For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സ് പുറത്തായേക്കും! 7 കളികള്‍ ബാക്കി, പ്ലേഓഫിലേക്ക് സാധ്യത എങ്ങനെ? നോക്കാം

ഐപിഎല്ലിന്റെ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുന്നു. ലീഗ് ഘട്ടത്തില്‍ ഇനി ഏഴു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ പ്ലേഓഫ് ഉറപ്പിക്കാനായത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മാത്രം. ഏഴു ടീമുള്‍ക്കു ഇപ്പോഴും സാധ്യത നിലനില്‍ക്കുമ്പോള്‍ പുറത്തായ ടീമുകള്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സുമാണ്.

കഴിഞ്ഞ ദിവസം നടന്ന ഡബിള്‍ ഹെഡ്ഡറുകളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും തോല്‍പ്പിച്ചിരുന്നു. രണ്ടു ടീമുകളും പ്ലേഓഫ് പ്രതീക്ഷകള്‍ കാക്കുകയും ചെയ്തിരുന്നു. ഈ മല്‍സരങ്ങള്‍ക്കു ശേഷം ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

CSK

സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും വീണ്ടും വൈകുകയാണ്. പ്ലേഓഫിലെത്താന്‍ ഒരു ജയം മാത്രം ആവശ്യമാണെന്നിരിക്കെ തുടര്‍ച്ചയായി മൂന്നു കളികളാണ് അവര്‍ തോറ്റിരിക്കുന്നത്. നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റോടെ റോയല്‍സ് രണ്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്.

ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ 18 പോയിന്റോടെ അവര്‍ക്കു പ്ലേഓഫ് കളിക്കാം. എന്നാല്‍ അടുത്ത രണ്ടു മല്‍സരങ്ങളിലും തോറ്റാല്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായേക്കുകയും ചെയ്യും. കാരണം സിഎസ്‌കെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കെല്ലാം 16 പോയിന്റ് നേടാന്‍ ഇനിയും സാധിക്കും.

ഒരു മല്‍സരം ബാക്കിനില്‍ക്കെ 14 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സിഎസ്‌കെ. ആര്‍സിബിയുനായുള്ള അവസാന മല്‍സരം അവര്‍ക്കു നിര്‍ണായകമാണ്. അതില്‍ ജയിച്ചാല്‍ സിഎസ്‌കെയ്ക്കു 16 പോയിന്റാവും. എന്നാല്‍ എസ്ആര്‍എച്ചിനു പരമാവധി 18ഉം എല്‍എസ്ജിക്കു 16ഉം പോയിന്റ് ഇനി നേടാം.

അടുത്ത കളി ജയിക്കുകയും എസ്ആര്‍എച്ചും എല്‍എസ്ജിയും 14 പോയിന്റിനു മുകളില്‍ നേടാതിരിക്കുകയും ചെയ്താല്‍ സിഎസ്‌കെയ്ക്കു മൂന്നാംസ്ഥാനം നിലനിര്‍ത്തി പ്ലേഓഫിലെത്താം. എസ്ആര്‍എച്ചും എല്‍എസ്ജിയും 14 പോയിന്റ് വീതം നേടുകയും ആര്‍സിബിയോടു സിഎസ്‌കെ തോല്‍ക്കുകയും ചെയ്താല്‍ നാലു ടീമുകള്‍ക്കു തുല്യ പോയിന്റാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവും.

ഹൈദരാബാദിനു രണ്ടു കളികള്‍ ബാക്കിനില്‍ക്കെ 14 പോയിന്റുണ്ട്. ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചാല്‍ 18 പോയിന്റോടെ അവര്‍ക്കു പ്ലേഓഫിലെത്താം. ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ തോറ്റാല്‍ എസ്ആര്‍എച്ചിനു 16 പോയിന്റുണ്ടാവും. സിഎസ്‌കെ, എല്‍എസ്ജി എന്നിവര്‍ക്കും 16 പോയിന്റിലെത്താം. അങ്ങനയെങ്കില്‍ നെറ്റ് റണ്‍റേറ്റാണ് പ്ലേഓഫിലെത്തുന്നവരെ തീരുമാനിക്കുക. എസ്ആര്‍എച്ച് ശേഷിച്ച രണ്ടു കളിയും തോറ്റാല്‍ പ്ലേഓഫ് കാണാതെ പുറത്തായേക്കും. കാരണം സിഎസ്‌കെ, എല്‍എസ്ജി ടീമുകള്‍ക്കു അവരെ മറികടക്കാം.

ആര്‍സിബിക്കു അടുത്ത കളിയില്‍ സിഎസ്‌കെയെ എന്തു വില കൊടുത്തും വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. തോറ്റാല്‍ 12 പോയിന്റ് മാത്രമുള്ള ആര്‍സിബി പുറത്താവും. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കു 14 പോയിന്റാവും. അതു കൊണ്ടും പ്ലേഓഫ് ഉറപ്പില്ല. മറ്റു മല്‍സരഫലങ്ങള്‍ അനുകൂലമായി വരാന്‍ ആര്‍സിബിക്കു കാത്തിരിക്കേണ്ടി വരും. ആര്‍സിബിയെക്കൂടാതെ സിഎസ്‌കെ, എസ്ആര്‍എച്ച്, എല്‍എസ്ജി എന്നിവരെല്ലാം 14 പോയിന്റില്‍ തുല്യത പാലിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അവിടെയാണ് മികച്ച നെറ്റ് റണ്‍റേറ്റുള്ളവര്‍ രക്ഷപ്പെടുക.

RCB

ഡിസിക്കു 12 പോയിന്റാണ് ഇപ്പോഴുള്ളത്. നെറ്റ് റണ്‍റേറ്റ് -0.482 ആണ്. അടുത്ത കളിയില്‍ എല്‍എസ്ജിയെ വലിയൊരു മാര്‍ജിനില്‍ ഡിസിക്കു പരാജയപ്പെടുത്തേണ്ടതുണ്ട്. കൂടാതെ മറ്റു മല്‍സഫലങ്ങളും അനുകൂലമാവണം. സിഎസ്‌കെയും എസ്ആര്‍എച്ചും 16 പോയിന്റ് വീതം നേടിയാല്‍ ഡിസി പുറത്താവും. മോശം റണ്‍റേറ്റ് അവര്‍ക്കു വലിയൊരു തിരിച്ചടിയാണ്. ഇതു മെച്ചപ്പെടുത്തിയേ തീരൂ.

12 പോയിന്റുള്ള എല്‍എസ്ജിയും പ്ലേഓഫ് സ്വപ്‌നം കാണുന്നുണ്ട്. ശേഷിച്ച രണ്ടു കളിയും ജയിച്ചാല്‍ അവര്‍ക്കു 16 പോയിന്റാവും. എന്നാല്‍ അതുകൊണ്ടു പ്ലേഓഫ് ഉറപ്പില്ല. കാരണം സിഎസ്‌കെ, എസ്ആര്‍എച്ച് ടീമുകള്‍ക്കും 16 പോയിന്റ് നേടാന്‍ സാധിക്കും. അങ്ങനെ വന്നാല്‍ നെറ്റ്‌റണ്‍റേറ്റ് നിര്‍ണായകമായി തീരും. എല്‍എസ്ജി ഇനിയുള്ള രണ്ടു കളിയും ജയിക്കുകയും സിഎസ്‌കെ, എസ്ആര്‍എച്ച് എന്നിവര്‍ ഇനിയുള്ള മല്‍സരങ്ങള്‍ തോല്‍ക്കുകയും ചെയ്താല്‍ എല്‍എസ്ജിക്കു 16 പോയിന്റോടെ പ്ലേഓഫിലെത്താം.

ജിടിക്കു പ്ലേഓഫ് കളിക്കാന്‍ നേരിയ സാധ്യതയാണുള്ളത്. 10 പോയിന്റുള്ള അവര്‍ക്കു ഇനിയുള്ള രണ്ടു കളിയും വന്‍ മാര്‍ജിനില്‍ ജയിക്കണം. അപ്പോള്‍ 14 പോയിന്റാവും. അതിനു ശേഷം മറ്റു മല്‍സരങ്ങളുടെ ഫലവും ജിടിക്കു അനുകൂലമായി വന്നേ തീരൂ.

Story first published: Monday, May 13, 2024, 6:47 [IST]
Other articles published on May 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+