെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ആര്‍ അശ്വിന്‍ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്യാനെത്തി. ആന്‍ റിച്ച് നോക്കിയേയുടെ ഒരോവറില്‍ രണ്ട് സിക്‌സറടക്കം പറത്തി അശ്വിന്‍ ഞെട്ടിച്ചു. റിയാന്‍ പരാഗിനൊപ്പം 54 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് അശ്വിന്‍ മടങ്ങി. 19 പന്തില്‍ 29 റണ്‍സാണ് അശ്വിന്‍ നേടിയത്.

riyan parag

3 സിക്‌സര്‍ പായിച്ച അശ്വിന്‍ അക്ഷര്‍ പട്ടേലിനെ സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഒരുവശത്ത് റിയാന്‍ പരാഗ് റണ്‍സുയര്‍ത്തി.

ദ്രുവ് ജുറേല്‍ 12 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 20 റണ്‍സ് നേടി മടങ്ങി. നോക്കിയേ ജുറേലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. അവസാന ഓവറുകളില്‍ പരാഗ് തകര്‍ത്താടി. 26 പന്തില്‍ 26 റണ്‍സെന്ന നിലയിലായിരുന്ന പരാഗ് പിന്നീട് കത്തിക്കയറി.

45 പന്തില്‍ 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 84 റണ്‍സാണ് പരാഗ് നേടിയത്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 7 പന്തില്‍ 14 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 185 എന്ന മികച്ച ടോട്ടലിലേക്കും രാജസ്ഥാനെത്തി. ഡല്‍ഹിക്കായി ഖലീലും മുകേഷും നോക്കിയേയും അക്ഷറും കുല്‍ദീപും ഓരോ വിക്കറ്റ് നേടി.

മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചു. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷലും ചേര്‍ന്ന് 30 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 12 പന്തില്‍ 5 ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയ മാര്‍ഷിനെ നാന്ദ്ര ബര്‍ഗര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ഇതേ ഓവറില്‍ റിക്കു ഭുയിയെയും (0) മടക്കി. എന്നാല്‍ ഒരുവശത്ത് വാര്‍ണറും റിഷഭും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 34 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് നേടിയ വാര്‍ണറെ ആവേശ് ഖാന്‍ പുറത്താക്കി.

സന്ദീപ് ശര്‍മയുടെ മിന്നും ക്യാച്ചിലാണ് വാര്‍ണര്‍ പുറത്തായത്. റിഷഭ് പന്ത് നിലയുറപ്പിച്ച് അപകടകാരിയായി മാറവെ ചഹാല്‍ മടക്ക ടിക്കറ്റ് നല്‍കി. സഞ്ജുവിന്റെ മികച്ച ക്യാച്ചിലാണ് റിഷഭിന്റെ മടക്കം.

2 ഫോറും 1 സിക്‌സുമാണ് ഡല്‍ഹി നായകന്‍ നേടിയത്. ഇംപാക്ട് പ്ലയറായെത്തിയ അഭിഷേക് പോറല്‍ നിരാശപ്പെടുത്തി. 10 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ ചഹാലാണ് പുറത്താക്കിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സും ( 23 പന്തില്‍ 44*)
അക്ഷര്‍ പട്ടേലും (13 പന്തില്‍ 15*) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല.

പ്ലേയിങ് 11: രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍

ഡല്‍ഹി ക്യാപിറ്റല്‍സ്- മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷഭ് പന്ത് (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍

Story first published: Thursday, March 28, 2024, 16:23 [IST]
Other articles published on Mar 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+