Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സിനല്ല, ഇത്തവണ കപ്പ് ജിടിക്ക്! 20 വര്‍ഷത്തെ ജേതാക്കള്‍ ഇവര്‍? എഐ പ്രവചനം

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ വളരെ ആവേശകരമായാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് പകുതിയോടു അടുക്കുമ്പോള്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാണ് റോയല്‍സിന്റെ പടയോട്ടം. ഈ പ്രകടനത്തോടെ ഈ സീസണിലെ കിരീട ഫേവറിറ്റുകളിലും റോയല്‍സ് മുന്നിലെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സിനു അതു സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അതിനിടെ അടുത്ത 20 വര്‍ഷത്തെ ഐപിഎല്‍ ചാംപ്യന്മാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍റെ (എഐ) സഹായത്തോടെ പ്രവചിച്ചിരിക്കുകയാണ് . ഈ സീസണ്‍ മുതല്‍ 2043 വരെയുള്ള ഐപിഎല്ലിലെ ജേതാക്കളെയാണ് നിര്‍മിത ബുദ്ധി പ്രവചിച്ചിരിക്കുന്നത്. റോയല്‍സിന്റെയും സഞ്ജുവിന്റെയും കിരീടധാരണം കാത്തിരിക്കുന്ന ആരാധകര്‍ക്കു ഇത്തവണ നിരാശപ്പെടേണ്ടതായി വരും. കാരണം എഐയുടെ പ്രവചന പ്രകാരം ഈ സീസണില്‍ കപ്പുയര്‍ത്തുക ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ്.

IPL CAPTAINS

2022ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തി ഞെട്ടിച്ച ടീമാണ് ജിടി. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. കഴിഞ്ഞ തവണ രണ്ടാം കിരീടത്തിനു തൊട്ടരികിലെത്തുകയും ചെയ്തു. പക്ഷെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ത്ത് ജിടി വീണ്ടുമൊരു ട്രോഫിയില്‍ മുത്തമിടുമെന്നാണ് എഐ പ്രവചിച്ചത്.

ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം പരിഗണിക്കുമ്പോള്‍ ജിടിക്കു ആരും കാര്യമായ സാധ്യത കല്‍പ്പിക്കില്ല. കാരണം പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാസ്ഥാനത്താണ് ജിടിയുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ തിരിച്ചടികളില്‍ നിന്നും കരകയറി ജിടി ശക്തമായ തിരിച്ചുവരവ് നടത്തി കപ്പുയര്‍ത്തുമോയെന്നാണ് അറിയേണ്ടത്.

എഐയുടെ പ്രവചനമനുസരിച്ച് 2025ലെ ചാംപ്യന്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും. സിഎസ്‌കെയുടെ ആറാമത്തെ ട്രോഫി കൂടിയായിരിക്കും ഇത്. കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും അതോടെ സിഎസ്‌കെയുടെ പേരിലാവും. 2026ല്‍ മുംബൈ ഇന്ത്യന്‍സ് ജയിക്കുമെന്നാണ് പ്രവചനം. അങ്ങനെ വന്നാല്‍ ആറു ട്രോഫികളെന്ന സിഎസ്‌കെയുടെ നേട്ടത്തിനൊപ്പവും അവരെത്തും. 2027ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ രണ്ടാം ട്രോഫി സ്വന്തമാക്കും.

കന്നി സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ ചാംപ്യന്‍മാരാവാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത മൂന്നു ടീമുകള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ്. ഇവരുടെയെല്ലാം കാത്തിരിപ്പ് വൈകാതെ അവസാനിക്കുമെന്നാണ് പ്രവചനം കാണിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനിടെ ഈ ടീമുകള്‍ രണ്ടു തവണ വീതം ഐപിഎല്ലില്‍ കപ്പുയര്‍ത്തും. ഈ മൂന്നു പേരില്‍ ആദ്യം കിരീടദാരിദ്ര്യം അവസാനിപ്പിക്കുക പഞ്ചാബാണ്. 2028ല്‍ അവര്‍ കന്നി ഐപിഎല്‍ ട്രോഫി സ്വന്തമാക്കും.

തൊട്ടടുത്ത വര്‍ഷം ആര്‍സിബിയും അതിന്റെ അടുത്ത വര്‍ഷം 2030ല്‍ ഡിസിയും കന്നിക്കിരീടങ്ങള്‍ സ്വന്തമാക്കും. 2031ല്‍ കിരീടഭാഗ്യം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. 2032ല്‍ മാത്രമേ റോയല്‍സിനു കിരീട സാധ്യതയുള്ളൂവെന്നു പ്രവചനം പറയുന്നു. 20233ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജേതാക്കളാവും. 2032ല്‍ ജിടിയായിരിക്കും ചാംപ്യന്‍മാര്‍.

2035ല്‍ മുംബൈ ഏഴാം ട്രോഫിയില്‍ മുത്തമിടും. 2036ല്‍ എസ്ആര്‍എച്ചും 2037ല്‍ സിഎസ്‌കെയുമാണ് ചാംപ്യന്‍മാര്‍. 2038ല്‍ ആര്‍സിബി രണ്ടാം ഐപിഎല്‍ കിരീടം ചൂടും. 2039ല്‍ ഡിസിയും 2040ല്‍ പഞ്ചാബുമാണ് ഐപിഎല്ലിലെ രാജാക്കന്‍മാരാവുക. 2041ല്‍ കൊല്‍ക്കത്തയും 42ല്‍ റോയല്‍സും 43ല്‍ ലഖ്‌നൗവും വിജയികളാവും. ഈ പ്രവചനങ്ങള്‍ എത്രയെണ്ണം കൃത്യമായി വരുമെന്നു കാത്തിരുന്നു തന്നെ കാണാം.

Story first published: Wednesday, April 10, 2024, 16:47 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+