For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവല്ല, സിഎസ്‌കെ ക്യാപ്റ്റനാവുക റിഷഭ്! 2025ല്‍ ഈ കൂടുമാറ്റങ്ങള്‍ ഞെട്ടിക്കും

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം പത്തു ഫ്രാഞ്ചൈസികളുടെയും 'മുഖച്ഛായ' തന്നെ മാറാന്‍ പോവുകയാണ്. കാരണം 2025ലെ അടുത്ത ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം നടക്കുമെന്നു പ്രഖ്യാപനം വന്നു കഴിഞ്ഞു. ടീമുകളെ സംബന്ധിച്ച് ഇതു ഒരുപോലെ ഗുണവും ദോഷവും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ശക്തമായ താരനിരയുള്ള ടീമുള്‍ക്കാണ് ഇതു ദോഷം ചെയ്യുക. കാരണം നാലു കളിക്കാരെ മാത്രമേ ലേലത്തിനു മുമ്പ് അവര്‍ക്കു നിലനിര്‍ത്താന്‍ കഴിയൂ.

എന്നാല്‍ ദുര്‍ബലമായ ടീമുകള്‍ക്കു ഇതു ഗുണം ചെയ്യും. കാരണം മെഗാ ലേലത്തില്‍ മികച്ച കളിക്കാരെ കൊണ്ടുവന്ന് ശക്തമായൊരു നിരയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്കു കിട്ടുന്ന അവസരമാണിത്. അതുകൊണ്ടു തന്നെ മെഗാ ലേലത്തെ ഒരേ സമയം പ്രതീക്ഷയോടെയും, ആശങ്കയോടെയുമായിരിക്കും ഫ്രാഞ്ചൈസികള്‍ ഉറ്റുനോക്കുന്നത്.

DHONI- RISHABH

അപ്രതീക്ഷിതമായ ചില കൂടുമാറ്റങ്ങള്‍ 2025ലെ ഐപിഎല്ലിനു മുമ്പ് നമുക്കു കാണാനും സാധിച്ചേക്കും. ഒരിക്കലും ഫ്രാഞ്ചൈസി വിടില്ലെന്നു നമ്മള്‍ ഉറപ്പിച്ച ചിലരെ മറ്റൊരു കൂടാരത്തിലായിരിക്കും കാണാന്‍ സാധിക്കുക. ഏതൊക്കെയായിരിക്കും ഈ തരത്തില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കാന്‍ സാധ്യതയുള്ള അവിശ്വസനീയ കൂടുമാറ്റങ്ങള്‍? നമുക്കു പരിശോധിക്കാം.

നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ കൂടുമാറ്റമായിരിക്കും ഇതില്‍ ആദ്യത്തേത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലാം പേരുകള്‍ സിഎസ്‌കെയുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വരുന്നുണ്ട്.

ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഈ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ വിക്കറ്റ് കീപ്പിങിനോടൊപ്പം നായകസ്ഥാനവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് സിഎസ്‌കെ തേടുന്നത്. റിഷഭും സഞ്ജുവും ഈ റോളിനു ഒരുപോലെ യോജിച്ചവരാണെങ്കിലും റിഷഭിനായിരിക്കും നറുക്കുവീണേക്കുക.

ഇതു സംബന്ധിച്ച് സ്‌പോര്‍ട്‌സ് തക്ക് (sports tak) കുറച്ചു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്കു തിരികെ വരുമെന്നു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അവരാണ്. ഇതു തന്നെ സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ജിടിയില്‍ നിന്നും മുംബൈ റാഞ്ചിയത്.

സമാനമായി ഡിസിയില്‍ നിന്നും റിഷഭിനെ സിഎസ്‌കെ സ്വന്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ടീം ഇന്ത്യയില്‍ ധോണിയുടെ പിന്‍ഗാമിയായി എത്തിയ താരമാണ് റിഷഭ്. സമാനമായി സിഎസ്‌കെയിലും പിന്‍ഗാമിയായി യുവതാരം എത്തുകയാണെങ്കില്‍ അതു ആരാധകരെ സംബന്ധിച്ച് തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കും. ധോണിയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നയാളും കൂടിയാണ് റിഷഭ്.

അതുകൊണ്ടു തന്നെ അദ്ദേഹം ക്ഷണിച്ചാല്‍ താരം അതു നിരസിക്കാനും സാധ്യത കുറവാണ്. പക്ഷെ മെഗാ ലേലത്തിനു മുമ്പ് റിഷഭിനെ കൈവിടാന്‍ ഡിസി ആഗ്രഹിക്കില്ല. താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയായിരിക്കും അവര്‍ ശ്രമിക്കുക. എന്നാല്‍ ടീമില്‍ തുടരാന്‍ റിഷഭിനു താല്‍പ്പര്യമില്ലെങ്കില്‍ അവര്‍ക്കു കൈവിടുകയല്ലാതെ മറ്റു വഴികളുണ്ടാവില്ല.

KL RAHUL

2025ലെ ഐപിഎല്ലിനു മുമ്പ് സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു അവിശ്വസനീയ ട്രാന്‍സ്ഫര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിന്റേതായിരിക്കും. 2022ലെ മെഗാ ലേലത്തിനു മുമ്പാണ് ഐപിഎല്ലിലെ രണ്ടു പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്‌നൗവിലേക്കു താരമെത്തിയത്. പഞ്ചാബ് കിങ്‌സ് വിടാന്‍ രാഹുല്‍ തീരുമാനിച്ചതോടെ ലഖ്‌നൗ രംഗത്തുവരികയായിരുന്നു.

പക്ഷെ 2025ല്‍ തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ ആര്‍സിബിയിലേക്കു അദ്ദേഹം മടങ്ങിയെത്തിയേക്കും. നേരത്തേ ബാംഗ്ലൂരിനോടൊപ്പമാണ് രാഹുല്‍ കരിയര്‍ ആരംഭിച്ചത്. നിലവിലെ ക്യാപ്റ്റനും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവുമായ ഫഫ് ഡുപ്ലെസിയെ ഈ സീസണിനു ശേഷം ആര്‍ബിബി കൈവിട്ടേക്കും.

പകരക്കാരനായി നായകസ്ഥാനത്തേക്കു രാഹുല്‍ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഈ സീസണിനു മുമ്പ് രാഹുല്‍ ആര്‍സിബിയിലേക്കു മടങ്ങുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അതു നടന്നില്ല. എന്നാല്‍ 2025ല്‍ മെഗാലേലം നടക്കാനിരിക്കെ ഈ കൂടുമാറ്റാന്‍ യാഥാര്‍ഥ്യമായേക്കും.

Story first published: Monday, March 18, 2024, 19:28 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+